ETV Bharat / sukhibhava

ശരീരഭാഷയിലൂടെ ഡേറ്റിങ് പങ്കാളിയുടെ ചിന്തകളും വികാരങ്ങളും മനസിലാക്കാം ; ചില നുറുങ്ങുവിദ്യകൾ

ശരീര ഭാഷ മനസിലാക്കി ഡേറ്റിങ് പങ്കാളിയുടെ താത്പര്യങ്ങള്‍ തിരിച്ചറിയാം - ശരീരഭാഷ വിദഗ്‌ധനായ അഡ്രിയാൻ കാർട്ടറിന്‍റെ കണ്ടെത്തലുകൾ ഇങ്ങനെ

author img

By

Published : Mar 23, 2023, 5:51 PM IST

Body languages  daters Body languages  daters true feelings and thoughts  Body language decoding app  The Real Deal  Adrianne Carter  the cryptic  dates  ശരീരഭാഷ  ഡേറ്റ് ചെയ്യുന്നവരുടെ ശരീരഭാഷ  ആരോഗ്യ വാർത്തകൾ  ശരീരഭാഷ ഡീകോഡിങ് ആപ്പ്  വികാരങ്ങൾ  ചിന്തകൾ
ശരീരഭാഷ മനസിലാക്കാം

ശരീരഭാഷ ആശയവിനിയത്തിലെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ ചിലപ്പോഴൊക്കെ ശരീരഭാഷ തെറ്റിധരിക്കപ്പെടാറുമുണ്ട്. മറ്റൊരു വ്യക്തിയുടെ ശരീരഭാഷ കൃത്യമായി മനസിലാക്കാൻ കഴിയുന്നയാൾക്ക് അയാളുടെ ചിന്തകളും വികാരങ്ങളും എളുപ്പം തിരിച്ചറിയാന്‍ സാധിക്കും.

അതിനാൽ ഡേറ്റിങ് പങ്കാളിയുടെ ശരീരഭാഷ ഡീകോഡ് ചെയ്യാനും മനപ്പൂര്‍വമല്ലാതെ അവരിൽ നിന്ന് വരുന്ന ചില സിഗ്‌നലുകളുടെ യഥാർഥ അർഥം തിരിച്ചറിയാനും സഹായിക്കുന്ന ഒരു ഡേറ്റിങ് ആപ്പ് ശരീരഭാഷ വിദഗ്‌ധനായ അഡ്രിയാൻ കാർട്ടറിന്‍റെ സഹായത്തോടെ തയ്യാറാക്കിയിരിക്കുകയാണ്.

മയങ്ങുന്നത് മുതൽ ചെവിയുടെ ഭാഗങ്ങൾ ഉപയോഗിച്ച് കളിക്കുകയോ കാലുകൾ മുറിച്ചുകടക്കുകയോ ചെയ്യുന്നത് വരെയുള്ള പല കാര്യങ്ങളും എങ്ങനെയാണ് ഓരോരുത്തരും വ്യാഖ്യാനിക്കുന്നത് എന്ന വിവരമാണ് അഡ്രിയാൻ ആദ്യം ശേഖരിച്ചത്. ശേഷം ഒരാളുടെ വ്യക്തിത്വം മനസിലാക്കാൻ സാധിക്കുന്ന അഞ്ച് ശരീരഭാഷകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

സ്‌മൂത്ത് ഓപ്പറേറ്റർ : ഇത്തരത്തിലുള്ള വ്യക്തി ഒരു ഡേറ്റിനിരിക്കുമ്പോൾ തുറന്നുസംസാരിക്കുന്ന ആളായിരിക്കും. എപ്പോഴും കൈ മുടിയിൽ തടവുന്നുണ്ടാകും. കാൽ പാദങ്ങൾ പങ്കാളിയ്ക്ക് നേരെ നീട്ടിവച്ചിരിക്കും. മുഖത്ത് സ്ഥിരമായ പുഞ്ചിരി കാണപ്പെടും. ഒട്ടും യഥാർഥമല്ലാത്ത വളരെ നിയന്ത്രിച്ചുള്ള ചുവടുവയ്‌പ്പുകളിൽ നിന്നും അവർ ഡേറ്റിങ്ങുകളിൽ ഏറെ സുഗമമായി സംസാരിക്കുന്ന ഒരാളാണെന്ന് മനസിലാക്കാം.

ദ റിയൽ ഡീൽ : വ്യക്തികൾ മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതെ സത്യസന്ധമായ ഒരു ചിരിയോടെയായിരിക്കും ഇരിക്കുക. ഇവരുടെ കൈ - കാലുകളും ശരീരവും വിശ്രമാവസ്ഥയിലുള്ള നിലയിലായിരിക്കും. റിയൽ ഡേറ്റിങ്ങിൽ വ്യക്തികൾക്കിടയിൽ നേത്രബന്ധം നിലനിൽക്കും. അവർ ആവശ്യമായ ചോദ്യങ്ങൾ പരസ്‌പരം ചോദിക്കുകയും മറ്റൊരാളുടെ ഉത്തരങ്ങൾ കേൾക്കാനുള്ള ക്ഷമ കാണിക്കുകയും ചെയ്യും.

