ETV Bharat / sukhibhava

Skin Care | ചർമം തിളങ്ങും കണ്ണാടി പോലെ; സൗന്ദര്യം സംരക്ഷിക്കാന്‍ ഇതാ വഴികള്‍...

ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ ചർമത്തെ എങ്ങനെ സംരക്ഷിക്കാമെന്നും ജീവിതശൈലിയിലൂടെ ചർമത്തിന്‍റെ ആരോഗ്യം എങ്ങനെ നിലനിർത്താമെന്നും ഹെൽത്ത് കണ്ടന്‍റ് ക്രിയേറ്ററായ എംഡി അസിമുദ്ദീൻ ഷാ പറയുന്നു

how to get glass like skin  glass like skin  skin care  skin care routine  ചർമം  സൗന്ദര്യം സംരക്ഷിക്കാം  സൗന്ദര്യം സംരക്ഷണം  ചർമ സംരക്ഷണം  ചർമത്തിന്‍റെ ആരോഗ്യം  ചർമ സംരക്ഷണത്തിന്  ഗ്ലാസ് ചർമം  ഗ്ലാസ് സ്‌കിൻ  ചർമം സംരക്ഷിക്കാനുള്ള വഴികൾ  dehydration  നിർജ്ജലീകരണം  skin  skin care tips  ചർമ സംരക്ഷണം പൊടിക്കൈകൾ
ചർമ്മം
author img

By

Published : Jul 8, 2023, 2:35 PM IST

ണ്ണാടി പോലെ തിളങ്ങുന്ന ചർമം അഥവാ ഗ്ലാസ് ചർമം നേടാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാടുകളും അടയാളങ്ങളും ഇല്ലാത്ത മിനുസമാർന്നതും തിളക്കമുള്ളതുമായ ചർമത്തെയാണ് ഗ്ലാസ് സ്‌കിൻ എന്ന് പറയുന്നത്. ഗ്ലാസ് പോലുള്ള ചർമം കൈവരിക്കുന്നതിന് ജനിതകശാസ്ത്രം, ചർമസംരക്ഷണ ദിനചര്യ, ജീവിതശൈലി തെരഞ്ഞെടുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങളുടെ സംയോജനം ആവശ്യമാണ്. ഇതിൽ പ്രധാനിയായ ഘടകമാണ് വെള്ളം.

ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലൂടെ ജലാംശം നിലനിർത്തുന്നത് ചർമത്തിന്‍റെ ആരോഗ്യത്തിന് നിർണായകമാണ്. ഹെൽത്ത് കണ്ടന്‍റ് ക്രിയേറ്ററായ എംഡി അസിമുദ്ദീൻ ഷാ ആരോഗ്യകരവും തിളക്കമുള്ളതുമായ പോലുള്ള ചർമം നേടുന്നതിന് കുടിവെള്ളം എങ്ങനെ നിർണായക പങ്ക് വഹിക്കുന്നു എന്നതിനെക്കുറിച്ച് വിശദമാക്കുന്നു.

ചർമത്തിന്‍റെ ആരോഗ്യത്തിൽ വെള്ളത്തിന്‍റെ പങ്ക്: ആരോഗ്യമുള്ള ചർമം നിലനിർത്തുന്നതിൽ വെള്ളം ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാൽ അമിതമായി വെള്ളം കുടിച്ചാൽ ചർമം വേഗം മെച്ചപ്പെടുമെന്ന ആശയം വെറും തെറ്റിദ്ധാരണയാണ്. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. വെള്ളം കുടിക്കുമ്പോൾ, അത് രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിലെ കോശങ്ങളിൽ ജലാംശം നൽകുന്നതിന് മുമ്പ് വൃക്കകൾ ഇത് ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. ശരീരത്തിന്‍റെ ജലാംശം ആവശ്യത്തിനപ്പുറമായാൽ ലവണങ്ങളും ഇലക്ട്രോലൈറ്റുകളും നേർപ്പിക്കുകയും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.

അതിനാൽ, സന്തുലിതാവസ്ഥ കൈവരിക്കുകയും ജലത്തിന്‍റെ അമിത ഉപഭോഗം ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. പ്രതിദിനം 2-3 ലിറ്റർ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങൾക്ക് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമത്തിന് നിരവധി ഗുണങ്ങളും നൽകുന്നു. ശരിയായ ജലാംശം ചർമത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ചർമത്തിനെ ദോഷകരമായി ബാധിക്കുന്ന വിഷവസ്‌തുക്കളെ പുറന്തള്ളുന്നു. ചർമത്തിന് ഉണ്ടാകുന്ന വീക്കം കുറയ്ക്കുന്നു.

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു (Enhance blood circulation): ആവശ്യത്തിന് വെള്ളം കുടിക്കുന്നത് രക്തചംക്രമണം വർധിപ്പിക്കുകയും ചർമത്തിന് ആവശ്യമായ പോഷകങ്ങളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചർമത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യും.

