ഹൈദരാബാദ്: കുട്ടികളില്‍ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് ടോണ്സിലൈറ്റിസ്. ബാക്‌ടീരിയ അല്ലെങ്കില്‍ വൈറസ് മൂലമാണ് പ്രധാനമായും ഈ രോഗം ഉണ്ടാകുന്നത്. എന്നാല്‍ മുതിര്‍ന്നവരില്‍ ഈ രോഗം വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാറുണ്ട്.
കാര്യമായ ശ്രദ്ധ നല്‍കിയില്ല എങ്കില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. സാധാരണയായി കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വൈറസ് കുട്ടികളിലും കൗമാരപ്രായക്കാരിലും തൊണ്ടയില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്‌ടിക്കുന്നു. ഇത് മൂലം തൊണ്ടയില്‍ രൂപപ്പെടുന്ന വീക്കമാണ് ടോണ്സിലൈറ്റിസിന് കാരണമാകുന്നത്. രോഗത്തിന്‍റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടുക എന്നതാണ് ഇതിന്‍റെ പരിഹാരം.
എല്ലാ പ്രായക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ പ്രശ്‌നത്തെ കുറിച്ചറിയാന്‍ ഇടിവി ഭാരതിന്‍റെ സുഖീഭവ വിഭാഗം, ചണ്ഡീഗഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഎന്‍ടി വിദഗ്‌ധന്‍ ഡോ. ബല്‍വീന്ദര്‍ സിങിനെ സമീപിച്ചു. ടോണ്സിലൈറ്റിസ് രൂപപ്പെടുവാനുള്ള കാരണത്തെ കുറിച്ചും പരിഹാരത്തെ കുറിച്ചും ഡോ. ബല്‍വീന്ദര്‍ സിങ് വിശദീകരിക്കുന്നു.
ടോണ്സിലൈറ്റിസ് സാംക്രമികമായ ഒരു രോഗം: ടോണ്‍സില്‍ എന്നാല്‍ നമ്മുടെ അവയവമായ തൊണ്ടയുടെ ഒരു ഭാഗമാണ്. തൊണ്ടയുടെ ഇരുവശങ്ങളിലുമായാണ് ടോണ്‍സില്‍സിന്‍റെ സ്ഥാനം. നമ്മുടെ കാലാവസ്ഥ മാറുമ്പോള്‍ ഉണ്ടാകുന്ന വൈറല്‍ രോഗങ്ങള്‍, പകര്‍ച്ചപ്പനി എന്നിവയ്‌ക്ക് കാരണമാകുന്ന വൈറസ് തുടങ്ങിയവ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ തൊണ്ടയ്‌ക്ക് വീക്കം സംഭവിക്കുന്നു. ഈ അവസ്ഥയെയാണ് ടോണ്സിലൈറ്റിസ് എന്ന് വിളിക്കുന്നത്. ഇത് സാംക്രമികമായ ഒരു രോഗമാണ്.
സാധാരണ ഗതിയിലുള്ള ടോണ്സിലൈറ്റിസ് അഞ്ച് മുതല്‍ പതിനഞ്ച് വയസ് വരെ പ്രായമുള്ളവരിലാണ് കാണപ്പെടുന്നത്. ഇതിന്‍റെ അര്‍ത്ഥം, കൗമാര പ്രായക്കാര്‍ക്കോ മുതിര്‍ന്നവര്‍ക്കോ രോഗം ഉണ്ടാവില്ല എന്നല്ല. ചില മുന്‍കരുതലിലൂടെയും ചികിത്സയിലൂടെയും വൈറസിന്‍റെയും ബാക്‌റ്റീരിയയുടെയും പ്രഭാവം ഇല്ലാതാക്കാന്‍ സാധിക്കും.
എന്നാല്‍, ചില പ്രത്യേക സന്ദര്‍ഭങ്ങളിലോ അല്ലെങ്കില്‍ ആവശ്യമായ ചികിത്സ ലഭിക്കുകയോ ചെയ്‌തില്ല എങ്കില്‍ നീര്‍ഘനാളത്തേക്ക് ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നു. അങ്ങനെ ദീര്‍ഘനാളത്തേക്ക് രോഗം നിലനിന്നാല്‍ ടോണ്‍സിലില്‍ വീക്കം വര്‍ധിക്കുകയും നിറം മാറുകയും ചെയ്യും. ടോണ്‍സിലില്‍ പലതരത്തിലുള്ള നിറങ്ങളും രൂപപ്പെടും.
