ETV Bharat / state

Wayanad Monsoon Tourism Places|ചുരം കയറാം നൂല്‍മഴയിലലിയാം, കാഴ്‌ചകളൊരുക്കി വയനാട് വിളിക്കുന്നു - വയനാട്ടിലെ വെള്ളച്ചാട്ടങ്ങൾ

Wayanad Monsoon Tourism വയനാട്ടില്‍ ഇപ്പോൾ നിശ്‌ചിത ടൂറിസം സീസൺ എന്നൊന്നില്ല. ഏത് കാലാവസ്ഥയിലും വയനാടിനെ കണ്ടും അനുഭവിച്ചും അറിയുക എന്നതാണ് പുതിയ ട്രെൻഡ്. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിലാണ് തിരക്ക് കൂടുന്നത്.

Wayanad monsoon tourism places
Wayanad monsoon tourism places
author img

By ETV Bharat Kerala Team

Published : Sep 12, 2023, 3:02 PM IST

വയനാടൻ കാർഷിക ഭൂമിയുടെ മഴയനുഭവത്തിലേക്ക് സ്വാഗതം

കണ്ണൂര്‍/വയനാട്: വേനലവധിയുടെ ബഹളങ്ങളൊഴിയുമ്പോൾ ഒരു യാത്ര പോകണം, നൂല്‍ മഴ നനയണം, കോട നിറയുന്നത് കൺ നിറയെ കാണണം... അങ്ങനെയൊന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചുരം കയറാം വയനാട്ടിലേക്ക്... മഴക്കാലമെന്നാല്‍ വയനാടിന്‍റെ ഓഫ് സീസണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഇപ്പോൾ അങ്ങനെയല്ല...മാനം മുട്ടി നില്‍ക്കുന്ന മലനിരകളെ തൊട്ടുരുമി നില്‍ക്കുന്ന കോടമഞ്ഞും മഴയും... മനസിനും ശരീരത്തിനും കുളിരു പകരാൻ, വെള്ളച്ചാട്ടങ്ങളും പുഴക്കാഴ്‌ചകളും ആസ്വദിക്കാൻ, മലഞ്ചേരിവുകളിലെ മഴ കണ്ടറിയാൻ... പ്രകൃതിയുടെ സൗന്ദര്യത്തിലലിയാൻ, കാർഷിക ഭൂമിയുടെ മഴയനുഭവത്തിലേക്ക് സ്വാഗതം.

ഹരിത സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം: ഒരു കാലത്ത് സഞ്ചാരികള്‍ മഴക്കാലത്ത് വയനാടിനെ കയ്യൊഴിയുമ്പോള്‍ ഇന്ന് മഴക്കാലം ആസ്വദിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. ഇക്കോ ടൂറിസത്തിന്‍റെ വലിയ സാധ്യതകളാണ് വയനാടിനുള്ളത്. ബാഹ്യ ഇടപെടലുകള്‍കൊണ്ട് കോട്ടം തട്ടാത്തതും നൈസര്‍ഗ്ഗികമായി പ്രകൃതിയേയും പരിസ്ഥിതിയേയും കണ്ടു പഠിക്കാനും ആസ്വദിക്കാനുമുള്ള മേഖലയാണ് വയനാട്.

മാസ് ടൂറിസം: മാസ് ടൂറിസമാണ് വയനാട്ടില്‍ ഇപ്പോള്‍ കണ്ടു വരുന്നത്. അതായത് സംഘങ്ങളായി ധാരാളം സഞ്ചാരികൾ എത്തുന്നു. അവര്‍ക്ക് യാത്രകള്‍ക്കും താമസ സൗകര്യത്തിനും വിനോദത്തിനും വേണ്ടി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി വരികയാണ്. ആഴ്ചയിലെ അവസാന ദിനങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും സഞ്ചാരികളെ കൊണ്ട് നിറയും.

വയനാട്ടില്‍ ഇപ്പോൾ നിശ്‌ചിത ടൂറിസം സീസൺ എന്നൊന്നില്ല. ഏത് കാലാവസ്ഥയിലും വയനാടിനെ കണ്ടും അനുഭവിച്ചും അറിയുക എന്നതാണ് പുതിയ ട്രെൻഡ്. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിലാണ് തിരക്ക് കൂടുന്നത്. വിദേശ സഞ്ചാരികളേക്കാൾ കൂടുതല്‍ ആഭ്യന്തര സഞ്ചാരികൾ വയനാടൻ കാഴ്‌ചകൾ തേടി ചുരം കയറുന്നതായാണ് കണക്കുകൾ. പകല്‍ സമയം വാഹനങ്ങളില്‍ സഞ്ചരിച്ച് വയനാടിനെ കണ്ടറിയാനെത്തുന്നവരും ഏറെയാണ്. ടൂറിസം വകുപ്പ് അതിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്.

സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങൾ: മഞ്ഞണിഞ്ഞ് ഹരിതാഭ തീര്‍ക്കുന്ന ചെമ്പ്രപീക്ക് സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. അതിനൊപ്പം ട്രക്കിങിന് പേരുകേട്ട ബ്രഹ്മഗിരി, ചിറപുല്ല്, കാറ്റുകുന്ന് എന്നി സ്ഥലങ്ങളുമുണ്ട്. തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിലെത്തിയാല്‍ ആനകളും കാട്ടുപോത്തും മാനും സ്വൈര്യ വിഹാരം നടത്തുന്നത് കാണാം. മഴക്കാലത്തെ ഏറ്റവും സുന്ദര വയനാടൻ കാഴ്‌ചയാണ് കുറുവ ദ്വീപ്. കബനി നദിയില്‍ 150 ഓളം ചെറു ദ്വീപുകളുടെ കൂട്ടമാണ് കുറുവ ദ്വീപ്. കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത അതി മനോഹര കാഴ്‌ചയാണ് മഴക്കാലത്ത് കുറുവ ദ്വീപ്.

നീലിമലയും കാരാപുഴയും കുടുംബത്തിനൊപ്പം ബോട്ടിങിന് ബാണാസുരസാഗറും പൂക്കോട് തടാകവും സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന് നല്‍കുന്നു. മീൻമുട്ടി, സൂചിപ്പാറ, കാന്തൻ പാറ വെള്ളച്ചാട്ടങ്ങൾ എന്നിവയും നയനാനന്ദകരമാണ്. ബിസി 5000 മുതലുള്ള കൊത്തുപണികളും കല്‍ചിത്രങ്ങളും കേരളത്തില്‍ ലഭ്യമായ ഏറ്റവും പഴക്കമുള്ള ലിഖിതങ്ങളുമായി എടക്കല്‍ ഗുഹയും സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ബന്ദിപ്പൂർ, മുതുമല, നാഗർഹോള ദേശീയ ഉദ്യാനങ്ങളിലേക്കുള്ള വഴിയായി വയനാട് വന്യജീവി സങ്കേതവും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് വന്യവും സുന്ദരവുമായ കാഴ്‌ചകളാണ്.

വയനാടൻ തീര്‍ത്ഥാടക ടൂറിസം: ഉദയഗിരി, നീലമല, നരിനിരങ്ങിമല എന്നിവയ്ക്ക് മധ്യത്തിലായി കാനനഭംഗിയില്‍ കുളിച്ചു നില്‍ക്കുന്ന തിരുനെല്ലി ക്ഷേത്രം. ക്ഷേത്ര മുറ്റത്ത് നിന്ന് ഏത് ഭാഗത്ത് നോക്കിയാലും അവിസ്മരണീയമായ പ്രകൃതി ദൃശ്യങ്ങള്‍. ക്ഷേത്രത്തിന്‍റെ ശില്പഭംഗിയും ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള ജലസേചന പാത്തിയും സഞ്ചാരികളെ വിസ്മയിപ്പിക്കും.

തിരുനെല്ലി തീർഥാടന കേന്ദ്രം മാത്രമല്ല, പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നവരുമുണ്ടിവിടെ. അല്പം കൂടി സഞ്ചരിച്ചാല്‍ തൃശ്ശിലേരി ക്ഷേത്രവും ഒരിക്കലും വറ്റാത്ത തീര്‍ത്ഥക്കുളവും ഇന്നും അതിശയമാണ്. കബനിനദിയുടെ കൈവഴിയായ മാനന്തവാടി പുഴയോരത്തെ വള്ളിയൂര്‍ കാവ് പ്രസിദ്ധമാണ്. ബത്തേരിയിലെ സീതാലവകുശ ക്ഷേത്രം, മഹാഗണപതി ക്ഷേത്രം എന്നിവ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശിക്കാം.

പനമരത്തും സുല്‍ത്താന്‍ ബത്തേരിയിലും മീനങ്ങാടിയിലുമുള്ള ജൈനബസ്തികള്‍ മധ്യകാല ജൈനസംസ്‌ക്കാരത്തിന്‍റെ ചരിത്രത്തിലേക്ക് സഞ്ചാരികളെ കൊണ്ടു പോകും. വെള്ളമുണ്ടക്കടുത്ത പഴഞ്ചനപ്പള്ളി പുരാതന മുസ്ലീം ദേവാലയമാണ്. ബാവലിപള്ളി സര്‍വ്വ മത സൗഹാര്‍ദ്ദ പ്രതീകമായി സഞ്ചാരികളെ സ്വീകരിക്കുന്നു. മാനന്തവാടിയിലെ അമലോത്ഭവ മാതാപള്ളി, ചൂണ്ടയിലെ സെന്‍റ് ജൂഡ് പള്ളി എന്നിവയും വയനാട്ടിലെത്തിയാല്‍ സന്ദര്‍ശിക്കാം. ഇന്ത്യയിലെ വിശുദ്ധ യൂദായുടെ നാമത്തിലുള്ള രണ്ടാമത്തെ പള്ളിയാണ് സെന്റ് ജൂഡ്.

മഴക്കാല യാത്രകളില്‍ ശ്രദ്ധിക്കാൻ: ട്രക്കിങിന് പോകുന്നവരും വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങുന്നവരും ഏറെ ശ്രദ്ധിക്കണം. നിരോധനമുള്ള പ്രദേശങ്ങളിലേക്ക് യാത്ര അരുത്. ഡിടിപിസിയും വനംവകുപ്പും ജില്ല ഭരണകൂടവും നല്‍കുന്ന നിർദ്ദേശങ്ങൾ പാലിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.