ETV Bharat / sukhibhava

രാജ്യത്ത് കൊതുക് ജന്യ രോഗങ്ങളില്‍ വര്‍ധന; പ്രതിരോധത്തിന് അറിഞ്ഞിരിക്കേണ്ടവ - സിക്ക ലക്ഷണങ്ങള്‍

കൊതുക് ജന്യ രോഗങ്ങള്‍ ശൈത്യകാലത്ത് കുറയുകയാണ് പതിവ്. എന്നാല്‍ ശൈത്യകാലമായിട്ടും ഡങ്കി, സിക്ക അടക്കമുള്ള കൊതുക് ജന്യ രോഗങ്ങള്‍ വര്‍ധിക്കുകയാണ്

Dengue  Chikungunya  Zika virus  symptoms  virus  infections  malaria  mosquito borne infections  treatment  കൊതുക് ജന്യ രോഗങ്ങളില്‍ വര്‍ധന  ഡങ്കി  സിക്ക  ഡങ്കി ലക്ഷണങ്ങള്‍  സിക്ക ലക്ഷണങ്ങള്‍  കൊതുക് ജന്യ രോഗം എങ്ങനെ പ്രതിരോധിക്കാം
രാജ്യത്ത് കൊതുക് ജന്യ രോഗങ്ങളില്‍ വര്‍ധന
author img

By

Published : Dec 15, 2022, 6:38 PM IST

ശൈത്യകാലം തുടങ്ങിയിട്ടും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഡങ്കിയും സിക്ക വൈറസ് ബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ കുറവില്ല. ഇത്തരം കൊതുകുജന്യ രോഗങ്ങളെ ഫലപ്രദമായി നേരിടുന്നതിന് ഈ രോഗങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങളും അതിന്‍റെ ലക്ഷണങ്ങള്‍ എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കൊതുകിലൂടെയാണ് ഡങ്കി, സിക്ക, ചിക്കുൻഗുനിയ, മലേറിയ എന്നിവ വ്യാപിക്കുന്നത്.

രാജ്യത്തിന്‍റെ ചില സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചതാണ്. കൊതുക് കടിയേറ്റ് ഉണ്ടാകുന്ന രോഗങ്ങള്‍ ശൈത്യകാലത്ത് കുറയുകയാണ് പതിവെന്ന് ഡല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുന്ന ജനറല്‍ ഫിസിഷ്യനായ ഡോ. പലാഷ് അഗ്‌നിഹോത്രി പറയുന്നു. എന്നാല്‍ ഈ വര്‍ഷം ശൈത്യകാലം തുടങ്ങിയിട്ടും വലിയ രീതിയില്‍ ഡങ്കികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം പറയുന്നു.

ഇതിന്‍റെ പ്രധാന കാരണം കാലവസ്ഥ വ്യതിയാനവും പരിസര വൃത്തിയില്ലായ്‌മയുമാണ്. രാജ്യത്തെ പല നഗരങ്ങളിലും ചൂട് താരതമ്യേന കൂടുതലാണ്. ഇതടക്കമുള്ള കാരണങ്ങളാണ് ഡങ്കി കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പലാഷ് അഗ്‌നിഹോത്രി പറഞ്ഞു.

രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടേണ്ടതുണ്ട്. ഡെങ്കിയേയും സിക്കാവൈറസ് ബാധയേയും ചികിത്സിക്കാനായി പ്രത്യേക മരുന്നോ വാക്‌സിനോ ഇല്ല. മരുന്നുകളിലൂടെ രോഗ ലക്ഷണങ്ങളെ നിയന്ത്രണ വിധേയമാക്കുക എന്നതാണ് ചികിത്സാ രീതി.

കൊതുക്‌ ജന്യ രോഗങ്ങളുടെ അപകടം: ആരംഭത്തില്‍ തന്നെ ചികിത്സ ലഭിച്ചാല്‍ ഈ രോഗത്തെ നിയന്ത്രണവിധേയമാക്കുന്നത് എളുപ്പമാകും. കൊതുക് ജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് ഡങ്കി കണ്ടെത്താനും ചികിത്സിക്കാനും വൈകിയാല്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകള്‍ വലിയ രീതിയില്‍ കുറയുന്നതിന് കാരണമാകും. പ്ലേറ്റ്‌ലെറ്റുകള്‍ കുറയുന്നത് ശരീരത്തിന്‍റെ പല അവയവങ്ങളെയും മോശമായി ബാധിക്കുന്നു.

സിക്കാവൈറസിന്‍റെ ആഘാതം ഗര്‍ഭിണികളില്‍ തരതമ്യേന കൂടുതലാണ്. ഗര്‍ഭസ്ഥ ശിശുവിനെയും നവജാത ശിശുക്കളെയും സിക്കാവൈറസ് ബാധിക്കുന്നു. സിക്കാവൈറസ് ഗര്‍ഭസ്ഥ ശിശുക്കളില്‍ നാഡിസംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.

