ആദ്യ ഡേറ്റിംഗ് വളരെ പ്രധാന്യമർഹിക്കുന്നു. ഒരു വ്യക്തി, മറ്റൊരു വ്യക്തിയെ പഠിക്കാനും മനസിലാക്കുവാനും വേണ്ടി എടുക്കുന്ന സമയമായതിനാല്‍ തന്നെ ഡേറ്റിംഗിന് വലിയ പ്രാധാന്യമുണ്ട്. പ്രാരംഭ ഇടപെടലിൽ ഉണ്ടാകുന്ന മതിപ്പ് മുന്നോട്ടുള്ള ബന്ധത്തെയും ബാധിക്കുന്നു.
അവനെ/അവളെ ആദ്യമായി കാണാൻ പോവുകയാണോ? നിങ്ങൾക്ക് എല്ലാത്തരം വികാരങ്ങളും അനുഭവപ്പെടുകയും എങ്ങനെ മികച്ച മതിപ്പ് ഉണ്ടാക്കിയെടുക്കാം എന്നതിനെയും കുറിച്ച് ടെൻഷൻ ആകുന്നുണ്ടോ നിങ്ങൾ?
വിജയകരമായി ആദ്യ മീറ്റിംഗ് നടത്തി നിങ്ങൾക്ക് രണ്ടാമത്തെ ഡേറ്റിംഗിന് അവസരമൊരുക്കും വിധത്തിൽ കൂടെയുള്ള വ്യക്തിയെ മുഷിപ്പിക്കാത്ത തരത്തിലാവണം ആദ്യ ഡേറ്റിംഗ്.
വൈകി എത്തിച്ചേരുന്നത്; ഇത് യഥാർത്ഥത്തിൽ ഒരു ഡേറ്റിംഗിനെ തകർക്കാൻ കഴിയുന്ന ഒന്നാണ്. കൃത്യസമയത്ത് എത്താത്തത് അവരുടെ സമയത്തെ നിങ്ങൾ വിലമതിക്കുന്നില്ല എന്ന സന്ദേശമാണ് നൽകുന്നത്. അഥവാ നിങ്ങൾ വൈകുകയാണെങ്കിൽ അവരെ അത് മുൻകൂട്ടി അറിയിക്കുക.
ഫോൺ തുടർച്ചയായി ഉപയോഗിക്കുന്നത്; നിങ്ങൾ മറ്റൊരാളുടെ സമയത്തെ മാനിക്കുന്നില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്. നിങ്ങൾ ഒരു പ്രധാന കോളിനോ ഇ-മെയിലിനോ വേണ്ടി കാത്തിരിക്കുകയാണെങ്കിൽ, അത് കൂടെയുള്ള ആളോട് തുറന്ന് പറയുക. അവരോടൊപ്പം സമയം ചെലവിടുമ്പോൾ ഇടയ്ക്കിടെ ഫോണ്‍ ഉപയോഗിക്കുന്നത് കൂടെയുള്ളയാളില്‍ മോശം കാഴ്‌ചപ്പാട് ഉണ്ടാക്കിയെടുത്തേക്കാം.
അമിതമായി മദ്യപിക്കുക; ഡേറ്റിംഗിൽ കുറച്ച് പാനീയങ്ങൾ കഴിക്കുന്നത് തികച്ചും നല്ലതാണ്, എന്നാൽ അതിന് ഒരു പരിധി വെക്കുക.
സംഭാഷണങ്ങൾ ലഘുവാക്കുക; നിങ്ങളുടെ ആദ്യ ഡേറ്റിംഗ് ലളിതവും രസകരവുമാക്കുന്നത് വളരെ പ്രധാനമാണ്. തീവ്രവും ആഴത്തിലുള്ളതുമായ സംഭാഷണങ്ങളിൽ ഏർപ്പെടരുത്, അത് നിങ്ങളുടെ ആദ്യ ഡേറ്റിംഗിനെ വിരസമാക്കും. നിങ്ങളുടെ പങ്കാളിയെ ആകർഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സംഭാഷണങ്ങൾ രസകരമാക്കുക.
നർമ്മബോധം; ചില ആളുകൾ സഹജമായി നർമ്മബോധം ഉള്ളവരാണ്, എന്നാൽ നിങ്ങൾ അങ്ങനെ നർമ്മബോധം ഉള്ളവരല്ലെങ്കിൽ ഡേറ്റിംഗ് സൂപ്പറാക്കാനായി സ്വന്തം വ്യക്തിത്വത്തെ മറച്ചുെവച്ച് നർമ്മബോധം ഉണ്ടെന്ന് വരുത്തിതീർക്കേണ്ടതില്ല. സ്വന്തം വ്യക്തിത്വത്തെ മാന്യമായ രീതിയില്‍ തന്നെ അവതരിപ്പിക്കുക
സ്വകാര്യതയെ മാനിക്കുക; കണ്ടുമുട്ടുന്ന സമയത്തോ പിരിയുന്ന സമയത്തോ ചിലർ ആലിംഗനം ചെയ്യാൻ ഇഷ്‌ടപ്പെടുന്നു, മറ്റുചിലർ ഷേക്ക്ഹാൻഡ് നൽകാനും, ചിലർ വാക്കുകൾ കൊണ്ട് വിട പറയുന്നു. നിങ്ങൾ തിരഞ്ഞെടുക്കുന്നതെന്തായാലും അത് കൂടെയുള്ള വ്യക്തിയുടെ ഇഷ്‌ടങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാവണം.