വയനാട്: ജില്ലയില്‍ ഇന്ന് 234 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 232 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 13,366 ആയി. 11,300 പേര് ഇതുവരെ രോഗമുക്തരായി. 81 പേർ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. നിലവില്‍ 1,985 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1,273 പേര് വീടുകളിൽ ഐസൊലേഷനിലാണ്.
പുൽപ്പള്ളി സ്വദേശികളായ 32 പേർ, പൊഴുതനയിലെ 26 പേർ, മേപ്പാടിയിലെ 21 പേർ, ബത്തേരിയിൽ 19 പേർ, വെള്ളമുണ്ടയിൽ 18 പേർ, വെങ്ങപ്പള്ളിയിൽ 16 പേർ, മാനന്തവാടിയിൽ 13 പേർ, മീനങ്ങാടിയിൽ 12 പേർ, പടിഞ്ഞാറത്തറയിൽ 10 പേർ, കൽപ്പറ്റയിൽ ഒൻപതു പേർ, കോട്ടത്തറയിൽ എട്ടു പേർ, എടവക, മൂപ്പൈനാട്, കണിയാമ്പറ്റ എന്നീ പ്രദേശങ്ങളിൽ ഏഴു പേർ പേർ വീതം, മുട്ടിൽ, പനമരം എന്നിവിടങ്ങളിൽ ആറു പേർ വീതം, പൂതാടിയിൽ മൂന്നു പേർ, മുള്ളൻകൊല്ലി, നെന്മേനി, തവിഞ്ഞാൽ, തൊണ്ടർനാട്, വൈത്തിരി എന്നീ പ്രദേശങ്ങളിൽ രണ്ടു പേർ വീതം, അമ്പലവയൽ, തരിയോട് എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
ഡിസംബർ രണ്ടിന് ഇസ്രായേലിൽ നിന്നും ഡിസംബർ മൂന്നിന് നേപ്പാളിൽ നിന്നും എത്തിയ ബത്തേരി സ്വദേശികളാണ് വിദേശത്തു നിന്ന് എത്തി രോഗബാധിതരായത്.