വയനാട്: വയനാട്ടിലെ വെെത്തിരിയിൽ ഉഴിച്ചിൽ കേന്ദ്രത്തിന്‍റെ മറവിൽ വന്യമൃഗവേട്ട. വൈത്തിരിയിൽ പ്രവർത്തിക്കുന്ന തലക്കൽ ചന്തു സ്മാരക ഉഴിച്ചിൽ കേന്ദ്രത്തിലാണ് സംഭവം. ഇവിടെ നിന്നും മാൻ ഇറച്ചി, മുള്ളൻ പന്നിയുടെ മുള്ളുകൾ, അമ്പുകൾ, വില്ലുകൾ എന്നിവ വനം വകുപ്പ് പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കണിയാമ്പറ്റ സ്വദേശി ശിവദാസൻ, ചൂരൽമല സ്വദേശി ബാബു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ പ്രതികളായ ഉഴിച്ചിൽ കേന്ദ്രത്തിന്‍റെ നടത്തിപ്പുകാരനും സഹായികളായ മൂന്ന് പേരും ഒളിവിലാണ്. കല്പറ്റ ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വയനാട്ടിലെ വെെത്തിരിയിൽ ഉഴിച്ചിൽ കേന്ദ്രത്തിന്‍റെ മറവിൽ വന്യമൃഗവേട്ട - വന്യമൃഗവേട്ട
വൈത്തിരിയിൽ പ്രവർത്തിക്കുന്ന തലക്കൽ ചന്തു സ്മാരക ഉഴിച്ചിൽ കേന്ദ്രത്തിലാണ് സംഭവം