ETV Bharat / sukhibhava

അര്‍ബുദത്തിന് ഫ്ലാഷ് റേഡിയേഷൻ തെറാപ്പി: പരീക്ഷണം വിജയകരം

പരമ്പരാഗത റേഡിയേഷൻ ചികിത്സകളുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കുറയ്‌ക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത് കൂടുതൽ പര്യവേക്ഷണം അർഹിക്കുന്നതായാണ് ഗവേഷകർ

author img

By

Published : Oct 24, 2022, 1:34 PM IST

അസ്ഥി അർബുദം  ഫ്ലാഷ് റേഡിയേഷൻ തെറാപ്പി  ഫ്ലാഷ് റേഡിയേഷൻ തെറാപ്പി ഗവേഷകർ  ഫ്ലാഷ് ആർടി ചികിത്സ  ഫ്ലാഷ് ആർടി ചികിത്സ പാർശ്വഫലങ്ങൾ  ഫ്ലാഷ് ആർടി  ഫ്ലാഷ് ആർടി കാൻസർ ചികിത്സ  ഫ്ലാഷ് റേഡിയേഷൻ തെറാപ്പി ട്രയൽ  സിൻസിനാറ്റി യൂണിവേഴ്‌സിറ്റി കാൻസർ സെന്‍റർ  സിൻസിനാറ്റി യൂണിവേഴ്‌സിറ്റി  സിൻസിനാറ്റി യൂണിവേഴ്‌സിറ്റിയിലെ ഗവേഷണം  പ്രോട്ടോൺ ബീമുകൾ എന്ത്  മെറ്റാസ്റ്റേസുകൾ  മെറ്റാസ്റ്റേസുകൾ എന്നാൽ എന്ത്  കാൻസർ ചികിത്സ  കാൻസർ ഫലപ്രദമായ ചികിത്സ  FLASH radiation therapy  FLASH RT  cancer treatment  effective cancer treatment  flash rt cancer treatment
അസ്ഥി അർബുദത്തിന് ചികിത്സക്കായി ഫ്ലാഷ് റേഡിയേഷൻ തെറാപ്പി: ട്രയൽ വിജയിച്ചെന്ന് ഗവേഷകർ

അസ്ഥി അർബുദത്തിന് ചികിത്സക്കായി ഫ്ലാഷ് റേഡിയേഷൻ തെറാപ്പി പരീക്ഷണം വിജയകരമായി നടത്തി വിദ്ഗ്‌ധർ. കൈകളിലും കാലുകളിലും അസ്ഥികള്‍ക്ക് സംഭവിക്കുന്ന അര്‍ബുദത്തിന് ചികിത്സ എളുപ്പമാക്കുന്നതിനായി ഫ്ലാഷ് ആർടി ഉപയോഗിക്കാമെന്നാണ് കണ്ടെത്തൽ. സിൻസിനാറ്റി യൂണിവേഴ്‌സിറ്റി കാൻസർ സെന്‍ററിലെ വിദഗ്‌ധരാണ് പഠനം നടത്തിയത്.

ഈ രീതി മുമ്പ് മൃഗങ്ങളിൽ പരീക്ഷിക്കുകയും അപ്രതീക്ഷിതമായ പ്രതികൂല ഫലങ്ങൾ ഉണ്ടാക്കാതെ തന്നെ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കുകയും ചെയ്‌തു. പരമ്പരാഗത റേഡിയേഷൻ ചികിത്സകളുമായി ബന്ധപ്പെട്ട പാർശ്വഫലങ്ങൾ കുറയ്‌ക്കാനുള്ള സാധ്യതയുള്ളതിനാൽ ഇത് കൂടുതൽ പര്യവേക്ഷണം അർഹിക്കുന്നതായാണ് ഗവേഷകർ പറയുന്നത്.

