ETV Bharat / sukhibhava

കൊവിഡ് 19 ബാധിച്ച മുതിർന്നവരില്‍ അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം

author img

By

Published : Sep 24, 2022, 10:29 AM IST

കൊവിഡ് 19 ബാധിച്ച് ഭേതമായ മുതിര്‍ന്നവരില്‍ ഒരു വര്‍ഷത്തിന് ശേഷവും അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനം. 85 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ ഇതിന്‍റെ അപകട സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് വിവരം

Alzheimers disease  Covid 19  Elderly have the risk of Alzheimers  Alzheimers  അൽഷിമേഴ്‌സ് രോഗത്തിന് സാധ്യത  അൽഷിമേഴ്‌സ്  കൊവിഡ് 19  അൽഷിമേഴ്‌സ് ഡിസീസ് ജേണൽ  ഡിമെന്‍ഷ്യ  Health care  health news
കൊവിഡ് 19 ബാധിച്ച മുതിർന്നവരില്‍ അൽഷിമേഴ്‌സ് രോഗത്തിനുള്ള സാധ്യത ഇരട്ടിയെന്ന് പഠനം

ഹൈദരാബാദ്: കൊവിഡ് 19 ഭേദമായി ഏറെ കഴിഞ്ഞും വൈറസ് ബാധിച്ചവരില്‍ വിവിധ തരത്തിലുള്ള പാര്‍ശ്വ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം കേസുകളില്‍ താത്‌കാലികമായി ഓര്‍മ നഷ്‌ടപ്പെടുന്ന ഡിമെന്‍ഷ്യ വളരെ സാധാരണയാണ്. എന്നാല്‍ കൊവിഡ് ബാധിച്ചവരില്‍ രോഗമുക്തരായി ഒരു വര്‍ഷം കഴിഞ്ഞാലും അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അടുത്തിടെ നടന്ന ഒരു ഗവേഷണം പറയുന്നു.

കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. കൊവിഡ് 19ഉം അല്‍ഷിമേഴ്‌സും തമ്മിലുള്ള ബന്ധം മനസിലാക്കാനായിരുന്നു ഈ ഗവേഷണം. കൊവിഡ് 19 രോഗബാധ അൽഷിമേഴ്‌സിന് കാരണമാകുമോ, അൽഷിമേഴ്‌സ് ബാധിതർക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണോ എന്നെല്ലാം അറിയണമെങ്കില്‍ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് ഗവേഷകര്‍ പറഞ്ഞു.

എങ്കിലും ഈ രണ്ട് രോഗങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. കൊവിഡ് 19ല്‍ നിന്ന് സുഖം പ്രാപിച്ച് ഒരു വർഷത്തിന് ശേഷവും പ്രായമായ ആളുകൾക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച്, 85 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിൽ ഈ അപകടസാധ്യത താരതമ്യേന കൂടുതലാണെന്ന് പഠനം പറയുന്നു.

പഠനം പറയുന്നത്: കൊവിഡ് 19 ബാധിച്ച് സുഖം പ്രാപിച്ച പ്രായമായവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ് എന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം പറയുന്നത്. അൽഷിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഘടകങ്ങൾ ഒരു വ്യക്തിയിൽ വൈജ്ഞാനിക വൈകല്യത്തിന് കാരണമാകുമെന്ന് ഗവേഷണ സഹ-എഴുത്തുകാരിയും പ്രൊഫസറുമായ ഡോ. പമേല ഡേവിസ് ഗവേഷണത്തിന്‍റെ സമാപനത്തിൽ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, നിശിത വീക്കം, നാഡീവ്യവസ്ഥയിലും തലച്ചോറിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ അൽഷിമേഴ്‌സ് സാധ്യത വർധിപ്പിക്കും.

മറ്റു ചില അനുബന്ധ ഗവേഷണ ഫലങ്ങളും ഈ പഠനത്തിൽ വിശകലനം ചെയ്‌തിട്ടുണ്ട്. പ്രീ ഡിമെൻഷ്യ ഉള്ള ആളുകൾക്ക് കൊവിഡ് 19 അണുബാധയുണ്ടാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ടെന്ന് 2021-ൽ നടന്ന മറ്റൊരു ഗവേഷണം പറയുന്നു.

പഠനം നടത്തിയത് എങ്ങനെ?: ഈ പഠനത്തിനായി ഗവേഷകർ ട്രൈനെറ്റ് എക്‌സ് അനലറ്റിക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. 70 ഓളം ആരോഗ്യ സ്ഥാപനങ്ങളില്‍ ഇൻപേഷ്യന്‍റ്, ഔട്ട്പേഷ്യന്‍റ് വാര്‍ഡുകളില്‍ സന്ദർശനങ്ങൾ നടത്തി. ആശുപത്രികളില്‍ നിന്ന് 95 ദശലക്ഷത്തിലധികം ആളുകളുടെ ആരോഗ്യം സംബന്ധിച്ച ഇലക്ട്രോണിക് രേഖകളിൽ നിന്ന് ക്ലിനിക്കൽ ഡാറ്റ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്‌തു.

സാമ്പിളുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പഠനം. ഒന്നാമത്തെ ഗ്രൂപ്പില്‍ 2020 ഫെബ്രുവരിക്കും 2021 മെയ് മാസത്തിനും ഇടയിൽ രോഗബാധിതരായ ആളുകള്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേതില്‍ ഈ കാലയളവില്‍ രോഗം ബാധിക്കാത്തവരും ഉള്‍പ്പെടുന്നു. രണ്ടു ഗ്രൂപ്പുകളില്‍ ഉള്ളവരുടെ പ്രായം (65 മുതൽ 74 വരെ, 75 മുതൽ 84 വരെ, 85 വയസും അതിൽ കൂടുതലും), ലിംഗം തുടങ്ങി വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്‌തു.

അൽഷിമേഴ്‌സ് വരാനുള്ള സാധ്യത ഇരട്ടി:കൊവിഡ് 19 ബാധിച്ച് ഭേദമായ പ്രായമായവരിൽ ഒരു വർഷത്തിനുള്ളിൽ അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് 50 മുതൽ 80 ശതമാനം വരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ഇത്തരക്കാര്‍ക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത ഏകദേശം ഇരട്ടിയായി (0.35% മുതൽ 0.68% വരെ) വർധിച്ചതായും ഗവേഷകര്‍ പറഞ്ഞു. 85 വയസും അതിൽ കൂടുതലുമുള്ള സ്ത്രീകളിലാണ് അപകടസാധ്യത കൂടുതല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.