ETV Bharat / state

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകൻ പിടികിട്ടാപ്പുള്ളി

വേൽമുരുകൻ കൊല്ലപ്പെട്ട് 24 മണിക്കൂറിന് ശേഷമാണ് പൊലീസ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.

wayanad maoist encounter velmurukan details  wayanad maoist encounter  മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകൻ പിടികിട്ടാപ്പുള്ളി  മാവോയിസ്റ്റ് ഏറ്റുമുട്ടൽ  ബാണാസുര ഏറ്റുമുട്ടൽ  മാവോയിസ്റ്റ് വേൽമുരുകൻ
മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകൻ പിടികിട്ടാപ്പുള്ളി
author img

By

Published : Nov 4, 2020, 1:51 PM IST

വയനാട്: ബാണാസുരൻ മലയിൽ തണ്ടർബോൾട്ടിന്‍റെ വെടിയേറ്റ് മരിച്ച മാവോയിസ്റ്റ് നേതാവ് വേൽമുരുകനെ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടു. വേൽമുരുകൻ കൊല്ലപ്പെട്ട് 24 മണിക്കൂറിന് ശേഷമാണ് പൊലീസ് വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചത്.

തമിഴ്നാട്ടിലെ തേനി സ്വദേശിയായ വേൽമുരുകൻ ചെറിയ പ്രായത്തിൽ തന്നെ മാവോയിസ്റ്റ് സംഘടനയിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചിരുന്നു. 2007ൽ നിയമ പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു. പിന്നീട് മുഴുവൻ സമയവും സംഘടന പ്രവർത്തനത്തിലേക്ക് മാറുകയായിരുന്നു. വടക്കൻ കേരളത്തിലെ പല ജില്ലകളിലും മാവോയിയിസ്റ്റ് പി എൽ.ജി.എ ആയി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റ് സംഘടന നേതാക്കളിൽ സീനിയർ ആണ് വേൽമുരുകൻ.

കേരളത്തിന് പുറത്തും പ്രവർത്തിച്ചിട്ടുള്ള ഈ മാവോയിസ്റ്റ് സംഘടനാ നേതാവിന്‍റെ പേരിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി കേസുകൾ നിലവിലുണ്ട്. പതിനേഴാമത്തെ വയസിൽ ഒഡീഷയിലെ കോരാപുട്ട് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കൊള്ളയടിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. 2007ൽ തമിഴ്നാട്ടിലെ തേനീ ജില്ലയിൽ പെരിയകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃതമായി ആയുധ പരിശീലനം നടത്തിയതിനും ഇയാൾ പ്രതിയായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ഒളിവിൽ പോയി. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് നിലവിