ETV Bharat / sukhibhava

ചർമസംരക്ഷണം: ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കുക

ചർമസംരക്ഷണത്തിനായി ചെറിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്താം..

Do follow these tips to look beautiful  beauty  skin  tips  life skills  avoid mistakes  ചർമസംരക്ഷണം  മുഖ സംരക്ഷണം
Do follow these tips to look beautiful
author img

By

Published : Feb 21, 2023, 11:46 AM IST

ർമസംരക്ഷണത്തിനായി ധാരാളം പണം ചെലവാക്കുന്നവരാണ് നമ്മൾ. ഇതിൽ തന്നെ ഏറ്റവും പ്രധാനമാണ് മുഖസംരക്ഷണം. എത്ര പണം ചെലവാക്കിയാലും നിത്യജീവിതത്തിൽ നാം വരുത്തുന്ന ചില തെറ്റുകൾ ചർമത്തെ വലിയ തോതിൽ ബാധിക്കാം. ചില പ്രധാന കാര്യങ്ങൾ പരിശോധിക്കാം.

മുഖ സംരക്ഷണത്തിന്: ചെറിയ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ മുഖസംരക്ഷണം സുഗമമാക്കാം. പല തരത്തിലുള്ള മേക്കപ്പ് പ്രൊഡക്‌ടുകൾ ഉപയോഗിക്കുന്ന ആളുകൾ പോലും കൃത്യമായ രീതിയിൽ മേക്കപ്പ് മുഖത്ത് നിന്ന് നീക്കം ചെയ്യാതെയാണ് കിടന്നുറങ്ങുന്നത്. എന്നാൽ നമ്മുടെ ഈ അശ്രദ്ധകൊണ്ട് വരുന്ന ചർമപ്രശ്‌നങ്ങൾ നിരവധിയാണ്.

ഉറങ്ങാൻ പോകുന്നതിനു മുമ്പ് മേക്കപ്പ് പൂർണ്ണമായും നീക്കം ചെയ്യണം. അതിനുശേഷം ഒരു ക്‌ളെൻസർ ഉപയോഗിച്ച് ചർമ്മം വൃത്തിയാക്കുക. നൈറ്റ് ക്രീം നിർബന്ധമായും പുരട്ടണം. ചർമ്മത്തിന്‍റെ മോയ്‌സ്‌ചറൈസേഷൻ നിലനിർത്താനും തിളങ്ങാനും ഇത് സഹായിക്കുന്നു. ക്രീം കൂടുതൽ അളവിൽ പുരട്ടരുത്, അത് അനാവശ്യ ചർമ പ്രശ്‌നങ്ങൾ ഉണ്ടാക്കും.

ചുണ്ടുകൾക്കായി: ചുണ്ടിലെ ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അതുകൊണ്ട് ചുണ്ടുകൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. ഈ ക്രമത്തിൽ, രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ചുണ്ടുകൾ വൃത്തിയാക്കണം. ആഴ്‌ചയിലൊന്ന് എങ്കിലും ലിപ് സ്‌ക്രബറുകൾ ഉപയോഗിക്കണം. മോയ്‌സ്‌ചറൈസേഷൻ നിലനിർത്താൻ ലിപ് ബാമുകൾ ഉപയോഗിക്കണം. ലിപ്‌സ്‌റ്റിക്ക് റിമൂവ് ചെയ്യണം.

കണ്ണുകളുടെ കാര്യത്തിൽ: കണ്ണുകളുടെ ഭംഗി കൂട്ടാൻ പലരും ഐലൈനർ, ഐഷാഡോ, മസ്‌കാര എന്നിവ പുരട്ടാറുണ്ട്. എന്നാൽ പലരും മുഖത്തെ മേക്കപ്പ് നീക്കം ചെയ്യുമ്പോൾ ഇവ മറക്കുന്നു. ഇത് പിറ്റേന്ന് രാവിലെ കണ്ണുകൾ ക്ഷീണിച്ചതായി തോന്നുന്നു. മാത്രമല്ല കണ്ണിന് ചുറ്റും കറുപ്പ് വരാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് കണ്ണിലെ മേക്കപ്പ് പൂർണമായും നീക്കിയ ശേഷം ഉറങ്ങുന്നതാണ് നല്ലത്. കൃത്യമായ ഉറക്കവും ആരോഗ്യപ്രദമായ ഭക്ഷണശീലവും കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.