പരമ്പരാഗത റേഡിയേഷൻ ചികിത്സകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഫ്ലാഷ് റേഡിയോ തെറാപ്പി (FLASH radiotherapy-RT) 300 മടങ്ങ് കൂടുതൽ ഡോസ് നിരക്കിൽ റേഡിയേഷൻ നൽകുന്നു. ഇത് ഫ്ലാഷ് ഇഫക്‌റ്റ് (FLASH effect) എന്ന് അറിയപ്പെടുന്നു. ഇത് ട്യൂമർ ലൊക്കേഷനിലെ കാൻസർ കോശങ്ങളെ കൊല്ലുമ്പോൾ ട്യൂമറിന് ചുറ്റുമുള്ള ആരോഗ്യകരമായ ടിഷ്യൂകൾക്ക് പരമ്പരാഗത റേഡിയേഷൻ തെറാപ്പി വരുത്തിയേക്കാവുന്ന ദോഷഫലങ്ങളെ കുറയ്‌ക്കുന്നു.

പഠനത്തിന്‍റെ ഫലങ്ങൾ: ഫ്ലാഷ് റേഡിയേഷൻ തെറാപ്പി അൾട്രാ-ഹൈ ഡോസ് നിരക്കിൽ നൽകുന്നതിനാൽ, ഇത് സാധാരണ ടിഷ്യുവിന് ക്ഷതം ഉണ്ടാക്കുന്നത് കുറയ്‌ക്കുന്നു. ഇത് വലിയ അളവിൽ റേഡിയേഷൻ നൽകാനുള്ള സാധ്യത നൽകുകയും ചെയ്യുന്നു. പ്രതിരോധശേഷിയുള്ള ട്യൂമറുകളുള്ള രോഗികൾക്ക് പാർശ്വഫലങ്ങൾ വർധിപ്പിക്കാതെ തന്നെ ഉയർന്ന രോഗശമന നിരക്കിന് ഇത് കാരണമായേക്കാം എന്ന് ഫാസ്ട്രോ എംഡിയും ട്രയലിന്‍റെ പ്രിൻസിപ്പാൾ ഇൻവസ്റ്റിഗേറ്ററും യൂണിവേഴ്‌സിറ്റി ഓഫ് സിൻസിനാറ്റി കാൻസർ സെന്‍ററിലെ റേഡിയേഷൻ ഓങ്കോളജി ആൻഡ് ന്യൂറോ സർജറി പ്രൊഫസറുമായ ജോൺ ബ്രെനെമൻ പറഞ്ഞു.

പ്രോട്ടോൺ ബീമുകൾ: ആദ്യകാല ഫ്ലാഷ് ആർടി പഠനങ്ങളിൽ ഇലക്‌ട്രോൺ ബീമുകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ലക്ട്രോൺ ബീമുകൾ ടിഷ്യുവിലേക്ക് ആഴത്തിൽ പ്രവേശിക്കാത്തതിനാൽ ഇത് ചികിത്സ തന്ത്രത്തെയും അവയുടെ ഉപയോഗത്തെയും പരിമിതപ്പെടുത്തി. അൾട്ര ഹൈ ഡോസ് റേറ്റ് റേഡിയേഷൻ ഉപയോഗിക്കുമ്പോൾ പ്രോട്ടോൺ ബീമുകൾക്ക് മതിയായ അളവിൽ ടിഷ്യൂവിലേക്ക് തുളച്ചുകയറാൻ കഴിയുമെന്ന് പഠനത്തിൽ വിലയിരുത്തി. തുടർന്ന് പ്രോട്ടോൺ ബീമുകളെ പഠനത്തിൽ ഉപയോഗപ്പെടുത്തി.

ഉയർന്ന റേഡിയേഷൻ ഡോസുകൾ സുരക്ഷിതമായും പ്രതികൂല പാർശ്വഫലങ്ങളുടെയും അളവ് കുറച്ച് നൽകുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. ഫലങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരിൽ നടത്തിയ പഠനങ്ങളാണ് പിന്നീടുണ്ടായ കണ്ടെത്തലുകൾ.

പഠനം നടത്തിയത് കൈകാലുകളിൽ: 27 മുതൽ 81 വരെയുള്ളവരിലാണ് പഠനം നടത്തിയത്. കൈകളിലും കാലുകളിലുമാണ് ചികിത്സ നടത്തിയത്. ഇത് പൊതുവെ മറ്റ് ശരീര ഭാഗങ്ങളിൽ ചികിത്സിക്കുന്ന അത്രയും അപകടകരമല്ല. കൈകാലുകളിലെ അസ്ഥികളിൽ കാൻസർ ബാധിച്ച 10 രോഗികൾക്ക് അൾട്രാ-ഹൈ ഡോസ് റേറ്റ് റേഡിയേഷൻ നൽകി. രോഗിയുടെ കൈകളിലും കാലുകളിലും ആകെ 12 മെറ്റാസ്റ്റേസുകൾക്ക് ചികിത്സ നൽകി.

