ഗർഭകാലത്ത് സ്ത്രീകള്‍ വായുമലിനീകരണത്തിന് വിധേയയാല്‍ അത് ഗര്‍ഭസ്ഥ ശിശുക്കളെയും ബാധിച്ചേക്കുമെന്ന് പഠനം. ടെക്സസ് എ ആൻഡ് എം യൂണിവേഴ്‌സിറ്റിയുടേതാണ് കണ്ടെത്തല്‍. ഗര്‍ഭാവസ്ഥയിലെ പ്രതികൂല ഫലങ്ങള്‍ കുഞ്ഞ് പ്രായപൂര്‍ത്തിയാവുന്നത് വരെ നീണ്ടു നില്‍ക്കുമെന്ന് ആന്‍റീ ഓക്‌സിഡന്‍റ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
മലിനമായ വായുവുമായുള്ള സമ്പർക്കം ഭാരക്കുറവ്, മാസം തികയാതെയുള്ള ജനനം, ആസ്‌ത്‌മ ഉണ്ടാകാനുള്ള സാധ്യത എന്നിവക്ക് കാരണമാകുന്നു. ഗർഭപിണ്ഡത്തിന്‍റെ വളർച്ചയിലും വികാസത്തിലുമുണ്ടാകുന്ന അമിതവേഗതയാണ് ഇതിന് കാരണം. എന്നാൽ മലിനീകരണം ഇത്തരം പ്രത്യാഘാതങ്ങൾക്ക് എങ്ങനെ കാരണമാകുന്നുവെന്നും രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ജീനുകളുടെ പങ്കും കൃത്യമായി കണ്ടെത്താൻ പഠനത്തിനായിട്ടില്ല.
കണികകളുടെ വലിപ്പത്തെ അടിസ്ഥാനമാക്കി പരുക്കൻ കണികകൾ സൂക്ഷ്‌മ കണങ്ങൾ, അൾട്രാഫൈൻ കണികകൾ എന്നിങ്ങനെ കണിക ദ്രവ്യ മലിനീകരണത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു. 2.5 മൈക്രോണിൽ താഴെ വലിപ്പമുള്ള സൂക്ഷ്‌മ കണങ്ങളും ഒരു മൈക്രോണിന്‍റെ പത്തിലൊന്നിൽ താഴെ വലിപ്പമുള്ള അൾട്രാഫൈൻ കണികകളും ഏറ്റവും ആശങ്കാജനകമാണ്.
സൂക്ഷ്‌മ കണികകൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കാൻ ഇടയാക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അൾട്രാഫൈൻ കണികകളുടെ വലിപ്പക്കുറവ് സൂക്ഷ്‌മ കണികകളേക്കാൾ കൂടുതൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നും ഗവേഷകർ പറയുന്നു.
Also Read: അറിയണം ചീരയുടെ ഗുണങ്ങള്‍: പ്രോട്ടീനുകളുടെ കലവറ, മെച്ചപ്പെട്ട ആരോഗ്യം