ETV Bharat / sukhibhava

ലഹരിയോട് നോ പറഞ്ഞ് കൊളവയൽ

author img

By

Published : Nov 2, 2022, 6:23 PM IST

ഹൊസ്‌ദുർഗ് പൊലീസിനോടൊപ്പം നാട്ടുകാരും ഒത്തുചേർന്നതോടെയാണ് കൊളവയൽ ഗ്രാമം ലഹരിമുക്തമായത്.

കൊളവയൽ  kolavayal  kasargod  anti drug village  anti drug campaign  കാസർകോട്  വൈഭവ് സക്സേന  പി ബാലകൃഷ്‌ണൻ നായർ ഡിവൈഎസ്‌പി  കാസർകോട് ജില്ല പൊലീസ് മേധാവി
ലഹരിയോട് നോ പറഞ്ഞ് കൊളവയൽ

കാസർകോട്: ലഹരിയെന്ന വിപത്തിനെ പൂർണ്ണമായും മാറ്റിനിർത്തിയ ഒരു ഗ്രാമമുണ്ട് കാസർകോട്. രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങൾ കഴിയുന്ന കൊളവയൽ ഗ്രാമമാണ് ലഹരിയെ അകറ്റി കേരളത്തിന് തന്നെ മാതൃകയാകുന്നത്. നാട് ലഹരിക്കടിമപ്പെട്ട് പോകാതിരിക്കാൻ ജാഗ്രതയിലാണ് ഇവിടുത്തുകാർ. പൊലീസിന്‍റെയും നാട്ടുകാരുടെയും മാസങ്ങളായുള്ള പരിശ്രമത്തിന്‍റെ വിജയമാണ് 'ലഹരിമുക്ത കൊളവയൽ ഗ്രാമം '.

ലഹരിയോട് നോ പറഞ്ഞ് കൊളവയൽ

ലഹരിക്കടിമയായ നിരവധി യുവാക്കളാണ് നാട്ടുകാരുടെയും പൊലീസിന്‍റെയും ഇടപെടലിലൂടെ ലഹരി ഉപേക്ഷിച്ച് പുതിയ ജീവതത്തിലേക്ക് എത്തിയത്. ലഹരിക്കെതിരെ നാടൊന്നാകെ കൈകോർത്ത് മനുഷ്യചങ്ങല തീർക്കുകയും ചെയ്‌തു. ഹൊസ്‌ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് കൊളവയൽ ഗ്രാമം.

12 മുസ്‌ലിം പള്ളികളും ആറ് ക്ഷേത്രങ്ങളും നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട് ഈ ഗ്രാമത്തിൽ. ലഹരി മരുന്ന് ഉപയോഗം തടയാൻ പൊലീസ് വിവിധ മാർഗങ്ങൾ പ്രയോഗിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. പിന്നീട് നാട്ടുകാരെ ചേർത്തു നിർത്തി ബോധവത്ക്കരണം ആരംഭിച്ചു.

ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് തുടർച്ചയായി കൊളവയൽ സ്വദേശികൾ പിടിയിലായതോടെയാണ് പോരാട്ടം തുടങ്ങിയത്. നാട്ടുകാരും പൊലീസിനൊപ്പം ഒറ്റക്കെട്ടായി നിന്നു. അന്വേഷണം ആരംഭിച്ചപ്പോൾ യുവാക്കളിൽ പലരും ലഹരിയുടെ വലയിലകപ്പെട്ടതായി തിരിച്ചറിഞ്ഞു.

ലഹരിയുടെ കണ്ണികൾ പൊട്ടിച്ചെറിയാൻ നാടൊന്നാകെ പൊലീസിനൊപ്പം കൈകോർക്കുന്ന കാഴ്‌ചയായിരുന്നു പിന്നീട്. ഇതിനായി ജാഗ്രതാസമിതി രൂപീകരിച്ചു. ആദ്യ ഘട്ടത്തിൽ ലഹരി ഉപയോഗിക്കുന്നവരുടെയും കച്ചവടം നടത്തുന്നവരുടെയും പട്ടിക തയ്യാറാക്കി.

പിന്നീട് വീടുകളിലെത്തി നേരിട്ട് സംസാരിച്ച് ലഹരി ഉപേക്ഷിക്കാൻ സമയം നൽകി. ലഹരിയുടെ വലയിൽ നിന്ന് പുറത്തുകടന്നവർക്ക് ജോലിയും തരപ്പെടുത്തി നൽകി. ചിലർ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിൽ ചികിത്സ തേടി. പിൻമാറാൻ തയ്യാറാവാത്തവർക്കെതിരെ കർശനമായി നിയമ നടപടിയെടുത്തു.

രാഷ്‌ട്രീയ പാർട്ടികളും, യുവജന സംഘടനകളും, ക്ലബുകളും, ക്ഷേത്ര കമ്മിറ്റിയും പള്ളി കമ്മിറ്റിയുമെല്ലാം പോരാട്ടത്തിൽ ഒരേ മനസ്സോടെ നിന്നു. ഇതോടെ കൊളവയലിന്‍റെ ലഹരി കണ്ണികൾ ഓരോന്നായി വേർപെട്ട് തുടങ്ങി. 20 ലേറെ ബോധവത്ക്കരണ പരിപാടികളാണ് ഗ്രാമത്തിൽ സംഘടിപ്പിച്ചത്.

ഒടുവിൽ വിജയത്തിൽ എത്തുകയായിരുന്നു. ഓപ്പറേഷൻ ക്ലീൻ കാസർകോടിന്‍റെ ഭാഗമായി കൊളവയലിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരാണ് നേതൃത്വം നൽകിയത്. പൂർണ്ണ പിന്തുണയുമായി ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയും ഒപ്പം നിന്നു. സമ്പൂർണ ലഹരിമുക്ത ഗ്രാമമായി കൊളവയലിനെ ഉടൻ പ്രഖ്യാപിക്കും. ഇനി കൊളവയലിലേക്ക് ലഹരി കടക്കില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.