ETV Bharat / state

രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ് - latest wayanad

മുക്കം സി.എച്ച്.സിക്ക് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ നിരസിച്ച ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം

രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവം:യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി
author img

By

Published : Nov 5, 2019, 6:50 PM IST

Updated : Nov 5, 2019, 9:07 PM IST

കോഴിക്കോട് : വയനാട് പാർലമെന്‍റ് മണ്ഡലം എം.പി. രാഹുൽ ഗാന്ധി മുക്കം സി.എച്ച്.സിക്ക് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ നിരസിച്ച ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മാർച്ചും തുടർന്ന് നിൽപ്പ് സമരവും സംഘടിപ്പിച്ചു. ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരും പൊലീസും തമ്മില്‍ നഗരസഭ ഓഫീസിന് മുന്നിൽ സംഘര്‍ഷമുണ്ടായി.

രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവം; പ്രതിഷേധവുമായി യൂത്ത് ലീഗ്

മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Intro:രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവം, യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തിBody:രാഹുൽ ഗാന്ധിയുടെ ഫണ്ട് നിരസിച്ച സംഭവം, യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

മുക്കം: വയനാട് പാർലമെന്റ് മണ്ഡലം എം.പി. രാഹുൽ ഗാന്ധി മുക്കം സി.എച്ച്.സിക്ക് കെട്ടിട നിർമ്മാണത്തിനായി അനുവദിച്ച 40 ലക്ഷം രൂപ നിരസിച്ച ആശുപത്രി മാനേജ്മെൻറ് കമ്മറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നഗരസഭ ഓഫീസിലേക്ക് മാർച്ചും തുടർന്ന് നിൽപ്പ് സമരവും സംഘടിപ്പിച്ചു. ആശുപത്രി പരിസരത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ നഗരസഭ ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് അൽപ്പം നേരം പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
മാർച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടിന്റെ പേരുപറഞ്ഞ് പാവപ്പെട്ടവർക്ക് ചികിത്സ നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലന്ന് അദ്ധേഹം പറഞ്ഞു. കിഫ്ബിയെന്ന് കേട്ടാൽ സംസ്ഥാഥാനത്ത് ആദ്യം ചിരിക്കുന്നത് മന്ത്രി ജി.സുധാകരനാണന്നും ഫിറോസ് പറഞ്ഞു.സർക്കാരിനെതിരായ ജനവികാരം ഉയർന്ന സമയത്താണ് ശ്രദ്ധ തിരിക്കാനായിമാവോയിസ്റ്റുറ്റു കളെ വെടിവെച്ച് കൊന്നതെന്നും അദ്ധേഹം പറഞ്ഞു.ചടങ്ങിൽ ശരീഫ് വെണ്ണക്കോട് അധ്യക്ഷനായി.
ഉദ്ഘാടനത്തിനുശേഷം പ്രവർത്തകർ വീണ്ടും തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷത്തിനു ഏറെനേരം പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അവസാനം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
ബൈറ്റ്: ഫിറോസ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി
Last Updated : Nov 5, 2019, 9:07 PM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.