ETV Bharat / sukhibhava

ഉറക്കത്തിൽ മാത്രമല്ല ഉണർന്നിരിക്കുമ്പോഴും മനസ് ശൂന്യമാകും; അറിയാം മൈൻഡ് ബ്ലാങ്കിങ്ങിനെ കുറിച്ച് - എന്താണ് മൈന്‍ഡ് ബ്ലാങ്കിങ്

ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിലെന്ന പോലെ മനസ് ശൂന്യമായ അവസ്ഥയുണ്ടായേക്കാം. ഇതിനെയാണ് മൈന്‍ഡ് ബ്ലാങ്കിങ് എന്ന് പറയുന്നത്

മൈൻഡ് ബ്ലാങ്കിംഗ്  അറിയാം മൈൻഡ് ബ്ലാങ്കിംഗിനെക്കുറിച്ച്  മനസിന്‍റെ ശൂന്യത  മാനസികാവസ്ഥ  ഉറക്കം  ഉണർന്നിരിക്കുന്ന അവസ്ഥ  യൂണിവേഴ്‌സിറ്റി ഓഫ് ലീജ്  പഠനങ്ങൾ റിപ്പോർട്ടുകൾ  മസ്‌തിഷ്‌കം  മസ്‌തിഷ്‌കം ചിന്താശേഷി  എംആർഐ സ്‌കാനിംഗ്  mind blanking studies  mind blanking  MRI  MRI Scanning  machine learning  മനസിനെ മരവിപ്പിക്കുന്ന എപ്പിസോഡുകൾ  mental voids
ഉറക്കത്തിൽ മാത്രമല്ല ഉണർന്നിരിക്കുമ്പോഴും മനസ് ശൂന്യമാകും; അറിയാം മൈൻഡ് ബ്ലാങ്കിംഗിനെക്കുറിച്ച്
author img

By

Published : Oct 7, 2022, 2:23 PM IST

രിക്കലും നിലയ്ക്കാത്ത നദി പോലെയെന്നാണ് ചിന്തകളെ പലപ്പോഴും വിശേഷിപ്പിക്കുന്നത്. ഉണര്‍ന്നിരിക്കുമ്പോള്‍ പുതിയ ആശയങ്ങള്‍ മനസില്‍ ഉടലെടുത്തുകൊണ്ടേയിരിക്കുന്നു. നമ്മള്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മസ്‌തിഷ്‌കത്തിന്‍റെ പ്രവര്‍ത്തനം സാധാരണ പോലെ തന്നെ തുടരുമോ?

ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചിരിക്കുകയാണ് പുതിയ പഠനം. ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിലേതെന്ന പോലെ നമ്മുടെ മസ്‌തിഷ്‌കം ഇടയ്‌ക്കിടെ ഓഫ്‌ലൈനിലേക്ക് പോകുന്നുണ്ടെന്നാണ് പ്രൊസീഡിങ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസ് എന്ന സയന്‍റിഫിക് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തല്‍. ഇതിനെ മാനസിക ശൂന്യതയായി (Mental Voids) കണക്കാക്കാമെന്ന് ഗവേഷകര്‍ പറയുന്നു.

ബെല്‍ജിയത്തിലെ ലീഷ് സർവകലാശാല, സ്വിറ്റ്സര്‍ലാന്‍ഡിലെ ഇപിഎഫ് ലോസാൻ, ജനീവ സർവകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഗവേഷണത്തിനായി നേരത്തെ ശേഖരിച്ച് വച്ച ഡാറ്റ വീണ്ടും വിശകലനം ചെയ്‌തായിരുന്നു പഠനം. ഇതിനായി എംആർഐ സ്‌കാനിങാണ് ഗവേഷകർ ഉപയോഗിച്ചത്.

