വയനാട്: വന്യമൃഗ ശല്യം രൂക്ഷമായ പൊഴുതനയില്‍ വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി റോഡ് ഉപരോധിച്ചു. പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലുള്ള കുടുംബങ്ങളുടെ നേതൃത്വത്തിലാണ് ഉപരോധം നടത്തിയത്. സേട്ടുക്കുന്ന്, ഇടിയംവയൽ, മേൽമുറി, വലിയപാറ, കുറിച്യാർമല എന്നീ പ്രദേശവാസികളും ഉപരോധത്തിൽ പങ്കെടുത്തു.
പഞ്ചായത്തിന്‍റെ വിവിധയിടങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷമായിട്ട് ആഴ്‌ചകള്‍ പിന്നിട്ടു. തലനാരിഴക്കാണ് പലരും വന്യജീവി ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്. സംഭവത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വനം വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല.
തുടര്‍ന്നാണ് സമര പരിപാടികളുമായി സമിതി മുന്നോട്ട് വന്നത്. പ്രശ്‌നത്തിന് ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
also read: കാട്ടാന ഭീതിയിൽ മേലെ പൊന്നാങ്കയം നിവാസികൾ ; വ്യാപകമായി കൃഷി നശിപ്പിച്ചു