ETV Bharat / sukhibhava

എന്താണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്; അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ - ഡയറ്റ് പ്ലാനുകൾ

ശരീരത്തിലെ വിസറൽ കൊഴുപ്പുകളെ മെഡിറ്ററേനിയൻ ഡയറ്റ് ഏഴ് ശതമാനവും, സാധാരണ ആരോഗ്യകരമായ ഡയറ്റ് 4.5 ശതമാനവും കുറയ്‌ക്കുമ്പോൾ ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് 14 ശതമാനം കുറയ്‌ക്കുന്നതായി പഠനങ്ങൾ വ്യക്‌തമാക്കുന്നു

Green Mediterranean diet  ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്  മെഡിറ്ററേനിയൻ ഡയറ്റ്  Mediterranean diet  Green Mediterranean diet cuts more visceral fat  റെഡ് മീറ്റ്  കൊഴുപ്പ് കുറയ്‌ക്കാൻ ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്  ബിഎംസി മെഡിസിൻ  BMC Medicine  വിസറൽ കൊഴുപ്പ്  visceral Fat  ഗ്രീൻ മെഡിറ്ററേനിയൻ ഭക്ഷണക്രമം  ഡയറ്റ് പ്ലാനുകൾ  ആരോഗ്യകരമായ ഡയറ്റ്
എന്താണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്; അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ
author img

By

Published : Nov 30, 2022, 3:04 PM IST

മെഡിറ്ററേനിയൻ ഡയറ്റിനെ അപേക്ഷിച്ച് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഡയറ്റാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്. റെഡ് മീറ്റിന്‍റെയും, മറ്റ് മാംസാഹാരങ്ങളുടെയും ഉപയോഗം പരമാവധി കുറച്ച് സസ്യ ഭക്ഷണങ്ങളുടെ അളവ് കൂട്ടിയുള്ളതാണ് ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ്. മാംസത്തിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീന് പകരം പ്രോട്ടീൻ ധാരാളം അടങ്ങിയ സസ്യഭക്ഷണങ്ങളാണ് ഈ ഡയറ്റ് പ്ലാനിൽ പ്രധാനമായും ഉപയോഗിക്കുന്നത്.

ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പിനെ ഗണ്യമായി കുറയ്‌ക്കാൻ സഹായിക്കുന്നു എന്ന് ബിഎംസി മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്‌തമാക്കുന്നു. ആന്തരികാവയവങ്ങൾക്ക് ചുറ്റം രൂപം കൊള്ളുന്ന കൊഴുപ്പ് വയറ്റിൽ അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ്‌ എന്ന് അറിയപ്പെടുന്ന കൊഴുപ്പിനെക്കാൾ ഏറെ അപകടകാരിയാണ്.

വിസറൽ കൊഴുപ്പിനെ ഇല്ലാതാക്കുന്നു: മെഡിറ്ററേനിയൻ ഡയറ്റിനെക്കാളും ആരോഗ്യകരമായ ഡയറ്റിനെക്കാളും ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് ശരീരത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിസറൽ കൊഴുപ്പുകളെ മെഡിറ്ററേനിയൻ ഡയറ്റ് ഏഴ് ശതമാനവും, സാധാരണ ആരോഗ്യകരമായ ഡയറ്റ് 4.5 ശതമാനവും കുറയ്‌ക്കുമ്പോൾ ഗ്രീൻ മെഡിറ്ററേനിയൻ ഡയറ്റ് 14 ശതമാനം കുറയ്‌ക്കുന്നതായും ബിഎംസി മെഡിസിന്‍റെ പഠനത്തിൽ കണ്ടെത്തി.

ശരീര ഭാരം കുറയ്‌ക്കുന്നതിലൂടെ വിസറൽ ഫാറ്റ് കുറയ്‌ക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. വയറ്റിൽ അടിഞ്ഞ് കൂടുന്ന വിസറൽ കൊഴുപ്പ് കാലക്രമേണ അവയവങ്ങൾക്കിടയിൽ കൂടിച്ചേരുകയും, ഹൃദ്രോഗം, പ്രമേഹം, ഡിമെൻഷ്യ തുടങ്ങി ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

റെഡ്‌ മീറ്റ് വേണ്ട: ഗ്രീൻ മെഡിറ്ററേനിയൻ ഭക്ഷണക്രമം പോളിഫെനോളുകളാല്‍ സമ്പുഷ്‌ടമാണ്. കൂടാതെ ഇതിൽ മെഡിറ്ററേനിയൻ ഡയറ്റിലേത് പോലെ റെഡ് മീറ്റ് അധികം ഉപയോഗിക്കുന്നില്ല. സസ്യഭക്ഷണങ്ങള്‍, മുഴുധാന്യങ്ങള്‍, നട്‌സ് ഇവ ധാരാളം ഉള്‍പ്പെടുന്നതിനാല്‍ നാരുകളുടെ അളവും ഈ ഡയറ്റില്‍ കൂടുതലാണ്. ഇത് ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

അതുവഴി ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കും. മെഡിറ്ററേനിയന്‍ ഡയറ്റില്‍ നട്‌സുകള്‍ പ്രധാനപ്പെട്ട ആഹാരമാണ്. മിതമായ അളവില്‍ മുഴുധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയും ഗ്രീന്‍ മെഡിറ്ററേനിയന്‍ ഡയറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത് അമിതമായ അളവില്‍ കാലറി അകത്തു ചെല്ലുന്നതിനെ തടയുന്നു.

പഠനത്തിൽ പങ്കെടുത്തവർ ദിവസേന കഴിക്കുന്ന വാൾനട്ടിനൊപ്പം 3-4 കപ്പ് ഗ്രീൻ ടീയും, 100 ഗ്രാം ഡക്ക്‌വീഡ് (ഒരുതരം പായൽ) ഷേക്കും കഴിച്ചു. മാംസത്തെ അപേക്ഷിച്ച് ഡക്ക്‌വീഡ് ഷേക്കിൽ പ്രോട്ടീൻ, ഇരുമ്പ്, ബി 12, വിറ്റാമിനുകൾ, ധാതുക്കൾ, പോളിഫെനോൾ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. അതിനാൽ ഇത് മാംസത്തെക്കാളേറെ ശരീരത്തിന് ഗുണം ചെയ്യുന്നുവെന്നും സംഘം കണ്ടെത്തി.

ALSO READ: അത്ഭുതമാണ് മഞ്ഞള്‍: മഞ്ഞുകാലത്ത് മഞ്ഞള്‍ എങ്ങനെ ഗുണം ചെയ്യും…

കഴിക്കുന്ന ഭക്ഷണത്തിലെ കലോറി പോലെ തന്നെ പ്രധാനമാണ് ഭക്ഷണത്തിന്‍റെ ഗുണനിലവാരമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഇസ്രായേലിലെ നെഗേവിലെ ബെൻ-ഗുറിയോൺ സർവകലാശാലയിലെ പ്രൊഫസർ ഐറിസ് ഷായ് പറയുന്നു. ഉദാഹരണത്തിന് ഭക്ഷണത്തിലെ പോളിഫെനോൾ പോലുള്ളവ ശരീരത്തിന് ഗുണകരമാകുമ്പോൾ ശൂന്യമായ കാർബോഹൈഡ്രേറ്റുകളും റെഡ്‌ മീറ്റും ശരീരത്തിന് ദോഷമായി മാറുന്നുവെന്നും ഐറിസ് ഷായ് വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.