എംആർഐ സ്‌കാനിങ്: അതിശക്തമായ ഒരു കാന്തം ഉപയോഗിച്ച് ശരീരത്തിന്‍റെ ആന്തരിക ഘടനയും പ്രവർത്തനവും പകർത്തിയെടുക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എംആര്‍ഐ സ്‌കാന്‍

പഠനത്തില്‍ പങ്കെടുത്തവരോട് എംആർഐ സ്‌കാനിങിനായി കിടക്കുമ്പോള്‍ ബീപ്പ് ശബ്‌ദം കേള്‍ക്കുന്നതിന് തൊട്ട് മുന്‍പുള്ള മാനസികാവസ്ഥ വിവരിക്കാൻ ഗവേഷകര്‍ ആവശ്യപ്പെട്ടു. പാരിസ്ഥിതിക ധാരണകൾ (Environmental Perceptions), ഉത്തേജകങ്ങളാൽ സ്വാധീനിക്കപ്പെട്ട ചിന്തകൾ (Thoughts Influenced by Stimuli), ഉത്തേജകങ്ങളാൽ ബാധിക്കപ്പെടാത്ത ആശയങ്ങൾ (Ideas Unaffected by Stimuli), ഓര്‍മ പിശക് (Mental Lapses) എന്നിവയാണ് ഇവർക്ക് നൽകിയ ഓപ്ഷനുകൾ.

എക്‌സ്‌പീരിയൻസ്-സാമ്പിൾ ടെക്‌നിക് ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ എംആർഐ സ്‌കാനിങ്ങിലൂടെ പകര്‍ത്തിയ ദൃശ്യങ്ങളും ഗവേഷകർ ശേഖരിച്ചു. പഠനത്തില്‍ പങ്കെടുത്തവരില്‍ വളരെ കുറച്ച് തവണ മാത്രമാണ് മെന്‍റൽ ബ്ലാങ്കിങ് എന്ന അവസ്ഥ രേഖപ്പെടുത്തിയത്. സമയം കടന്നുപോകുംതോറും മെന്‍റൽ ബ്ലാങ്കിങ് വളരെ കുറച്ച് തവണ മാത്രമെ ആവർത്തിച്ചുള്ളു.

മനസ് തരിച്ചിരിക്കുന്ന വേളയില്‍ (Mind Numbing) എല്ലാ മസ്‌തിഷ്‌ക മേഖലകളും പരസ്‌പരം നിരന്തരം ആശയവിനിമയം നടത്താന്‍ സാധിക്കുന്ന തരത്തിൽ മസ്‌തിഷ്‌കം ക്രമീകരിച്ചിരിക്കുന്നതായും മെഷീൻ ലേർണിങ് ഉപയോഗിച്ച് നടത്തിയ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തി.

എന്താണ് മൈന്‍ഡ് ബ്ലാങ്കിങ്? ഗാഢനിദ്രയുമായി താരതമ്യപ്പെടുത്താവുന്ന അവസ്ഥയിൽ നമ്മുടെ മസ്‌തിഷ്‌കം കാണപ്പെടുന്നതിനെ മൈൻഡ് ബ്ലാങ്കിങ് എന്ന് പറയാം. മൈൻഡ് ബ്ലാങ്കിങ് സംഭവിക്കുമ്പോള്‍ നമ്മൾ ഉണർന്നിരിക്കുകയായിരിക്കുമെന്നതാണ് വ്യത്യാസം. സ്‌പൊണ്ടേനിയസ് കൊഗ്‌നിഷന്‍ പഠനത്തിന് കീഴിലുള്ള താരതമ്യേന ഒരു പുതിയ മാനസികാവസ്ഥയാണ് മൈൻഡ് ബ്ലാങ്കിങ്.

മൈന്‍ഡ് ബ്ലാങ്കിങ് എന്ന അവസ്ഥയുമായി ബന്ധപ്പെട്ട പഠനങ്ങളിലൂടെ ഉണർന്നിരിക്കുമ്പോഴുള്ള അന്തർലീനമായ ജൈവ സംവിധാനങ്ങളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകുമെന്ന് ഗവേഷകർ പറഞ്ഞു. നമ്മള്‍ കരുതിയിരുന്നത് പോലെ ഉണര്‍ന്നിരിക്കുന്നതും ഉറങ്ങുന്നതും തികച്ചും വിഭിന്നമായ കാര്യങ്ങളല്ല. മൈൻഡ് ബ്ലാങ്കിങ്ങിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ റോബസ്റ്റ് അനാലിസിസ് രീതി പിന്തുടരേണ്ടത് ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.

Also Read: 'അമിത ചിന്ത മാനസികാരോഗ്യം തകര്‍ക്കും:' എപ്പോഴും സന്തോഷിക്കാൻ ചില വഴികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.