മുതിര്‍ന്നവരില്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളും സിക്കാവൈറസ് ബാധമൂലം ഉണ്ടാകുന്നു. ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ ശേഷിക്ക് സ്വന്തം കോശങ്ങള്‍ ഏതാണ് ശരീരത്തില്‍ പ്രവേശിച്ച കോശങ്ങള്‍ ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയ്‌ക്കാണ് ഓട്ടോഇമ്മ്യൂണ്‍ രോഗം എന്ന് പറയുന്നത്. ഈ അവസ്ഥകാരണം ശരീരം ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുന്നതിലേക്ക് നയിക്കപ്പെടുന്നു.

രോഗലക്ഷണങ്ങള്‍: ഡെങ്കിയേക്കാള്‍ സിക്കവെറസ് ബാധയ്ക്ക് മരണസാധ്യത കുറവാണെങ്കിലും ശരീരത്തെ ഗൗരവമായ രീതിയില്‍ സിക്കവൈറസ് ബാധിക്കുന്നു എന്ന് പലാഷ്‌ അഗ്‌നിഹോത്രി വിശദമാക്കുന്നു. ഡങ്കിയുടേയും ചിക്കുന്‍ഗുനിയുടെയും സിക്കയുടെയും പ്രാഥമികമായ രോഗലക്ഷണങ്ങളില്‍ ഏറെയും ഒരേ പോലെയുള്ളവയാണ്. കടുത്ത പനി, ശരീര വേദന, ശരീരത്തിലുള്ള തിണര്‍പ്പുകള്‍, ഛര്‍ദി, തലവേദന, ക്ഷീണം എന്നിവ മൂന്ന് രോഗങ്ങളുടെയും ലക്ഷണമാണ്.

തലയിലും കണ്ണിലും കടുത്ത വേദന, രുചിയും വിശപ്പും നഷ്‌ടപ്പെടല്‍ എന്നിവ ഡങ്കിയുടെ ലക്ഷണങ്ങളാണ്. മോണയില്‍ രക്തസ്രാവം, ശ്വാസകോശത്തില്‍ വെള്ളം നിറയല്‍, ചര്‍മം വിളറുകയും തണുത്തിരിക്കുന്നതുമായ അവസ്ഥ, അമിതമായ ദാഹം, ശ്വസിക്കുന്നതിന് ബുദ്ധിമുട്ട്, രക്തം ഛര്‍ദിക്കുക എന്നിവ ഡെങ്കി ഹെമറാജിക് ഫീവറിന്‍റെ(തീവ്ര ഡങ്കി) ലക്ഷണങ്ങളാണ്. സിക്കാവൈറസ് ബാധയില്‍ സാധരണ ഡങ്കിയുടെ ലക്ഷണങ്ങളോടൊപ്പം കണ്ണ് വീക്കവും ഉണ്ടാകുന്നു.

ഏതാണ്ട് എല്ലാ ലക്ഷണങ്ങളും ഒരുപോലെ ആയതിനാല്‍ ലക്ഷണങ്ങള്‍ കൊണ്ട് മാത്രം ഡങ്കിയേയും, ചിക്കുന്‍ഗുനിയേയും, സിക്കാവൈറസിനെയും വേര്‍തിരിച്ച് അറിയാന്‍ പ്രയാസമാണ്. രോഗ നിര്‍ണയം നടത്താന്‍ രക്തപരിശോധനയും മൂത്രപരിശോധനയും ആവശ്യമാണ്. ഇത്തരം രോഗങ്ങളില്‍ സ്വയം ചികിത്സ ഒഴിവാക്കണം.

പ്രതിരോധം പ്രധാനം: ഇത്തരം രോഗങ്ങള്‍ക്ക് പുറമെ മലേറിയയും, ടൈഫോയിഡും, കൊവിഡും രാജ്യത്ത് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം രോഗങ്ങളില്‍ ഡോക്‌ടറുടെ നിര്‍ദേശം അനുസരിക്കുക എന്നുള്ളത് പ്രധാനമാണ്. കൊതുക് ജന്യ രോഗങ്ങള്‍ പ്രതിരോധിക്കാനായി താഴെപറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഡോ. പലേഷ് പറയുന്നു.

  • വെള്ളം വീടിന് ചുറ്റും കെട്ടികിടക്കുന്നത് ഒഴിവാക്കുക
  • ഫ്രിഡ്‌ജ്, ശുചിമുറികള്‍, പാത്രങ്ങള്‍ മുതലായവ വൃത്തിയായി സൂക്ഷിക്കുക
  • കൊതുക് ശല്യം ഒഴിവാക്കുന്നതിനായി കൊതുക് നാശിനികള്‍ ഉപയോഗിക്കുക
  • പുറത്ത് പോകുമ്പോള്‍ കുട്ടികളില്‍ കൊതുകിനെ തുരത്തുന്ന ക്രീമുകള്‍ പുരട്ടുക
  • കൊതുക് കടിയില്‍ നിന്ന് രക്ഷ നേടാനായി കൈയും കാലുകളും മുഴുവനായി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.