ETV Bharat / state

വയനാട്ടില്‍ നിന്ന് കാണാതായ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി - latest news updates in Wayanad

ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്‌ടര്‍ കെ.എ എലിസബത്തിനെ കാണാതായത്

Wayanad panamaram police CI updates  കാണാതായ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി  വയനാട് സിഐ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  വയനാട് വാര്‍ത്തകള്‍  വയനാട് ജില്ല വാര്‍ത്തകള്‍  വയനാട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news updates in Wayanad
വയനാട്ടില്‍ നിന്ന് കാണാതായ സിഐ എലിസബത്ത് (54)
author img

By

Published : Oct 12, 2022, 3:05 PM IST

Updated : Oct 12, 2022, 3:10 PM IST

വയനാട് : വയനാട്ടില്‍ നിന്ന് കാണാതായ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി. പനമരം പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്‌ടര്‍ കെ.എ എലിസബത്തിനെയാണ്(54) കണ്ടെത്തിയത്. തിരുവനന്തപുരത്തുള്ള ഒരു സുഹൃത്തിന്‍റെ കൂടെയാണ് എലിസബത്തുള്ളത്.

വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും ബന്ധുക്കളും തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ഒക്‌ടോബര്‍ 10ന് പാലക്കാട് ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ ഉദ്യോഗസ്ഥയെ കാണാതാവുകയായിരുന്നു. ഔദ്യോഗിക നമ്പറും സ്വകാര്യ നമ്പറും സ്വിച്ച്ഡ് ഓഫായിരുന്നതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

also read: പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എലിസബത്തിനെ കാണ്‍മാനില്ല ; അന്വേഷണം

അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പ്പറ്റയിലാണെന്നാണ് എലിസബത്ത് പറഞ്ഞത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എലിസബത്തിനെ ഇന്ന്(ഒക്‌ടോബര്‍ 12) രാവിലെ തിരുവനന്തപുരത്ത് കണ്ടെത്തിയത്.

Last Updated : Oct 12, 2022, 3:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.