ചര്‍മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുക വളരെ പ്രധാനമാണ്. ചര്‍മത്തിന്‍റെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന ഘടകങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. അനാരോഗ്യകരമായ ജീവിതശൈലി, പൊടിപടലം, സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത് എന്നിവ ചര്‍മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ചര്‍മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്ന ഏഴ് പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.
പൊടിപടലം
നമ്മുടെ ചര്‍മത്തിന്‍റെ ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ് പൊടിപടലങ്ങള്‍. ചര്‍മത്തിന്‍റെ സുഷിരങ്ങളില്‍ പൊടിപടങ്ങള്‍ പറ്റിപടിക്കുകയും. സുഷിരങ്ങള്‍ അടഞ്ഞതുകാരണം ചര്‍മത്തില്‍ വായുസഞ്ചാരം ഇല്ലാത്ത സാഹചര്യവും ഉണ്ടാകുന്നു. കൂടാതെ പൊടിപടലങ്ങള്‍ ചര്‍മത്തിലെ ഈര്‍പ്പം വലിച്ചെടുക്കുകയും അതിനെ വരണ്ടതാക്കുകയും ചെയ്യുന്നു. കൂടാതെ പൊടിപടലങ്ങളില്‍ അടങ്ങിയ ഓസോണ്‍, നൈട്രജന്‍ ഓക്സൈഡ് എന്നിവ ചര്‍മത്തിലെ കൊളജന്‍( collagen ), ഇലാസ്റ്റിന്‍ ഫൈബര്‍(elastin fiber) എന്നിവയെ അപകടപ്പെടുത്തുകയും ചെയ്യുന്നു.
സൂര്യപ്രകാശം
അമിതമായ പൊടിപടലത്തോടൊപ്പം സൂര്യപ്രകാശം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ചര്‍മത്തിന് പല ആരോഗ്യപ്രശ്ന്നങ്ങളും ഉണ്ടാക്കുന്നു. ഹൈപ്പര്‍പിഗ്‌മെന്‍റേഷന്‍, ചുളിവ്, കറുത്തപാടുകള്‍ എന്നിവ ഇവയില്‍ ചിലതാണ്.
വേണ്ടത്ര വെള്ളം കുടിക്കാത്തത്
നമ്മുടെ ശരീരത്തിന്‍റെ അറുപത് ശതമാനം വെള്ളത്താല്‍ നിര്‍മിതമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം വളരെ പ്രധാനപ്പെട്ടതാണ്. വെള്ളം വേണ്ടത്ര കുടിക്കാത്തതും അതുമൂലം ഉണ്ടാകുന്ന നിര്‍ജ്ജലീകരണവും പല ആരോഗ്യപ്രശ്ന്നങ്ങള്‍ക്കും ഇടയാക്കുന്നു. വേണ്ടത്ര വെള്ളം കുടിക്കുന്നത് ചര്‍മത്തിലെ സുഷിരങ്ങളെ ശുദ്ധമാക്കുകയും, ചര്‍മം വരളുന്ന അവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ചര്‍മത്തില്‍ നിന്നും വിഷലിപ്തമായ പദാര്‍ഥങ്ങള്‍ നീക്കംചെയ്യുന്നു.
ഉറക്കകുറവ്
7 മുതല്‍ 9 മണിക്കൂര്‍ ഉറക്കം ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. ഉറക്കം നമ്മുടെ ജൈവപരമായ ക്ലോക്കിനെ ശരിയായരീതില്‍ പ്രവര്‍ത്തിപ്പിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രായമാകല്‍ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചര്‍മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു
സമ്മര്‍ദം
അമിതമായ മാനസിക സമ്മര്‍ദം ചര്‍മത്തിന്‍റെ ആരോഗ്യത്തെ മോശമാക്കുന്നു. കാരണം സമര്‍ദ്ദം ഉണ്ടാകുമ്പോള്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണ്‍ ചര്‍മത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു.
പുകവലി
പുകവലി ചര്‍മത്തിലെ കോളജന്‍ ഫൈബറുകളെ ബാധിക്കുന്നു. കൂടാതെ പുകവലി മൂലമുണ്ടാകുന്ന എന്‍സൈമുകള്‍ ചര്‍മത്തിലെ ഇലാസ്റ്റിക് ഫൈബറുകളേയും മോശമായി ബാധിക്കുന്നു. കൂടാതെ പുകവലി അള്‍ട്രാവയലറ്റ് രശ്മികള്‍ കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വര്‍ധിപ്പിക്കുന്നു. കൂടാതെ ധമനികളെ പുകവലി ചുരുക്കുന്നതിനാല്‍ ചര്‍മത്തിലെ കോശങ്ങളേയും ബാധിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണ രീതി
എണ്ണപലഹാരങ്ങളും അതുപോലുള്ള കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നത് ശരീരത്തില്‍ വിഷലിപ്തമായ ഘടകങ്ങള്‍ അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കുന്നു. ഇങ്ങനെ ഈ പദാര്‍ഥങ്ങള്‍ തുടര്‍ച്ചയായി അടിഞ്ഞ് കൂടുന്നത് ലിവറിനെ ബാധിക്കുന്നു. ഇതിന്‍റ പ്രത്യാഘാതം ചര്‍മത്തിലും ഉണ്ടാകുന്നു. ആരോഗ്യകരമായ ഭക്ഷണരീതി അവംലംബിച്ചിട്ടില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്ന്നങ്ങള്‍ ചര്‍മത്തിലുണ്ടാവും.
ALSO READ: ഹൃദയ വൈകല്യമുള്ളവരില്‍ കൊവിഡ് എങ്ങനെയൊക്കെ ബാധിക്കും