ETV Bharat / sukhibhava

ഓരോ രണ്ടുമിനിട്ടിലും ഒരു ഗര്‍ഭിണി വീതം മരിക്കുന്നു ; ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് - Maternal mortality

ഗര്‍ഭകാലത്തെയും പ്രസവസമയത്തെയും ബുദ്ധിമുട്ടുകള്‍ കാരണം ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീ വീതം മരിക്കുന്നതായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനെതിരെ രാജ്യങ്ങള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ 2030 ഓടെ മരണ സംഖ്യ ഉയരുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു

pregnancy childbirth  UN report on maternal mortality  Every two minutes one woman dies during pregnancy  UN report  WHO  യു എന്‍ റിപ്പോര്‍ട്ട്  യു എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്  ഗര്‍ഭകാലം  Pregnancy period  ഗര്‍ഭകാല മരണ പ്രവണതകൾ  കഠിനമായ രക്തസ്രാവം  ഗർഭധാരണ സമയത്തെ അണുബാധകൾ  ഗർഭഛിദ്രം  ഗർഭഛിദ്രം മൂലമുണ്ടാകുന്ന സങ്കീർണതകൾ  ടെഡ്രോസ് അദാനം  ഗര്‍ഭകാല മരണം കുറയ്‌ക്കാന്‍ നടപടി  Maternal mortality
ഓരോ രണ്ടു മിനുട്ടിലും ഒരു ഗര്‍ഭിണി വീതം മരിക്കുന്നു
author img

By

Published : Feb 23, 2023, 8:49 PM IST

ജനീവ : ഒരു സ്‌ത്രീയെ സംബന്ധിച്ചിടത്തോളം വലിയൊരു മാറ്റത്തിന്‍റെ കാലഘട്ടമാണ് ഗര്‍ഭകാലം. ഏറെ ശ്രദ്ധവേണ്ട സമയം കൂടിയാണിത്. അമ്മയുടെയും കുഞ്ഞിന്‍റെയും ജീവന്‍ വരെ അപകടത്തിലാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്താറുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ഭിണികളുടെ ആരോഗ്യ പരിരക്ഷ വലിയ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്.

ഗര്‍ഭകാലത്ത് മാത്രമല്ല പ്രസവ സമയത്തും നിലവാരമുള്ള പരിരക്ഷ ഉറപ്പാക്കിയാല്‍ മാത്രമേ ആരോഗ്യമുള്ള അമ്മയെയും കുഞ്ഞിനെയും ലഭിക്കുകയുള്ളൂ. പ്രസവം ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ സാഹചര്യമായാണ് നാം കാണുന്നത്. പ്രസവത്തെ കുറിച്ച് കേട്ടറിഞ്ഞ മിത്തുകളല്ല, അതിനേക്കാള്‍ ഭയാനകമാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് ഇങ്ങനെ : ഗര്‍ഭ കാലത്തെയും പ്രസവ സമയത്തെയും ബുദ്ധിമുട്ടുകള്‍ കാരണം ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീ വീതം മരിക്കുന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സ്‌ത്രീകളുടെ ആരോഗ്യം സമീപ കാലത്ത് ഭയാനകമായ തിരിച്ചടികള്‍ നേരിടുന്നതായാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. 2020 ല്‍ മാത്രം ലോകത്താകമാനം രണ്ട്‌ ലക്ഷത്തി എണ്‍പത്തിയേഴായിരം മാതൃമരണങ്ങള്‍ ഉണ്ടായതായി 'ഗര്‍ഭകാല മരണ പ്രവണതകൾ' എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഠിനമായ രക്തസ്രാവം, ഉയർന്ന രക്തസമ്മർദം, ഗർഭധാരണ സമയത്തെ അണുബാധകൾ, സുരക്ഷിതമല്ലാത്ത ഗർഭഛിദ്രം മൂലമുണ്ടാകുന്ന സങ്കീർണതകൾ, ഗർഭധാരണം (എച്ച്ഐവി/എയ്‌ഡ്‌സ്, മലേറിയ എന്നിവ പോലുള്ളവ) എന്നിവ വഷളാക്കുന്ന അടിസ്ഥാന അവസ്ഥകൾ എന്നിവയാണ് മാതൃമരണങ്ങളുടെ പ്രധാന കാരണങ്ങൾ. ഉയർന്ന ഗുണമേന്മയുള്ളതും മാന്യവുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തിയാല്‍ ഇവയെല്ലാം വലിയ തോതിൽ തടയാവുന്നതും ചികിത്സിച്ച് ഭേദമാക്കാവുന്നതുമാണ്.

ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന : 'ഗർഭകാലം എല്ലാ സ്‌ത്രീകൾക്കും വലിയ പ്രതീക്ഷയും നല്ല അനുഭവവുമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ നിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭിക്കാത്ത ലോകത്തെ ദശലക്ഷക്കണക്കിന് ഗര്‍ഭിണികള്‍ക്ക് ഗര്‍ഭാവസ്ഥ അപകടകരമായ അനുഭവമാണ്' - ലോകാരോഗ്യ സംഘടനയുടെ (WHO) പ്രസ്‌താവനയില്‍ ഡയറക്‌ടർ ടെഡ്രോസ് അദാനം ഗെബ്രിയേസസ് പറഞ്ഞു.

എല്ലാ സ്‌ത്രീകള്‍ക്കും പ്രസവത്തിന് മുമ്പും പ്രസവ സമയത്തും ശേഷവും നിര്‍ണായകമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതിന്‍റെ ആവശ്യകത പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാഥമിക ആരോഗ്യ പരിരക്ഷാസംവിധാനങ്ങള്‍ക്ക് സ്‌ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും പ്രസവത്തിനുമുമ്പുള്ള പരിചരണം, കുട്ടിക്കാലത്തെ പ്രതിരോധ കുത്തിവയ്പ്പുകൾ, പോഷകാഹാരം, കുടുംബാസൂത്രണം തുടങ്ങിയ നിർണായക സേവനങ്ങള്‍ ഉറപ്പുവരുത്താനും കഴിയണം.

എന്നാല്‍ പ്രാഥമിക ആരോഗ്യ രക്ഷാസംവിധാനങ്ങള്‍ക്കായുള്ള ധനലഭ്യതക്കുറവ്, പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെ അഭാവം, മെഡിക്കൽ ഉത്‌പന്നങ്ങളുടെ ദുർബലമായ വിതരണ ശൃംഖലകൾ എന്നിവ നിര്‍ണായകമായ ആരോഗ്യ പരിരക്ഷയ്‌ക്ക് വിലങ്ങുതടിയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഗർഭാവസ്ഥയിലും പ്രസവസമയത്തും നിരവധി സ്‌ത്രീകൾ മരിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു വർഷത്തിനിടെ രണ്ട് ലക്ഷത്തിഎണ്‍പതിനായിരം മരണങ്ങൾ മനസാക്ഷിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല' -യുഎൻഎഫ്‌പിഎ എക്‌സിക്യുട്ടീവ് ഡയറക്‌ടർ നതാലിയ കാനെം പറഞ്ഞു.

ഗര്‍ഭകാല മരണം കുറയ്‌ക്കാന്‍ നടപടി വേണം : കൊവിഡ് 19 വ്യാപനം ഗര്‍ഭകാലത്തെ ആരോഗ്യത്തെയും ബാധിച്ചിരിക്കാം. ഗര്‍ഭകാലത്ത് ഉണ്ടാകുന്ന കൊവിഡ് അണുബാധ അപകട സാധ്യത വര്‍ധിപ്പിക്കും. ഗര്‍ഭകാലത്തെ മരണങ്ങൾ കുറയ്ക്കുന്നതിനുള്ള ആഗോള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യങ്ങൾ നടപടിയെടുക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അല്ലാത്ത പക്ഷം 2030 ഓടെ ഒരു ദശലക്ഷത്തിലധികം ഗര്‍ഭിണികളായ സ്‌ത്രീകളെ മരണത്തിന് വിട്ടുകൊടുക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.