വയനാട്: ജില്ലയില്‍ ഇന്ന് 114 പേര്‍ക്ക് കൊവിഡ് സ്ഥിരീകരി ച്ചു. 206 പേര്‍ ജില്ലയില്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 111 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 23820 ആയി. 20581 പേര്‍ ഇതുവരെ രോഗമുക്തരായി.
ചികിത്സയിലിരിക്കെ 143 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയില്‍ മരിച്ചത്. നിലവില്‍ 3096 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2565 പേര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ മാനന്തവാടിയില്‍ നിന്ന് 16, വെള്ളമുണ്ട 14, ബത്തേരി 13, വൈത്തിരി 10, കല്‍പ്പറ്റ 9, പൂതാടി 8, കോട്ടത്തറ 7, മീനങ്ങാടി, മുട്ടില്‍ എന്നിവിടങ്ങളില്‍ നിന്ന് 6 പേര്‍ വീതം, നൂല്‍പ്പുഴ, കണിയാമ്പറ്റ, നെന്‍മേനി എന്നിവിടങ്ങളില്‍ നിന്ന് 3 പേര്‍ വീതം, വെങ്ങപ്പള്ളി, അമ്പലവയല്‍, മേപ്പാടി, പനമരം, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് 2 പേര്‍ വീതം, പടിഞ്ഞാറത്തറ മൂപ്പൈനാട്, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കൂടാതെ ദുബായില്‍ നിന്ന് വന്ന പൂതാടി, വെള്ളമുണ്ട സ്വദേശികള്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.