മെറ്റാസ്റ്റേസുകൾ: ക്യാൻസർ കോശങ്ങൾ ഒരു അവയവത്തിൽ നിന്ന് മറ്റൊന്നിലേക്ക് വ്യാപിക്കുമ്പോൾ അവയെ മെറ്റാസ്റ്റെയ്സുകൾ എന്ന് വിളിക്കുന്നു.

ഫലങ്ങളുടെ പരിശോധന: രോഗികൾക്ക് സിംഗിൾ ഫ്രാക്‌ഷനിൽ 8Gy റേഡിയേഷൻ ലഭിച്ചു. ഒരു സെക്കൻഡിൽ ഏകദേശം 40Gy എന്ന നിരക്കിൽ ഒരു ഫ്ലാഷ് പ്രാപ്‌തമാക്കിയ പ്രോട്ടോൺ തെറാപ്പി ഉപകരണം പഠനത്തിനായി ഉപയോഗിച്ചു. തുടർന്ന് ചികിത്സ തുടങ്ങി 15 ദിവസത്തിന് ശേഷം, 1 മാസത്തിന് ശേഷം, 2 മാസത്തിന് ശേഷം, 3 മാസത്തിന് ശേഷം എന്നിങ്ങനെ വേദന, വേദന സംഹാരികളുടെ ഉപയോഗം, പ്രതികൂല സംഭവങ്ങൾ എന്നിവയുടെ അളവ് തുടർച്ചയായി രേഖപ്പെടുത്തി. 13 മാസം വരെ ഓരോ രണ്ട് മാസത്തിലും ഗവേഷകർ ഈ ഫലങ്ങൾ പരിശോധിച്ചു.

ഫ്ലാഷ് ആർടി ഉപയോഗിച്ച് നൽകിയ അതേ ഡോസിൽ പരമ്പരാഗത റേഡിയേഷൻ തെറാപ്പി സ്വീകരിക്കുന്ന രോഗികളെ ഗവേഷകർ തെരഞ്ഞെടുത്തു. കൃത്യമായ ചിട്ടയാണ് ഇതിന് ഉപയോഗിച്ചത്. ഫ്ലാഷ് ഡോസ് റേറ്റ് റേഡിയേഷൻ ഉപയോഗിച്ചു എന്ന വ്യത്യാസമേയുള്ളു. രോഗിയിൽ ഉണ്ടായ ഫലങ്ങൾ പരമ്പരാഗത റേഡിയേഷൻ സ്വീകരിക്കുന്നതിന് തുല്യമാണ്. എന്നാൽ ചികിത്സ ഡെലിവറി പ്രക്രിയ ചെറുതാണ് എന്ന് ഗവേഷകർ വ്യക്തമാക്കി.

വേദനയിൽ ആശ്വസം: ഫ്ലാഷ് ആർടിക്ക് ശേഷം 10 രോഗികളിൽ 7 പേർക്ക് പൂർണമായോ ഭാഗികമായോ വേദന ആശ്വസം അനുഭവപ്പെട്ടു. ചികിത്സിച്ച 12 സൈറ്റുകളിൽ ആറ് സ്ഥലങ്ങളിൽവേദന പൂർണമായി ഒഴിവായി, രണ്ട് സൈറ്റുകളിൽ ഭാഗികമായി വേദന മാറി, നാലെണ്ണത്തിൽ താൽക്കാലിക വേദന ജ്വലനം ഉണ്ടായി.

