ETV Bharat / sukhibhava

ഞരമ്പുകള്‍ പൊട്ടാം ; കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ...?

കൊവിഡിനെ പ്രതിരോധിക്കാനായി ശരീരം ഉത്പാദിപ്പിക്കുന്ന ആന്‍റിബോഡികള്‍ തലച്ചോറിലെ രക്തക്കുഴലുകളെ തകരാറിലാക്കാന്‍ സാധ്യതയെന്ന് പഠനം

author img

By

Published : Jul 10, 2022, 10:14 PM IST

How does COVID 19 infection damage the brain  COVID19 infection damage the brain  COVID 19  കൊവിഡ് തലച്ചോറിനെ ബാധിക്കും  കൊവിഡ് വൈറസും തലച്ചോറും
കൊവിഡ് തലച്ചോറിനെ ബാധിക്കുന്നത് എങ്ങനെ...?

കൊവിഡാനന്തരം തലച്ചോറില്‍ പ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നും ഇത് മരണത്തിന് വരെ കാരണമായേക്കാമെന്നും പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോഡേഴ്സ് ആന്‍ഡ് സ്ട്രോക്കും (എന്‍ ഐ എന്‍ ഡി എസ്), യു എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തും ചേര്‍ന്ന് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കൊവിഡാനന്തരം മസ്തിഷ്ക മരണം സംഭവിച്ച ഒമ്പത് പേരിലായിരുന്നു പഠനം.

കൊവിഡാനന്തരം തലച്ചോറിലുണ്ടായ ആന്‍റി ബോഡികള്‍, പ്രോട്ടീനുകള്‍ തുടങ്ങിയവ സംബന്ധിച്ചും, വൈറസിനെ പ്രതിരോധിക്കാനായി രൂപപ്പെട്ട സെല്ലുകളെയും രക്തക്കുഴലുകളിലെ മാറ്റങ്ങളെയും കുറിച്ചുമടക്കം നിരവധി കാര്യങ്ങളാണ് പഠനത്തിലൂടെ പുറത്തുവന്നത്. നേരത്തെ സമാന സംഘം നടത്തിയ പഠനത്തില്‍ സാര്‍സ് കൊവിഡ് -2 തലച്ചോറിനെ നേരിട്ട് ബാധിക്കില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ന്യൂറോളജിക്കല്‍ പ്രശ്നങ്ങളുള്ള ചിലരില്‍ വൈറസ് ദോഷകരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം പറയുന്നു. കൊവിഡ് ബാധിച്ച രോഗിയില്‍ പ്രതിരോധത്തിനായി ശരീരം ചില ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇവ ചിലപ്പോള്‍ ശരീരത്തിന് നല്ലതും അതേസമയം ചില സെല്ലുകള്‍ക്ക് ദോഷകരവുമാണ്.

ഇത്തരത്തില്‍ ദോഷകരമായി ബാധിക്കുന്ന ചില ആന്‍റിബോഡികള്‍ തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ തകരാറിലാക്കുമെന്ന് ബ്രെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗവേഷകര്‍ അവകാശപ്പെടുന്നു.

എൻഡോതീലിയം സെല്ലുകളെ തകരാറിലാക്കും: കൊവിഡാനന്തരം ഉണ്ടാകുന്ന ചില ആന്‍റിബോഡികള്‍ രക്തക്കുഴലുകള്‍ക്ക് കട്ടിയും ബലവും നല്‍കുന്ന എൻഡോതീലിയം സെല്ലുകളെ തകരാറിലാക്കും. ഇത്തരത്തില്‍ കേടുപാട് സംഭവിക്കുന്ന രക്തക്കുഴലുകള്‍ക്ക് കട്ടിയും ഇലാസ്തികതയും കുറയുകയും ഇവ പൊട്ടാനോ ചോരാനോ കാരണമാകുകയും ചെയ്യും.

ഇത്തരത്തില്‍ സംഭവിക്കുന്നത് ചില കൊവിഡ് രോഗികളില്‍ തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുക (സ്ട്രോക്ക്) രക്തം കട്ടപിടിക്കുക തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാമെന്നാണ് കണ്ടെത്തല്‍. മാത്രല്ല തകരാറിലായ എൻഡോതീലിയം സെല്ലുകള്‍ പ്ലേറ്റ്‌ലെറ്റുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്.

എൻഡോതീലിയം സെല്ലുകള്‍ തകരാറില്‍ ആകുകയും അവ ഞരമ്പുകളുടെ മടക്കുകളില്‍ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഇതോടെ പ്ലേറ്റ്‌ലെറ്റുകള്‍ ഇവിടെ രക്തം കട്ടപിടിപ്പിക്കും. ഇങ്ങനെ വരുന്നതോടെ തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയിലേക്ക് രോഗി മാറുമെന്നും എന്‍ ഐ എന്‍ ഡി എസ് ക്ലിനിക്കല്‍ ഡയറക്ടര്‍ അരവിന്ദ് നാദ് പറയുന്നു.

Also Read: കൊവിഡിന് ശേഷം വൈജ്ഞാനിക വൈകല്യം: കൊറോണ വൈറസ് ബുദ്ധിശക്തിയെ ബാധിക്കുന്നുവെന്ന് പഠനം

എൻഡോതിലിയൽ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളില്‍ 300-ലധികം ജീനുകളുടെ പ്രവര്‍ത്തനശേഷി കുറയുകയും ആറ് ജീനുകളുടെ ശേഷി വർധിക്കുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി. ഈ ജീനുകൾക്ക് ഓക്സിഡേറ്റീവ് സ്ട്രെസ്, ഡിഎൻഎ കേടുപാടുകൾ, മറ്റ് വൈകല്യങ്ങൾ എന്നിവയും സംഭവിച്ചിട്ടുണ്ട്.

എന്നിരുന്നാലും മസ്തിഷ്കത്തിൽ കൊവിഡ് വൈറസ് കണ്ടെത്താനാകാത്തതിനാൽ രോഗപ്രതിരോധത്തിനായി രൂപപ്പെട്ട ആന്‍റിബോഡി എന്തെന്ന് വ്യക്തമായിട്ടില്ല. ഇതിനായി കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകര്‍ വാദിക്കുന്നു. തലവേദന, ക്ഷീണം, രുചിയും മണവും നഷ്ടപ്പെടൽ, ഉറക്ക പ്രശ്നങ്ങൾ, ബ്രെയിന്‍ ഫോഗ് എന്നിവ ഉൾപ്പടെ കൊവിഡാനന്തരം കാണുന്ന ദീർഘകാല ന്യൂറോളജിക്കൽ ലക്ഷണങ്ങൾ മനസിലാക്കുന്നതിനുള്ള പഠനങ്ങള്‍ തുടരുകയാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.