അധികനാള്‍ രോഗം നിലനിന്നാല്‍: അധികനാള്‍ രോഗം നിലനിന്നാല്‍ തൊണ്ടയില്‍ പഴുപ്പ് രൂപപ്പെടും. തുടര്‍ന്ന് രോഗിക്ക് ഭക്ഷണം കഴിക്കുവാനോ, വെള്ളം കുടിക്കുവാനോ, സംസാരിക്കുവാനോ, ചില സമയങ്ങളില്‍ ഉറങ്ങുവാനോ സാധ്യമല്ല. അതേസമയം, ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ നിരന്തരമായി അനുഭവപ്പെട്ടാല്‍ തൊണ്ടയില്‍ നിന്നും ടോണ്‍സില്‍ നീക്കം ചെയ്യേണ്ട അവസ്ഥയിലേയ്‌ക്ക് എത്തിച്ചേരും. അതിനായി ഒരു ശസ്‌ത്രക്രിയ തന്നെ ആവശ്യമായി വരും.
രോഗത്തിന്‍റെ കാഠിന്യം, ആവര്‍ത്തി, പ്രഭാവം എന്നിവയ്‌ക്കനുസരിച്ച് പലതരത്തില്‍ രോഗം വ്യത്യസ്‌തപ്പെട്ടിരിക്കുന്നു. പ്രധാനമായും ആറു തരത്തിലാണ് ടോണ്സ്‌ലൈറ്റിസ് വ്യത്യസ്‌തപ്പെട്ടിരിക്കുന്നത്.
1. അക്യുട്ട് ടോണ്സിലൈറ്റിസ്: ബാക്‌റ്റീരിയയോ വൈറസോ അധികമായാല്‍ മങ്ങിയ നിറത്തിലോ അല്ലെങ്കില്‍ വെളുത്ത നിറത്തിലോ തൊണ്ടയില്‍ പാളികള്‍ രൂപപ്പെടും. ഈ ഘട്ടത്തില്‍ പനിയോടുകൂടി തൊണ്ടയില്‍ നീരോ വീക്കമോ രൂപപ്പെടും. ശരിയായ രീതിയിലുള്ള പരിചരണവും ചികിത്സയും ഉണ്ടെങ്കില്‍ വളരെ വേഗത്തില്‍ തന്നെ അക്യുട്ട് ടോണ്സിലൈറ്റിസ് ഭേതമാക്കാന്‍ സാധിക്കും.
2. ക്രോണിക്ക് ടോണ്സിലൈറ്റിസ്: നിരന്തരമായോ അല്ലെങ്കില്‍ ഇടവിട്ടോ ഉണ്ടാകുന്ന അക്യുട്ട് ടോണ്സിലൈറ്റിസ് ക്രോണിക്ക് ടോണ്സിലൈറ്റിസിന് കാരണമാകും.
3. സ്‌ട്രെപ്പ് ത്രോട്ട്: സ്‌ട്രെപ്‌റ്റോകോക്കസ് എന്ന ബാക്‌റ്റീരിയ മൂലമാണ് സ്‌ട്രെപ്പ് ത്രോട്ട്സ് രൂപപ്പെടുന്നത്. ഇത് വളരെ ഗൗരവമായി കാണേണ്ട ഒന്നാണ്. പനി, തൊണ്ടയില്‍ നീര്, കഴുത്ത് വേദന, തൊണ്ട വീക്കം എന്നിവയാണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍
4. അക്യൂട്ട് മൊണോന്യൂക്ലിയോസിസ്: എപ്പ്‌സ്റ്റൈയിന്‍ ബാര്‍ എന്ന വൈറസാണ് ഈ അവസ്ഥയ്‌ക്ക് കാരണം. തൊണ്ടയില്‍ നീര്, ചൊറിച്ചില്‍, പനി, തളര്‍ച്ച, ടോണ്‍സില്‍സിലെ വീക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
5. പെറിട്ടോണ്‍സില്ലാര്‍ അബ്‌സ്‌ക്കെസ്: ഗുരുതരമായ ടോണ്സിലൈറ്റിസില്‍ ഒന്നായി ഇതിനെ കാണുന്നു. ടോണ്‍സില്‍സിന് ചുറ്റും പഴുപ്പ് അനുഭവപ്പെടുന്നു. കൂടാതെ നിരവധി കുരുക്കളും രൂപപ്പെടുന്നു. ഈ ഘട്ടത്തില്‍ ഉടനടി ചികിത്സ തേടേണ്ടത് അനിവാര്യമാണ്.
6. ടോണ്‍സില്‍ സ്‌റ്റോണ്‍(ടോണ്‍സിലോളിത്‌സ്): തൊണ്ടയിലെ ഫൈബറുകളില്‍ മുഴകള്‍ രൂപപ്പെടുന്നു. തൊണ്ടയില്‍ ദുര്‍വ്യയങ്ങള്‍ കുന്നുകൂടുകയും തൊണ്ട നീര് വയ്‌ക്കുകയും ചെയ്യുന്നു.