നിർജ്ജലീകരണം തടയുന്നു (Prevent dehydration) : നിർജ്ജലീകരണം സംഭവിച്ച ചർമ മങ്ങിയതും വരണ്ടതുമായി കാണപ്പെടുന്നു. അതിനാൽ നിർജ്ജലീകരണം തടയുന്നതിനും ആരോഗ്യകരമായ ചർമത്തിനും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

ചുളിവുകൾ കുറയുന്നു (fewer wrinkles) : വെള്ളം കുടിക്കുന്നതിലൂടെ ചർമത്തിലെ ഈർപ്പം നിലനിർത്താൻ സാധിക്കുന്നു. ഇത് ഇലാസ്‌തികത വർധിപ്പിക്കുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു.

വീക്കം കുറയുന്നു (Reduced puffiness) : മതിയായ ജലാംശം ചർമത്തിനുണ്ടാകുന്ന വീക്കം ലഘൂകരിക്കാൻ സഹായിക്കും.

ക്ലിയർ സ്‌കിൻ (Clear skin) : ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വിഷവസ്‌തുക്കളെ പുറന്തള്ളുന്നതിനും സുഷിരങ്ങൾ ചുരുക്കുന്നതിനും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

വാർധക്യം മന്ദഗതിയിലാക്കുന്നു (Slows aging) : ചർമത്തിലെ ശരിയായ ജലാംശം വാർധക്യത്തിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമത്തിന്‍റെ യുവത്വം നിലനിർത്താനും സഹായിക്കുന്നു.

ചെറിയ സുഷിരങ്ങൾ (Smaller pores) : ആവശ്യത്തിന് വെള്ളം കുടിക്കുന്നത് സുഷിരങ്ങളുടെ വലുപ്പം കുറയ്ക്കുകയും മുഖക്കുരു ഉണ്ടാകുന്നത് കുറയുകയും ചർമത്തിലുണ്ടാകുന്ന പാടുകൾ കുറയ്ക്കുകയും ചെയ്യും.

ചൊറിച്ചിൽ കുറയുന്നു (Reduced itchiness) : ആവശ്യത്തിന് വെള്ളം കുടിക്കാത്തത് വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ ചർമത്തിന് കാരണമാകും. അതേസമയം, ശരിയായ ജലാംശം ചർമത്തിന്‍റെ ഈർപ്പം നിലനിർത്തുന്നു.

പിഎച്ച് ബാലൻസ് (pH balance) : കറകളില്ലാത്തതും തിളങ്ങുന്നതുമായ ചർമത്തിന് ആരോഗ്യകരമായ പിഎച്ച് ബാലൻസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

ശരിയായ ജലാംശം കൂടാതെ, നിങ്ങളുടെ ചർമസംരക്ഷണ ദിനചര്യയിലും ജീവിതശൈലി തെരഞ്ഞെടുപ്പുകളിലും ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് മികച്ച ചർമ നേടാൻ നിങ്ങളെ സഹായിക്കും.

നല്ല ഉറക്കം (quality sleep): ചർമത്തിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും കൊളാജൻ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ചർമത്തിന്‍റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുന്നതിനും നല്ല ഉറക്കം ശീലിക്കുക.

വ്യായാമം (regular exercise): രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ചർമകോശങ്ങളിലേക്ക് കൂടുതൽ പോഷകങ്ങൾ എത്തിക്കുന്നതിനും പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

സമീകൃതാഹാരം (Balanced diet) : ചർമത്തിന്‍റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി അവശ്യ പോഷകങ്ങളും ആന്‍റിഓക്‌സിഡന്‍റുകളും അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ, നട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

മദ്യവും പുകവലിയും കുറയ്‌ക്കുക (limit alochol and smoking) : മദ്യപാനം കുറയ്ക്കുകയും പുകവലി ഒഴിവാക്കുകയും ചെയ്യുന്നത് ചർമത്തിന്‍റെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുകയും അകാല വാർധക്യം തടയുകയും ചെയ്യും.

ചർമസംരക്ഷണ ദിനചര്യ (skincare routine) : മേക്കപ്പ് നീക്കം ചെയ്യൽ, ശുദ്ധീകരണം, മോയ്‌ചറൈസിങ്, ദോഷകരമായ അൾട്രാവയലറ്റ് രശ്‌മികളിൽ നിന്ന് നിങ്ങളുടെ ചർമത്തെ സംരക്ഷിക്കാൻ സൺസ്ക്രീൻ പതിവായി ഉപയോഗിക്കുന്നത് എന്നിവ ഉൾപ്പെടുന്ന സ്ഥിരമായ ചർമസംരക്ഷണ ദിനചര്യ പിന്തുടരുക.

കൺസൾട്ടിങ് ഡെർമറ്റോളജിസ്റ്റുകൾ (consulting dermatologists) : പ്രത്യേക ഡെർമറ്റോളജിക്കൽ ആശങ്കകൾക്കും വ്യക്തിഗത ചർമസംരക്ഷണ ഉപദേശങ്ങൾക്കും ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.