ETV Bharat / sukhibhava

മഞ്ഞുകാലത്തെ ചർമത്തിലെ വരൾച്ച നിസാരമായി കാണരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

author img

By

Published : Nov 23, 2022, 8:15 PM IST

ശൈത്യകാലത്തെ ചർമത്തിലെ വരൾച്ചയും മറ്റ് ത്വക്ക് രോഗങ്ങളും എങ്ങനെ നിയന്ത്രിക്കാമെന്ന് ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ഡെർമറ്റോളജിസ്റ്റായ ആശാ സക്ലാനി പറയുന്നു

winter skin  skin problems during winter  Dry Skin  Winter Skin Rash  Acne  Rash  Psoriasis  How to avoid skin problems during winter  മഞ്ഞുകാലത്തെ ചർമത്തിലെ വരൾച്ച  ശൈത്യകാലത്തെ ചർമത്തിലെ വരൾച്ച  ശൈത്യകാലത്തെ ത്വക്ക് രോഗങ്ങൾ  ആശാ സക്ലാനി  Asha Saklani  ചർമ സംബന്ധമായ പ്രശ്‌നങ്ങൾ  ചർമ സംബന്ധമായ അസുഖങ്ങൾ  വരണ്ട ചർമം  വിന്‍റർ സ്‌കിൻ റാഷ്  സോറിയാസിസ്  വട്ടച്ചൊറി  Scabies  Ringworm  മഞ്ഞുകാലത്ത് ശ്രദ്ധിക്കേണ്വ  ചർമത്തിലെ വരൾച്ച  skin rash  മഞ്ഞുകാലത്തെ വെള്ളം കുടി  water drinking in winter  winter season skin diseases  മഞ്ഞുകാലത്തെ രോഗങ്ങൾ  skin problems during winter
മഞ്ഞുകാലത്തെ ചർമത്തിലെ വരൾച്ച നിസാരമായി കാണരുത്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ...

ഹൈദരാബാദ്: മഞ്ഞുകാലത്ത് നാം നേരിടുന്ന പ്രധാന പ്രശ്‌നമാണ് ചർമത്തിലെ വരൾച്ച. അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അഭാവം നിലനിൽക്കുന്നതിനാൽ തന്നെ ചർമത്തിലും അതിന്‍റെ സ്വാധീനം അധികമായി അനുഭവപ്പെടുന്നു. കൃത്യമായ സംരക്ഷണം നൽകാതിരിക്കുന്നതും ചർമത്തിൽ പലവിധ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം.

പ്രധാനമായും അന്തരീക്ഷത്തിലെ ഈർപ്പക്കുറവ്, തണുത്തു വരണ്ട കാറ്റ്, കമ്പിളി പോലുള്ള ചൂട് നൽകുന്ന വസ്‌ത്രങ്ങളുടെ അമിത ഉപയോഗം, കൃത്യമായ അളവിൽ കുറവോ കൂടുതലോ സമയം സൂര്യതാപം ഏൽക്കുന്നത് തുടങ്ങിയ കാരണങ്ങളാലാണ് ചർമ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ചിലരിൽ ഇത്തരം അവസ്ഥ അലർജിക്കും മറ്റു സങ്കീർണമായ രോഗങ്ങൾക്കും കാരണമായേക്കാം. ഇത്തരത്തിൽ ശൈത്യകാലത്ത് നമ്മെ അലട്ടുന്ന ത്വക്ക് രോഗങ്ങൾ എന്തൊക്കെയാണെന്നും അവയെ എങ്ങനെ നിയന്ത്രിക്കാമെന്നും ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ ഡെർമറ്റോളജിസ്റ്റായ ആശാ സക്ലാനി വ്യക്തമാക്കുന്നു.

അന്തരീക്ഷത്തിലെ ഈർപ്പക്കുറവിന് പുറമേ അന്തരീക്ഷ മലിനീകരണം, അനാരോഗ്യകരമായ ഭക്ഷണക്രമം, ചർമസംരക്ഷണത്തിന്‍റെ അഭാവം തുടങ്ങി നിരവധി ഘടകങ്ങൾ ചർമത്തിൽ പലവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുവെന്ന് ഡോ. ആശാ സക്ലാനി പറയുന്നു. ശൈത്യകാലത്ത് നമ്മെ ബാധിക്കുന്ന പ്രധാന ചർമ സംബന്ധമായ അസുഖങ്ങൾ ഇവയാണ്:

  • വരണ്ട ചർമം: ശൈത്യകാലത്ത് നമ്മെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ചർമത്തിലെ വരൾച്ച. ഇത് ശ്രദ്ധിക്കേണ്ടതും തടയേണ്ടതും വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം മറ്റ് പല രോഗങ്ങൾക്കും ഈ അവസ്ഥ കാരണമായി മാറുമെന്ന് ഡോക്‌ടർ പറയുന്നു. മഞ്ഞുകാലത്ത് വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറയ്‌ക്കുന്നതും ചർമം വരണ്ടുണങ്ങുന്നതിന് പ്രധാന കാരണമാണ്. കൂടാതെ ചർമം പൊട്ടുന്നതിനും ഈ ഭാഗങ്ങളിൽ നിന്നും രക്തമൊലിക്കുന്നതിനും കാരണമായേക്കാം. അമിതമായ വരൾച്ച മൂലം പലർക്കും ചർമത്തിൽ നിറവ്യത്യാസം ഉണ്ടാകുകയോ വരണ്ട പാടുകൾ രൂപപ്പെടുകയോ ചെയ്യുന്നു. അതുപോലെ തന്നെ ചൊറിച്ചിലും ചുണ്ടുകളുൾപ്പെടെ വരണ്ട് പൊട്ടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
  • വിന്‍റർ സ്‌കിൻ റാഷ്: തണുത്ത കാറ്റിന്‍റെ പ്രഭാവം മൂലം മഞ്ഞുകാലത്ത് പലരിലും ചുണങ്ങ് (skin rash) പോലുള്ള അവസ്ഥകൾ കണ്ടുവരാറുണ്ട്. ചുണങ്ങ് ബാധിക്കുന്നതോടെ ചർമത്തിൽ വരണ്ട പാടുകൾ പ്രത്യക്ഷപ്പെടുകയും ഈ ഭാഗത്ത് എരിച്ചിൽ, വേദന, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. ഇത്തരം ചർമ പ്രശ്‌നങ്ങൾ അവഗണിക്കുകയാണെങ്കിൽ ഭാവിയിൽ എക്‌സിമ, സോറിയാസിസ് പോലുള്ള ത്വക്ക് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിച്ചേക്കാമെന്ന് ഡോക്‌ടർ പറയുന്നു.
  • മുഖക്കുരു: മഞ്ഞുകാലത്ത്, പ്രത്യേകിച്ച് എണ്ണമയമുള്ളതോ കൂടുതൽ സെൻസിറ്റീവായതോ ആയ ചർമമുള്ളവരിൽ, മുഖക്കുരു പ്രശ്‌നം വർധിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവിൽ ചർമത്തിൽ ഈർപ്പം കുറവായതിനാൽ, ചർമത്തിന്‍റെ മുകളിലെ പാളി വരണ്ടുണങ്ങാൻ തുടങ്ങുന്നു. ഇത്തരത്തിൽ നിർജീവമാകുന്ന ചർമം നീക്കം ചെയ്യപ്പെടാതാകുന്നതോടെ ത്വക്കിലെ നേർത്ത സുഷിരങ്ങൾ അടഞ്ഞുപോകുന്നു. എണ്ണമയമുള്ള ചർമമുള്ളവരിൽ ഈ അവസ്ഥ കൂടുതൽ ഗുരുതരമാകുകയും ഇതുമൂലം മുഖക്കുരു വർധിക്കുകയും ചെയ്യുന്നു.
  • വിരലുകളിൽ ചുണങ്ങും നീർവീക്കവും: കൈകളിലെയും കാലുകളിലെയും വിരലുകളിൽ ചുണങ്ങോ നീർവീക്കമോ ഉണ്ടാകുന്നതാണ് ശൈത്യകാലത്ത് നേരിടുന്ന മറ്റൊരു പ്രശ്‌നം. ഈ കാലയളവിൽ ചർമം വളരെ സെൻസിറ്റീവ് ആകുന്നതിനാൽ, പ്രത്യേകിച്ച് മഞ്ഞ് പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഞരമ്പ് ചുരുങ്ങുന്ന അവസ്ഥയുണ്ടാകാൻ സാധ്യതയേറെയാണ്. ഇത് മൂലം വിരലുകളിൽ ചൊറിച്ചിലും വേദനയും ഉണ്ടാകുകയോ നീർവീക്കം ഉണ്ടാകുകയോ ചെയ്യുന്നു.
  • സോറിയാസിസ്: നമ്മുടെ ചർമത്തെ ബാധിക്കുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് (autoimmune disease) സോറിയാസിസ്. ഇത്തരം അവസ്ഥയിൽ ശരീരത്തിന്‍റെ ചില ഭാഗങ്ങളിലെ ചർമം കട്ടിയുള്ളതും വീർത്തതും ചുവപ്പ് നിറമായും മാറുന്നു. ശൈത്യകാലത്ത് ചർമത്തിൽ ഈർപ്പം കുറവായതിനാൽ സോറിയാസിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഇവയ്‌ക്ക് പുറമേ ചിരങ്ങ് (Scabies), വട്ടച്ചൊറി (Ringworm), സിറോസിസ് (Xerosis), ചർമത്തിൽ പാടുകൾ, വരണ്ട ശിരോചർമം, താരൻ തുടങ്ങി പല തരത്തിലുള്ള പ്രശ്‌നങ്ങളും മഞ്ഞുകാലത്ത് സാധാരണയായി കണ്ടുവരാറുണ്ടെന്ന് ഡോ. ആശ പറയുന്നു. ഇത്തരം രോഗാവസ്ഥകളിൽ നിന്നും ചർമത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

