ശൈത്യകാലത്ത് ജലദോഷ പനിയടക്കമുള്ള പല തരത്തിലുള്ള രോഗങ്ങള്‍ നമ്മെ പിടിപെടാറുണ്ട്. ഇപ്പോള്‍ കൊവിഡിന്‍റെ വ്യാപനവും വര്‍ധിക്കുകയാണ്. രോഗാണുക്കളെ പ്രതിരോധിക്കുന്നതില്‍ ആവിചികിത്സയ്‌ക്ക്(steam therapy) പ്രാധാന്യമുണ്ടെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. കൂടാതെ നമ്മുടെ ത്വക്കുകളുടെ ആരോഗ്യം സംരക്ഷിക്കാനും ആവി ചികിത്സകൊണ്ട് സാധിക്കും.
ആവി പിടിക്കുന്നതുകൊണ്ടുള്ള ഗുണം
ചുമയും ജലദോഷവുമൊക്കെ പിടിപെടുന്ന അവസരത്തില്‍ ആവിപിടിക്കുന്നത് നമ്മുടെ ശ്വസനം സുഗമമാക്കുന്നതിന് സഹായിക്കും. സായിനസൈറ്റിസ് ഉള്ളവര്‍ക്കും ആവിപിടിക്കുന്നത് നല്ലതാണ്. അതെപോലെതന്നെ ആവിപിടിക്കുന്നത് തൊണ്ടയിലെ മസിലുകള്‍ ആസയപ്പെടാന്‍ സഹായിക്കുന്നു. അതിലൂടെ ചുമശമനം ഉണ്ടാകുന്നു.
നമ്മുടെ ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ആവി പിടിക്കല്‍ നല്ലതാണ്. ശൈത്യകാലത്ത് ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും ആസ്‌തമ ബ്രോഗൈറ്റിസ് രോഗികള്‍ ആവി പിടിക്കണം. സീസണല്‍ അലര്‍ജി കുറയ്‌ക്കുന്നതിനും ആവി പിടിക്കുന്നതിലൂടെ സാധിക്കും.
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നു
ശ്വാസകോശസംബന്ധമായ പ്രശ്നം കുറയ്‌ക്കുന്നതോടൊപ്പം ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ആവി പിടിക്കുന്നതിലൂടെ സാധിക്കും. നമ്മുടെ ത്വക്കിലുള്ള സുഷിരങ്ങളിലെ അഴുക്കുകള്‍ ആവിപിടിക്കുന്നതിലൂടെ വൃത്തിയാക്കപ്പെടുന്നു. മുഖത്തെ രക്‌തചംക്രമണം ആവിപിടിക്കുന്നതിലൂടെ സുഗമമാകുന്നു. അങ്ങനെ ത്വക്കുകള്‍ക്ക് കൂടുതല്‍ ന്യൂട്രീഷ്യന്‍ ലഭ്യമാകുന്നു.
ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
ആവി പിടിക്കുന്നതിലൂടെ മേല്‍പ്പറഞ്ഞ നേട്ടങ്ങള്‍ നമ്മുടെ ആരോഗ്യത്തിനുണ്ടാകുന്നു. പക്ഷെ ചില സുരക്ഷ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ആവിപിടിക്കുമ്പോള്‍ നിശ്ചിത അകലം പാലിക്കല്‍ പ്രധാനമാണ്. കാരണം ഒരു പരിധിയില്‍ കൂടുതല്‍ ചൂടുള്ള നീരാവി നിങ്ങളുടെ ത്വക്കിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതുപോലെ കുറഞ്ഞത് അഞ്ച്‌മിനിട്ടെങ്കിലും ആവി പിടിക്കണം.
ALSO READ:ജലദോഷമോ ഒമിക്രോണോ? എങ്ങനെ തിരിച്ചറിയാം?