ഹൈദരാബാദ്: നൂറോളം രാജ്യങ്ങള്‍ നവംബര്‍ പത്ത് ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കുകയാണ്. ആയുഷ് മന്ത്രാലയമാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. (National Ayurveda Day). ആയുര്‍വേദം എല്ലാവര്‍ക്കും എല്ലാ ദിവസവും എന്നതാണ് എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്‍റെ വിഷയം.
ഹിന്ദു കലണ്ടറിലെ ധന്‍തേരാസ് ദിവസമായ ധന്വന്തരി ജയന്തിയാണ്(dhanwathari jayanthi) ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കുന്നത്. പൗരാണിക-സമഗ്ര ചികിത്സ വിധിയായ ആയുര്‍വേദത്തെ ആഗോളതലത്തില്‍ ജനകീയമാക്കുക എന്നതാണ് ദേശീയ ആരോഗ്യദിനാചരണത്തിന്‍റെ ലക്ഷ്യം. ആയുര്‍വേദത്തെയും ഇതിന്‍റെ ഗുണങ്ങളെയും കുറിച്ച് പഠിക്കാനും പകര്‍ന്ന് നല്‍കാനും പൂരക-പകര ചികിത്സു വിധിയായി സംവിധാനമായി ഉപയോഗിക്കാനുമുള്ള ഒരു അവസരമാണ് ഇത് നല്‍കുന്നത്.
രാജ്യത്ത് വിവിധ പരിപാടികളാണ് ദിനാചരണത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. ആരോഗ്യ പരിശോധന ക്യാമ്പുകളും സെമിനാറുകളും പ്രദര്‍ശനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അയ്യായിരം വര്‍ഷം മുമ്പ് രാജ്യത്തുണ്ടായ പൗരാണിക ചികിത്സ വിധിയാണ് ആയുര്‍വേദം. പ്രകൃതിയുമായി ചേര്‍ന്ന് ആരോഗ്യം നേടാമെന്നതാണ് ആയുര്‍വേദത്തിന്‍റെ അടിസ്ഥാനം. മനുഷ്യ ശരീരത്തെ പ്രപഞ്ചത്തിന്‍റെ പ്രതിഫലനമായും ആയുര്‍വേദം വിലയിരുത്തുന്നു.
ശാരീരിക-മാനസിക-ആത്മീയ സൗഖ്യത്തിനായ് പ്രകൃതിദത്ത ഔഷധങ്ങളും തിരുമ്മല്‍, യോഗ, ശരിയായ ഭക്ഷണം എന്നിങ്ങനെയുള്ള ഒരു സമഗ്ര ചികിത്സാ രീതിയാണ് ആയുര്‍വേദം മുന്നോട്ട് വയ്ക്കുന്നത്. ശരീരത്തിലെ മൂന്ന് ദോഷങ്ങളുടെ സന്തുലനമാണ് ആയുര്‍വേദത്തിന്‍റെ അടിസ്ഥാനതത്വം. വാത-പിത്ത-കഫ എന്നിവയുടെ സന്തുലനത്തിലൂടെ ആരോഗ്യം നിലനിറുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇവയുടെ അസന്തുലിതത്വമാണ് നമ്മളെ രോഗാവസ്ഥയിലേക്ക് തള്ളി വിടുന്നത്. രോഗാവസ്ഥ ചികിത്സിച്ച് മാറ്റുന്നതിനുമപ്പുറം ആയുര്‍വേദത്തിന് മറ്റ് ചില ഗുണങ്ങള്‍ കൂടിയുണ്ട്.
രോഗപ്രതിരോധം, സമ്മര്‍ദ്ദമകറ്റല്‍, ദഹനം മെച്ചപ്പെടുത്തല്‍, ഏകാഗ്രത, ചിട്ടകള്‍, സമാധാനം, സന്തോഷം, ആയൂര്‍ദൈര്‍ഘ്യം എന്നിവയും ആയുര്‍വേദം നമുക്ക് പ്രദാനം ചെയ്യുന്നു.
ആയൂര്‍വേദ ദിനാചരണത്തിന്‍റെ ലക്ഷ്യങ്ങള്‍
1. ആയുര്‍വേദത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക
ആയുര്‍വേദത്തെ രാജ്യത്തെ മുഖ്യ ചികിത്സാ രീതിയാക്കി മാറ്റുക എന്നതാണ് ദിനാചരണത്തിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.
2 ചികിത്സ രീതികളുടെ തത്വങ്ങളും ശക്തികളും ഉയര്‍ത്തിക്കാട്ടുക
3 രോഗങ്ങള്‍ കുറയ്ക്കുക
ആയുര്‍വേദത്തിലൂടെ ശരീരത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിച്ച് രോഗങ്ങള്‍ തടയുക എന്നത് തന്നെയാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പരമപ്രധാനം
4 ദേശീയ ആരോഗ്യ നയത്തിന് സംഭാവനകള്‍ നല്‍കുക
ദേശീയ ആരോഗ്യ നയങ്ങളിലൂടെയും പദ്ധതികളിലൂടെയും ആയുര്‍വേദത്തിന്‍റെ കരുത്ത് കൂടുതല്‍ അറിയുക
5. ബോധവത്ക്കരണം
ആയുര്‍വേദത്തെക്കുറിച്ച് പുതുതലമുറയില്‍ അവബോധമുണ്ടാക്കുകയാണ് ദിനാചരണത്തിന്‍റെ ഏറ്റവും പ്രധാന ലക്ഷ്യം. ആയുര്‍വേദ തത്വങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കുകയും ദിനാചരണത്തിന്‍റെ ഉദ്ദേശ്യമാണ്.
ആയുര്‍വേദത്തിന്‍റെ തത്വങ്ങളും ഗുണങ്ങളും ജനങ്ങളിലെത്തിക്കാന്‍ ഇക്കൊല്ലത്തെ ആയുര്‍വേദ ദിനാചരണത്തിനും മുഖ്യ പങ്ക് വഹിക്കാനാകും. ആയുര്‍വേദത്തെ ചികിത്സാ രീതിയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനൊപ്പം രോഗങ്ങള്‍ മാറ്റി നിര്‍ത്തുക എന്നതും ദിനാചരണത്തിന്‍റെ ലക്ഷ്യമാണ്. ആയൂര്‍വേദത്തിന്‍റെ സമാനതകളില്ലാത്ത രോഗ ശമന തത്വങ്ങളെക്കുറിച്ച് ജനങ്ങളെ അവബോധമുള്ളവരാക്കാനും ഇക്കൊല്ലത്തെ ദിനാചരണത്തിലൂടെ കഴിയുമെന്ന് പ്രത്യാശിക്കാം.