ETV Bharat / sukhibhava

'പ്രിയപ്പെട്ടയാളുടെ നഷ്‌ടം മാനസിക - ശാരീരിക ആരോഗ്യത്തെ ആഴത്തിൽ ബാധിക്കും'; ഗവേഷണ ഫലം പുറത്ത് - ദുഃഖത്തിന്‍റെ ആഘാതം

ദുഃഖം ഹൃദയത്തിന്‍റെ ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കണ്ടെത്താനാണ് ഗവേഷകർ പഠനം നടത്തിയത്

Heart  Grief  Heart problems  emotions  mental health  heart disease  hypertension  physical health  sadness  blood pressure  grief increases risk of heart problems  heart problems  പ്രിയപ്പെട്ട ഒരാളുടെ നഷ്‌ടം  മരണം  മരണം ഹൃദയാരോഗ്യം  ഹൃദ്രോഗം  ഹൃദയത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവ  രക്തസമ്മർദം ഹൃദയാരോഗ്യം  പ്രിയപ്പെട്ട ഒരാളുടെ മരണം  ഹൃദയം  സങ്കടം  ദുഃഖം  മാനസികാരോഗ്യം  ശാരീരികാരോഗ്യം  രക്തസമ്മർദം  ദുഃഖത്തിന്‍റെ ആഘാതം  ഹൃദയത്തിന്‍റെ പ്രവർത്തനം
പഠനങ്ങൾ
author img

By

Published : Jun 4, 2023, 2:44 PM IST

പ്രിയപ്പെട്ട ഒരാളുടെ മരണം വളരെ വേദനാജനകവും സങ്കീർണവുമാണ്. ഒരാളുടെ നഷ്‌ടവും ദുഃഖവും മാനസിനേയും ശരീരത്തിനേയും ഒരുപോലെ ബാധിക്കുന്നു. ആ വ്യക്തി ഒരിക്കലും തിരിച്ചുവരാൻ പോകുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ പോലും ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന അവസ്ഥകളുണ്ടാകുന്നു.

പ്രിയപ്പെട്ട ഒരാളുടെ നഷ്‌ടം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ആഴത്തിൽ സ്വാധീനിച്ചേക്കാമെന്ന് പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുകയാണ്. അരിസോണ സർവകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഹൃദയത്തിന്‍റെ പ്രവർത്തനത്തെ ദുഃഖത്തിന്‍റെ ആഘാതം എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു പഠന വിഷയം.

കണ്ടെത്തലുകൾ അനുസരിച്ച് കഠിനമായ ദുഃഖം രക്തസമ്മർദം വർധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്. പഠന റിപ്പോർട്ടുകൾ സൈക്കോസോമാറ്റിക് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ചു. പഠനത്തിന്‍റെ കണ്ടെത്തലുകൾ അനുസരിച്ച് ദുഃഖം ഹൃദയത്തിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിന് ശേഷം മരണസാധ്യതയും വർധിക്കുന്നതായി എപ്പിഡെമിയോളജിക്കല്‍ പഠനങ്ങളിൽ വളരെക്കാലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഗവേഷക മേരി - ഫ്രാൻസ് ഒ'കോണർ പറഞ്ഞു. പഠനത്തിന്‍റെ എഴുത്തുകാരിയും യൂണിവേഴ്‌സിറ്റി അരിസോണയിലെ സൈക്കോളജി അസോസിയേറ്റ് പ്രൊഫസറുമാണ് മേരി-ഫ്രാൻസ് ഒ'കോണർ.

ഒ'കോണറും സഹപ്രവർത്തകരും നടത്തിയ പഠനത്തിൽ രക്തസമ്മർദം സാധ്യമായ ഒരു ഘടകമായി നിരീക്ഷിച്ചു. കഴിഞ്ഞ വർഷം പ്രിയപ്പെട്ട ഒരാളെ നഷ്‌ടമായ 59 ആളുകളെ ഉൾപ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടതിന് ശേഷമുള്ള ആദ്യ വർഷത്തിലെ ദുർബലമായ സമയത്തുണ്ടാകുന്ന ദുഃഖത്തിന്‍റെ ആഴം ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതിനെപ്പറ്റി പരിശോധിക്കുന്നതിനുള്ള ഒരു വഴിയായി തെരഞ്ഞെടുത്തുവെന്ന് പ്രധാന പഠന രചയിതാവ് റോമൻ പാലിറ്റ്സ്‌കി പറഞ്ഞു.

പഠനത്തിൽ പങ്കെടുത്തവരെ അഭിമുഖം നടത്തുകയും വേർപിരിയലിന്‍റേയും അടുപ്പത്തിന്‍റേയും വികാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഗവേഷകർ ഓരോ പങ്കാളിയുമായും 10 മിനിറ്റ് സംസാരിച്ചു. തങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ മരണത്തിന് ശേഷം തനിച്ചായെന്ന് തോന്നിയ ഒരു നിമിഷം പങ്കിടാൻ അവരോട് ആവശ്യപ്പെടുകയും ചെയ്‌തു. തുടർന്ന് ഗവേഷകർ പഠനത്തിൽ പങ്കെടുത്തവരുടെ രക്തസമ്മർദം അളന്നു.

പഠനത്തിൽ പങ്കെടുക്കുന്നവരുടെ രക്തസമ്മർദം കൂടുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. 59 പേരിൽ അതിവൈകാരികമായി ഓർമകൾ പങ്കുവച്ച ചിലരുടെ രക്തസമ്മർദത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇതിനർഥം ഹൃദയത്തെ ബാധിക്കുന്ന പ്രിയപ്പെട്ട ഒരാളുടെ മരണം മാത്രമല്ല, നഷ്‌ടത്തോടുള്ള നമ്മുടെ വൈകാരിക പ്രതികരണമാണ് നമ്മുടെ ഹൃദയത്തെ ബാധിക്കുന്നത് എന്നാണെന്ന് ഗവേഷകയായ ഒ'കോണർ പറഞ്ഞു.

ഒരു കാർഡിയോളജിസ്റ്റിനെ സമീപിക്കുമ്പോൾ അവർ രക്തസമ്മർദം അളക്കുക മാത്രമല്ല ചെയ്യുന്നത്. അവർ ചിലപ്പോൾ ഒരു ട്രെഡ്‌മിൽ പോലെയുള്ള സ്ട്രെസ് ടെസ്റ്റ് നടത്തുകയും രക്തസമ്മർദം അളക്കുകയും ചെയ്യുന്നു. ഇത് ഒരു വൈകാരിക സമ്മർദ പരിശോധന പോലെയാണെന്നും ഒ'കോണർ കൂട്ടിച്ചേർത്തു. പഠനത്തിന്‍റെ കണ്ടെത്തലുകൾ ഡോക്‌ടർമാർക്ക് സഹായകമാണ്. കാരണം, പ്രിയപ്പെട്ടവരുടെ വിയോഗം അനുഭവിക്കുന്ന ആളുകൾക്ക് രക്താതിമർദത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾക്കും സാധ്യത കൂടുതലാണെന്ന് കാണിക്കുന്നുവെന്നും ഒ'കോണർ വ്യക്തമാക്കി. മനഃശാസ്ത്രജ്ഞരും തെറാപ്പിസ്റ്റുകളും ദുഃഖിതരായ ക്ലയിന്‍റുകളെ വൈദ്യപരിശോധനയ്ക്കും പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷക കൂട്ടിച്ചേർത്തു.

Also read : ചികിത്സ തേടുന്നതിലെ കാലതാമസം ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണ സംഖ്യ ഉയർത്തുന്നു; പഠനങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.