ഇവർ തമ്മിൽ ചെറിയ രീതിയിൽ പരസ്‌പരം വിരലുകൾ കൊണ്ട് തൊട്ടിരിക്കാം. അവരുടെ പുരികങ്ങളുടെ ചലനത്തിൽ നിന്നും ഈ ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായും ഇരുവരിലും പൊതുവായുള്ള ഘടകങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നതായും കാണാം.

ദ ക്രിപ്‌റ്റിക് : ഇത്തരം ആളുകളുടെ ശ്രദ്ധ സദാ വ്യതിചലിച്ചുകൊണ്ടിരിക്കും. അവർ ഡേറ്റിങ് സമയത്ത് ഒരേ രീതിയിൽ തന്നെ ആയിരിക്കും മുഴുവൻ സമയവും ഇരിക്കുക. എപ്പോഴും കൂടെയുള്ള വ്യക്തിയുമായി ശാരീരിക അകലം പാലിച്ചിരിക്കും. അവരുടെ താടി ഭാഗം അൽപം ഉയർത്തിപ്പിടിച്ച നിലയിലായിരിക്കും.

ഇത്തരം ആളുകൾ നേരം വൈകി ആയിരിക്കും എത്തിച്ചേരുക. സംഭാഷണം മുന്നോട്ടുകൊണ്ടുപോകുന്നതിന് താത്പര്യം കുറവായിരിക്കും എന്ന് മാത്രമല്ല, മുഴുവൻ സമയവും ഫോണിൽ മുഴുകിയിരിക്കും. അത്തരം ശരീരഭാഷയുള്ള ആളുകൾ ആ ബന്ധത്തിൽ താത്പര്യപ്പെടുന്നില്ല എന്നാണ് മനസിലാക്കേണ്ടത്.

ദ ഗ്രാഫ്‌റ്റർ : ഇത്തരം വ്യക്തികൾക്ക് ആ ഡേറ്റിലുള്ള താത്പര്യം വ്യക്തമായിരിക്കും. അവർ ഡേറ്റിൽ കൂടുതലായി സംസാരിക്കുകയും ഉത്‌സാഹഭരിതരുമായിരിക്കും. ഡേറ്റിങ്ങിൽ പ്രതികരണ ശേഷി വളരെ പ്രധാനമാണ്. ദ ഗ്രാഫ്‌റ്റർ സ്വഭാവത്തിലുള്ള വ്യക്തികൾ പങ്കാളിയോട് നിരവധി ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരം കേൾക്കാൻ ആവേശം കാണിക്കുകയും ചെയ്യുകയാണെങ്കിൽ ഡേറ്റ് വിജയിപ്പിക്കാൻ അവർ താത്പര്യം കാണിക്കുന്നു എന്ന് വേണം മനസിലാക്കാൻ.

കൂടുതൽ ചിന്തിക്കുന്നവർ : ഇക്കൂട്ടര്‍ സ്വയം വിശ്വാസക്കുറവുള്ളവരും ഡേറ്റിങ്ങിന് വരാൻ മടിയുള്ളവരുമായിരിക്കും. വിറയൽ, കൈകൾ മടക്കിവയ്ക്ക‌ൽ, പരിഭ്രാന്തിയോടെയുള്ള ചിരി, മുഖം ചുവക്കൽ എന്നിവ ലക്ഷണങ്ങളാണ്. പലപ്പോഴും നേത്ര സമ്പർക്കം ഒഴിവാക്കുകയും അൽപം വിചിത്രമായി പെരുമാറുകയും നഖങ്ങളോ ചുണ്ടുകളോ കടിക്കുകയും ചെയ്യും. അവർ പരിഭ്രമിക്കുമ്പോൾ ബന്ധത്തിൽ താത്പര്യം ഇല്ലാത്തുകൊണ്ടാണെന്ന് മറ്റുള്ളവർക്ക് അനുമാനിക്കാം. പക്ഷേ യഥാർഥത്തിൽ അങ്ങനെ ആകണമെന്നില്ല.

ഡേറ്റിങ്ങിൽ ശ്രദ്ധിക്കപ്പെടാനുള്ള ചില ശരീരഭാഷകൾ:

ഐബ്രോ ഫ്ലാഷ് : പുരികങ്ങൾ ഒരു പുഞ്ചിരിയോടെ ഉയർത്തുക, നിങ്ങൾ ആ മീറ്റിങ്ങിൽ തത്പരനാണെന്ന് കാണിക്കുക.

മീറ്റിങ് : രണ്ട് ആളുകൾ സമന്വയത്തിലായിരിക്കുമ്പോൾ അവർ പലപ്പോഴും അവരുടെ ശരീരഭാഷ പകർത്തുന്നു

ഡബിൾ ഐ കോണ്‍ടാക്‌ട് : കണ്ണുകൾ ഉടക്കുക, ശേഷം ദൂരേയ്ക്ക് നോക്കുക, വീണ്ടും അതേ വ്യക്തിയുടെ കണ്ണിലേക്ക് നോക്കുക.

ലിക്കിങ് ലിപ്‌സ്‌ (സ്‌ത്രീകളിൽ): ചുണ്ടുകൾ നനവോടെ തിളക്കമാർന്നതാക്കി വയ്ക്കു‌ക.

ദൃശ്യമായിട്ടുള്ള കൈത്തണ്ട (പുരുഷന്മാരിൽ): ആത്മവിശ്വാസവും ശക്തിയും പ്രകടമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.