വയനാട്: ജില്ലയില്‍ ഇന്ന് 193 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 224 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇവരില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെഎണ്ണം 22702 ആയി. 18925 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 139 പേര്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചു. നിലവില്‍ 3638 പേരാണ് വയനാട്ടില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2902 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നെന്മേനിയില്‍ നിന്ന് 28, ബത്തേരി 19, മൂപ്പൈനാട് 17 , മാനന്തവാടി 16, അമ്പലവയല്‍ 14, മുട്ടില്‍ 13, കല്‍പ്പറ്റ 12, മുള്ളന്‍കൊല്ലി, വൈത്തിരി എന്നിവിടങ്ങളില്‍ നിന്ന് 11 പേര്‍ വീതം, മേപ്പാടി 7, പുല്‍പ്പള്ളി, വെള്ളമുണ്ട എന്നിവിടങ്ങളില്‍ നിന്ന് 6 പേര്‍ വീതം, തരിയോട്, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ നിന്ന് 5 പേര്‍ വീതം, പൂതാടി, പൊഴുതന എന്നിവിടങ്ങളില്‍ നിന്ന് 4 പേര്‍ വീതം, എടവക, കോട്ടത്തറ എന്നിവിടങ്ങളില്‍ നിന്ന് 3 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍ എന്നിവിടങ്ങളില്‍ നിന്ന് 2 പേര്‍ വീതം, കണിയാമ്പറ്റ, മേപ്പാടി, വെങ്ങപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് ഒരാളും ഉള്‍പ്പെടുന്നു.