  1. ശൈത്യകാലത്ത് വറുത്തതും പൊരിച്ചതും എരിവുള്ളതുമായ ഭക്ഷണം കഴിക്കുന്നതിന് പകരം പച്ചക്കറികളും പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും കൂടുതലായി കഴിക്കുക. ഇത് ശരീരത്തെ പോഷക സമൃദ്ധമാക്കുന്നതിന് പുറമേ, ആരോഗ്യകരമായ ദഹനവ്യവസ്ഥയ്‌ക്കും സഹായിക്കുന്നു. അതുമൂലം ത്വക്ക് രോഗങ്ങൾ തടയാൻ ഒരു പരിധിവരെ സാധിക്കും.
  2. മഞ്ഞുകാലത്ത് ദാഹം കുറവാകുമെന്നതിനാൽ തന്നെ ആവശ്യമായ അളവിൽ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. ഇത് ചർമത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
  3. ചായ, കാപ്പി പോലുള്ളവ അമിതമായി കുടിക്കുന്നത് ശൈത്യകാലത്ത് പരമാവധി ഒഴിവാക്കുക. ഇത് ചർമത്തിനും ദഹനവ്യവസ്ഥയ്ക്കും ദോഷം ചെയ്യും. പകരം ആന്‍റി-ഒക്‌സിഡന്‍റുകൾ അടങ്ങിയ ഗ്രീൻ ടീ കുടിക്കുക.
  4. മഞ്ഞുകാലത്ത് കടുത്ത ചൂടുവെള്ളം അധികമായി കുടിക്കുന്നത് ഒഴിവാക്കുക. കഴിയുന്നതും ചെറുചൂടുള്ള വെള്ളം കുടിക്കുക.
  5. കടുത്ത ചൂടുവെള്ളത്തിൽ കുളിക്കുന്നതും ശൈത്യകാലത്ത് ചർമം വരണ്ടുണങ്ങുന്നതിന് കാരണമാകുന്നു.
  6. ചർമത്തിന് കൂടുതൽ സംരക്ഷണം നൽകേണ്ട കാലമാണെന്നതിനാൽ തന്നെ ശൈത്യകാലത്ത് ചർമം വൃത്തിയാക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സ്‌ക്രബ്ബിങ്, ക്ലീനിങ്, എക്‌സ്‌ഫോളിയേഷൻ എന്നിവ പതിവായി ചെയ്യണം. ദിവസത്തിൽ രണ്ട് തവണയെങ്കിലും ചർമത്തിൽ മോയ്‌സ്‌ചറൈസർ ഉപയോഗിക്കണം. കൂടാതെ കുളിക്കുന്നതിന് മുമ്പ് വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചർമത്തിൽ തേച്ചുപിടിപ്പിക്കുന്നതും വരൾച്ചയിൽ നിന്ന് ആശ്വാസം നൽകും.
  7. മഞ്ഞുകാലത്താണെങ്കിലും പുറത്തുപോകുമ്പോൾ സൺ സ്‌ക്രീൻ ഉപയോഗിക്കുന്നത് നല്ലതാണ്.
  8. ഹീറ്ററുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക.

ഇത്തരത്തിൽ എല്ലാവിധ മുൻകരുതലുകൾ സ്വീകരിച്ചിട്ടും ചർമ സംബന്ധമായ പ്രശ്‌നങ്ങൾ വർധിക്കുന്നുണ്ടെങ്കിൽ ത്വക്ക് രോഗ വിദഗ്‌ധരെ കണ്ട് ചികിത്സ തേടേണ്ടത് അനിവാര്യമാണെന്നും ഡോക്‌ടർ ഓർമപ്പെടുത്തുന്നു. അല്ലാത്തപക്ഷം ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും ഇടയാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.