പാർശ്വഫലങ്ങൾ: ചികിത്സയിൽ നിന്നുള്ള പാർശ്വഫലങ്ങൾ നേരിയതായിരുന്നു. അഞ്ച് രോഗികൾക്ക് നേരിയ തോതിൽ ചർമ്മത്തിൽ നിറ വ്യത്യാസമുണ്ടായി. രണ്ട് പേർക്ക് കൈകാലുകൾക്ക് വീക്കം അനുഭവപ്പെട്ടു. രണ്ട് പേർക്ക് ചർമ്മത്തിൽ ചൊറിച്ചിൽ, ഒരാൾക്ക് ക്ഷീണം, ഒരാൾക്ക് ചർമ്മത്തിന് ചുവപ്പ് നിറം, ഒരാൾക്ക് കൈകാലുകളിൽ വേദന എന്നിവ അനുഭവപ്പെട്ടു.

വേദന ലഘൂകരണവും പാർശ്വഫലങ്ങളും പരമ്പരാഗത റേഡിയേഷനിൽ സംഭവിച്ചേക്കാവുന്നതുമായി പൊരുത്തപ്പെടുന്നവയായിരുന്നു.

മറ്റ് ശരീര ഭാഗങ്ങളിൽ ചികിത്സരീതി അംഗീകരിക്കാൻ കഴിയില്ല: ട്യൂമറുകൾക്ക് ചുറ്റുമുള്ള ആരോഗ്യമുള്ള ടിഷ്യു റേഡിയേഷൻ എക്സ്പോഷറിനോട് ഏറ്റവും സെൻസിറ്റീവ് ആയ മസ്‌തിഷ്‌കത്തിലോ ശ്വാസകോശത്തിലോ ദഹനനാളത്തിലോ, ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള മാരകരോഗങ്ങളെ ചികിത്സിക്കുന്നതിന് ഫ്ലാഷ് ആർടി ഏറ്റവും സഹായകമായേക്കാം. എന്നാലും, ഈ ശരീര ഭാഗങ്ങളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ, മറ്റ് സെൻസിറ്റീവായ ഭാഗങ്ങലിലും അൾട്രാ-ഹൈ ഡോസ് റേറ്റ് റേഡിയേഷൻ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് ഗവേഷണം തെളിയിക്കുന്നത് വരെ അംഗീകരിക്കാനാവില്ല. കൈകളിലും കാലുകളിലും അസ്ഥി മെറ്റാസ്റ്റേസുകളുള്ള ആളുകൾക്ക് മാത്രമേ എഫ്‌ഡിഎ ഈ ട്രയൽ അംഗീകരിച്ചിട്ടുള്ളൂ. അവ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാൻ സാധ്യത കുറവുള്ള സ്ഥലങ്ങളാണ്. കൈകളും കാലുകളും ചികിത്സിക്കുന്നത് ഒരാളുടെ തലച്ചോറിനെയോ ശ്വാസകോശത്തെയോ ചികിത്സിക്കുന്നത് പോലെ അപകടകരമല്ല.

നെഗറ്റീവ് ഇഫക്റ്റുകൾ: റേഡിയേഷൻ തെറാപ്പിയുടെ നെഗറ്റീവ് ഇഫക്റ്റുകൾക്ക് കുട്ടികൾ കൂടുതൽ സാധ്യതയുള്ളതിനാൽ, ഗവേഷകൻ പറയുന്നതനുസരിച്ച്, കുട്ടികളുടെ മാരകമായ രോഗങ്ങളെ ചികിത്സിക്കുന്നതിൽ ഫ്ലാഷ് ആർടി സഹായകമായേക്കാം. എന്നാൽ അതിനായി കൂടുതൽ ഗവേഷണം നടത്തേണ്ടതുണ്ട്.

ഫ്ലാഷ് ഇഫക്റ്റിന് അടിവരയിടുന്ന ജൈവ തത്വങ്ങൾ തിരിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമാണ്, കാരണം പരമ്പരാഗത വികിരണത്തേക്കാൾ കുറഞ്ഞ പ്രതികൂല ഫലങ്ങളുള്ള ക്യാൻസറിനെ ഫ്ലാഷ്‌ ആർടി ഇല്ലാതാക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമല്ല.

Also read: 'അസ്ഥികളുടെ ആരോഗ്യത്തിനായി ചുവടു വയ്‌ക്കാം'; ഇന്ന് ലോക ഓസ്റ്റിയോപൊറോസിസ് ദിനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.