വയനാട്: വയനാട്ടില്‍ ക്വാറി കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അമ്പലവയല്‍ വിലാസ് കോളനിയിലെ ക്വാറിക്കുളത്തില്‍ കുളിക്കാനിറങ്ങിയ ഇടയൻവിളയില്‍ അലക്‌സ് ജോൺ (22) ആണ് മരിച്ചത്.
യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലില്‍ തുർക്കി ജീവൻ രക്ഷാസമിതി അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.