I
ഇടതു പാളയത്തിൽ തരംഗം സൃഷ്ടിക്കാൻ വയനാട്ടിൽ സീതാറാം യെച്ചൂരി എത്തി. സുൽത്താൻ ബത്തേരിയിൽ ഇടതു മുന്നണിയുടെ മെഗാ റോഡ് ഷോയിൽ പങ്കെടുത്ത അദ്ദേഹം കോൺഗ്രസിനും ബിജെപിക്കും നേരെ ഉന്നയിച്ചത് രൂക്ഷ വിമർശനമാണ്. ബിജെപിയുടെ ഭരണത്തിന് വഴിയൊരുക്കിയത് രണ്ടാം യുപി എ സർക്കാരാണെന്നും യെച്ചൂരി പറഞ്ഞു. മോദി രാജ്യത്തിന് നൽകിയത് വാഗ്ദാനങ്ങൾ മാത്രമാണ്. കർഷകരെ വഞ്ചിച്ച മോദി കോർപ്പറേറ്റുകളെ മാത്രമാണ് സഹായിച്ചത്. രാജ്യത്ത് മതേതര സർക്കാരാണ് വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷ നയങ്ങൾ നടപ്പാക്കുന്ന ജനകീയ സർക്കാർ രാജ്യത്ത് അധികാരത്തിൽ വരണമെന്ന് പൊതു യോഗത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു.രാഹുൽ ഗാന്ധിക്കു വേണ്ടി ദേശീയ നേതാക്കൾ മണ്ഡലത്തിൽ എത്തിയതോടെ ഇടതുമുന്നണിയും ദേശീയ നേതാക്കളെ പ്രചരണത്തിനിറക്കി മറുപടി നൽകുകയാണ്.ആയിരങ്ങളാണ് റോഡ് ഷോ യിൽ ആണിനിരന്നത്. മന്ത്രി മാരായ കെ കെ ഷൈലജ, എകെ ശശീന്ദ്രൻ, സ്ഥാനാർഥി പി.പി.സുനീർ തുടങ്ങിയ വർ റോഡ് ഷോ യിൽ പങ്കെടുത്തു
.