ETV Bharat / sukhibhava

നിങ്ങള്‍ വല്ലപ്പോഴും മദ്യപിക്കുന്ന ആളാണോ ? മദ്യപാനം നിങ്ങളുടെ കുഞ്ഞിനെ ബാധിക്കുമോ? അറിയേണ്ടതെല്ലാം - മദ്യപാനവും നിങ്ങളുടെ കുട്ടികളെ വളര്‍ത്തലും

Drinking alcohol affect in parenting: എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിലൂന്നിയായിരുന്നു ഈ പഠനം. ആഘോഷവേളകള്‍ നിങ്ങളും സുഹൃത്തുക്കളുമൊത്തുള്ള മദ്യപാന സദസ് ആകുന്നതിനെക്കാള്‍ കുടുംബത്തില്‍ കുട്ടികളടക്കമുള്ളവരെ ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള ആഘോഷമാകുന്നതാകും അഭികാമ്യം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Drinking during holidays and special occasions could affect how you parent your kids  Drinking during holidays and special occasions  ould affect how you parent your kids  Drinking while parenting can cause lax supervision  more harsh parenting practices  Bridget Freisthler Professor of Social Work  The Ohio State University  how dangerous could it be to drink while parenting  മദ്യപാനവും നിങ്ങളുടെ കുട്ടികളെ വളര്‍ത്തലും  ടുതല്‍ കര്‍ക്കശമായാണ് കുട്ടികളോട് പെരുമാറിയത്
Drinking during holidays and special occasions could affect how you parent your kids
author img

By ETV Bharat Kerala Team

Published : Dec 16, 2023, 3:21 PM IST

ഴ്‌ചയില്‍, അല്ലെങ്കില്‍ മാസത്തില്‍ നിങ്ങള്‍ എത്ര മദ്യം കഴിക്കും? അല്ലെങ്കില്‍ ഒരു വര്‍ഷം? പുതുവര്‍ഷ രാവില്‍ നിങ്ങള്‍ അകത്താക്കുന്ന മദ്യത്തിന്‍റെ അളവിനെക്കുറിച്ച് പറയാനാകുമോ? ക്രിസ്‌മസ്, വിരുന്നുകളില്‍, അതുമല്ലെങ്കില്‍ ലോകകപ്പിനിടെ? (Drinking during holidays and special occasions)

വില്‍ക്കപ്പെടുന്ന മദ്യത്തിന്‍റെ അളവും തങ്ങള്‍ അകത്താക്കുന്ന മദ്യത്തിന്‍റെ അളവും തമ്മിലുള്ള ഒരു താരതമ്യപഠനമാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്. ഓഹിയോ സര്‍വകലാശാലയിലെ സോഷ്യല്‍ വര്‍ക്ക് പ്രൊഫസര്‍ ബ്രിജിത്ത് ഫ്രെയ്‌സ്‌ലര്‍ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അമേരിക്കയില്‍ മദ്യ ഉപയോഗം മുപ്പത് ശതമാനമാകുമ്പോള്‍ ഓസ്ട്രേലിയയില്‍ എണ്‍പത് ശതമാനമാണിത് (could affect how you parent your kids).

വിശേഷാവസരങ്ങള്‍ അതായത് അവധി ദിനങ്ങളിലും വിവാഹവേളകളിലും പ്രധാന കായിക പരിപാടികളും ചില വ്യത്യാസങ്ങള്‍ ഇതില്‍ ഉണ്ടാകുന്നുണ്ട്. പ്രത്യേക അവസരങ്ങളില്‍ പുരുഷന്‍മാര്‍ നാലും സ്ത്രീകള്‍ മൂന്നും അധിക മദ്യപാനം നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് മൊത്തം കഴിക്കുന്ന മദ്യത്തിനൊപ്പം കണക്കാക്കുന്നുമില്ല. (Drinking while parenting can cause lax supervision)

പക്ഷേ മദ്യത്തിന്‍റെ അളവും കണക്കുമൊന്നുമല്ല ഗവേഷകര്‍ ഇവിടെ വിഷയമാക്കിയത്. മദ്യപാനവും നിങ്ങളുടെ കുട്ടികളെ വളര്‍ത്തലും തമ്മിലുള്ള ബന്ധമാണ് ഇവിടെ പഠന വിധേയമായത്. എങ്ങനെ മികച്ച രക്ഷിതാവാകാം എന്നതിലൂന്നിയായിരുന്നു ഈ പഠനം. ആഘോഷവേളകള്‍ നിങ്ങളും സുഹൃത്തുക്കളുമൊത്തുള്ള മദ്യപാന സദസ് ആകുന്നതിനെക്കാള്‍ കുടുംബത്തില്‍ കുട്ടികളടക്കമുള്ളവരെ ഉള്‍ക്കൊള്ളുന്ന വിധത്തിലുള്ള ആഘോഷമാകുന്നതാകും അഭികാമ്യം എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

മദ്യപാനം വലിയ സാമൂഹ്യവിപത്താണെന്നത് പുതിയ കണ്ടെത്തലൊന്നുമല്ല. അക്രമം, റോഡപകടങ്ങള്‍, കുട്ടികളെ പീഡിപ്പിക്കല്‍, കുട്ടികളെ അവഗണിക്കല്‍ തുടങ്ങിയവയിലേക്ക് ഇത് ചെന്നെത്തുന്നു. പ്രത്യേക അവസരങ്ങളിലെ മദ്യ ഉപഭോഗവും നിങ്ങളിലെ സ്വഭാവ ദൂഷ്യങ്ങളെ ഉണര്‍ത്തിയേക്കാം. ഉദാഹണത്തിന് പുതുവര്‍ഷരാവില്‍ മദ്യപിച്ചുണ്ടാകുന്ന വാഹനാപകടങ്ങള്‍ ഏറെ കൂടുതലാണെന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ.

വലിയ കായിക പരിപാടികളോടനുബന്ധിച്ചുള്ള മദ്യപാനം വലിയ തോതിലുള്ള ഗാര്‍ഹിക പീഡനങ്ങളിലേക്ക് നയിക്കുന്നതിന്‍റെ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. പുരുഷന്‍മാരെയാണ് ആദ്യം പഠന വിധേയമാക്കിയത്. സ്ത്രീകളിലും സമാന സ്ഥിതിയാണോയെന്ന കാര്യം വ്യക്തമല്ല. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

കുട്ടികളെ ശ്രദ്ധിക്കേണ്ടി വരുമ്പോള്‍ മദ്യപാനം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. കുട്ടികളെ ശ്രദ്ധിക്കാതിരിക്കലും അവരോട് മോശമായി പെരുമാറുന്നതും അടക്കമുള്ളവയിലേക്ക് ഇത് കൊണ്ടെത്തിക്കുന്നു. പ്രത്യേക അവസരങ്ങളില്‍ അമിതമായി മദ്യപിക്കുന്നത് മൂലം കുട്ടികളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്താം.

വാലന്‍റെയിന്‍ ദിനത്തിലും മറ്റൊരു വിശേഷ അവധി ദിനത്തിലുമുണ്ടായ മദ്യപാന ശീലങ്ങളാണ് ഗവേഷകര്‍ പഠനത്തിനായി പ്രധാനമായും പരിഗണിച്ചത്.

2021 ഫെബ്രുവരിയില്‍ 307 രക്ഷിതാക്കളെ പതിനാല് ദിവസം മൂന്ന് നേരം വച്ച് വിളിച്ചാണ് ഗവേഷകര്‍ ഈ പഠനത്തിനായുള്ള സര്‍വെ നടത്തിയത്. രാവിലെ പത്ത് മണിക്കും വൈകിട്ട് മൂന്ന് മണിക്കും രാത്രി ഒന്‍പതിനും രക്ഷിതാക്കളുടെ ഫോണിലേക്ക് സന്ദേശം അയക്കുകയായിരുന്നു. ഇവര്‍ കുട്ടികളുടെ മേലുപയോഗിച്ച ശിക്ഷണ നടപടികളെക്കുറിച്ചായിരുന്നു ചോദ്യം.