ഏത് തരത്തിലുള്ള ലക്ഷണങ്ങള്‍ തന്നെയായാലും ഡോക്‌ടറുടെ ഉപദേശം തേടേണ്ടത് വളരെ ആവശ്യമാണ്. കൂടാതെ ഡോക്‌ടര്‍ കുറിച്ചു തരുന്ന മരുന്നുകള്‍ കൃത്യസമയത്ത് അതത് കാലയളവില്‍ തന്നെ കഴിക്കണം. കൃത്യമായ ചികത്സ രോഗി ഉറപ്പാക്കേണ്ടതുണ്ട്.
ടോണ്സിലൈറ്റിസ് പലതരമെങ്കില്‍ ലക്ഷണങ്ങളും പല തരത്തിലാണ്. അവയില്‍ ചിലത് ഇവയാണ്:
- സംസാരിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക
- തൊണ്ടയില്‍ വീക്കവും വേദനയും അനുഭവപ്പെടുക
- എന്തെങ്കിലും വിഴുങ്ങുമ്പോള്‍ ബുദ്ധിമുട്ടോ വേദനയോ അനുഭവപ്പെടുക
- തൊണ്ട മുതല്‍ ചെവി വരെ വേദന അനുഭവപ്പെടുക
- പനി
- തൊണ്ടയില്‍ വീക്കം അനുഭവപ്പെടുക
- ശബ്‌ദ മാറ്റമോ തൊണ്ടയടപ്പോ അനുഭവപ്പെടുക
- വയറു വേദനയോ തലവേദനയോ അനുഭവപ്പെടുക
- വായില്‍ നിന്നും ദുര്‍ഗന്ധം വമിക്കുക
- കഴുത്ത് വേദനയോ അനങ്ങാന്‍ സാധിക്കാത്ത അവസ്ഥയോ അനുഭവപ്പെടുക
ചെറിയ കുട്ടികളില്‍ പോലും ഇന്ന് ഈ രോഗം വല്ലാതെ ബാധിക്കുന്നുവെന്ന് ഡോ, സിങ് പറയുന്നു. അമിതമായ അളവില്‍ ഉമിനീരൊഴുക്ക്, ഭക്ഷണം കഴിക്കാതിരിക്കുക, വെള്ളം കുടിക്കാതിരിക്കുക, ഉന്മേഷമില്ലാത്ത അവസ്ഥ എന്നിവ കുട്ടികളില്‍ കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്‌ടറുടെ ഉപദേശം തേടുക. ആന്‍റിബയോട്ടിക്കുകള്‍ ടോണ്സിലൈറ്റിസിനെ നിര്‍വീര്യമാക്കും.
വളരെ കുറഞ്ഞ സമയത്ത് തന്നെ രൂപപ്പെടുന്ന ടോണ്സിലൈറ്റിസ് ചില സമയങ്ങളില്‍ ഗുരുതരമാകാറുണ്ട്. ഈ അവസരത്തില്‍ ടോണ്സിലൈറ്റിസ് നീക്കം ചെയ്യേണ്ട സ്ഥിതിയിലേക്ക് നീങ്ങും. രോഗം അനുഭവപ്പെടുന്നവര്‍ പ്രത്യേകിച്ച് കുട്ടികള്‍ മറ്റുള്ളവരുമായി അകലം പാലിക്കുക.
രോഗമുള്ള കുട്ടികളെ സ്‌കൂളിലേയ്‌ക്ക് അയക്കാതിരിക്കുക, ഇവര്‍ ഉപയോഗിച്ച ടൂത്ത് ബ്രഷുകള്‍ മാറ്റി വയ്‌ക്കുക, തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ടവ്വല്‍ ഉപയോഗിച്ച് മൂക്കും വായയും പൊത്തി പിടിക്കുക, പൂര്‍ണ ശുചിത്വം പാലിക്കുക, ഇതിന് പുറമേ, ടോണ്സിലൈറ്റിസ് അനുഭവപ്പെടുമ്പോള്‍ ആശ്വാസം ലഭിക്കാനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഡോ. സിങ് പറയുന്നു,
- ദിവസത്തില്‍ രണ്ട് തവണ ഉപ്പ് വെള്ളമുപയോഗിച്ച് കവിള്‍കൊള്ളുക
- ഇളംചൂടുള്ള വെള്ളമോ ചൂടു സൂപ്പോ കുടിക്കുക
- എളുപ്പത്തില്‍ വിഴുങ്ങാന്‍ പറ്റിയ ഭക്ഷണങ്ങള്‍ കഴിക്കുക
- അധികമായി സംസാരിക്കാതിരിക്കുക