ഏഴാം ദിവസവും പതിനാലാം ദിവസവും ഇവരുടെ മദ്യപാനത്തെക്കുറിച്ചും ചോദ്യം ഉയര്‍ത്തി. മദ്യപിച്ചവരോട് ദിവസവും സമയവും ചോദിച്ചു. മദ്യപിച്ച സമയത്തെ അവരുടെ സ്വഭാവവും അല്ലാത്തപ്പോഴുള്ളതും താരതമ്യം ചെയ്തു. പഠനത്തിലുള്‍പ്പെടുത്തിയത് 93 ശതമാനവും അമ്മമാരെ ആയിരുന്നു.

മദ്യപിച്ച ദിവസങ്ങളില്‍ ഇവര്‍ സാധാരണയെക്കാള്‍ കൂടുതല്‍ കര്‍ക്കശമായാണ് കുട്ടികളോട് പെരുമാറിയതെന്ന് ബോധ്യമായി. ഇരട്ടിയില്‍ അധികമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

കായിക പരിപാടികള്‍ വീക്ഷിക്കുമ്പോള്‍ ഇവരില്‍ വേറെ ഒരുതരം സ്വഭാവമാണ് ഉണ്ടാകുന്നതെന്നും കണ്ടെത്തി. ഫുട്ബോള്‍ പോലുള്ളവ കാണുമ്പോള്‍ അവിടെ കാണുന്ന പ്രകടനങ്ങള്‍ അതേപടി ഇവര്‍ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഇത് പുരുഷന്‍മാരിലാണ് അധികമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വാലന്‍റൈന്‍ദിനത്തില്‍ കുറച്ച് കൂടി വ്യത്യസ്തമായ രക്ഷകര്‍തൃത്വമാണ് പ്രകടമായത്. ഇത് പ്രണയത്തിന്‍റെയും ആഘോഷത്തിന്‍റെയും ദിനമായത് കൊണ്ട് തന്നെ തികച്ചും ആര്‍ദ്രമായ ഒരു സമീപനമാണ് രക്ഷിതാക്കളില്‍ നിന്നുണ്ടാകുന്നതെന്നും കണ്ടെത്തി.

മദ്യപാന ശീലമുള്ളവര്‍ കുട്ടികളെ പരിപാലിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാകും നല്ലതെന്നാണ് ഗവേഷകരുടെ പക്ഷം. വീര്യം കുറഞ്ഞ മദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതും കുട്ടികളോടുള്ള മൃദുസമീപനത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. മദ്യപിക്കാത്ത രക്ഷിതാവ് തന്നെ കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതാകും അഭികാമ്യമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇനി നിങ്ങള്‍ മദ്യപിക്കുന്ന ദിവസങ്ങളില്‍ കുട്ടികളെ നോക്കാന്‍ മറ്റാരെയെങ്കിലും കണ്ടെത്തുന്നതും നന്നായിരിക്കും. അതുപോലെ കായികവിനോദങ്ങള്‍ കാണുമ്പോള്‍ അത് കുട്ടികളില്ലാത്ത മുറിയിലായിരിക്കാനും ശ്രദ്ധിക്കുക. കുട്ടികളോടൊപ്പം ആയിരിക്കുമ്പോള്‍ ബാലസൗഹൃദ സിനിമകളോ മറ്റോ കാണുന്നതാകും ഉചിതം.

പ്രത്യേക ദിവസങ്ങള്‍ അവധി ദിനങ്ങള്‍ പോലെ എല്ലാവര്‍ക്കും ഒപ്പം ചെലവഴിക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. മദ്യപാനം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. കുട്ടികളെ ബാധിക്കാത്ത തരത്തില്‍ വിശേഷാവസരങ്ങളിലെ മദ്യപാനം ആസൂത്രണം ചെയ്യുന്നതും നന്നായിരിക്കും.

Also Read: പുരുഷന്മാരിൽ വന്ധ്യത വ്യാപകമെന്ന് കണക്കുകള്‍ ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബീജശേഷി കൂട്ടാം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.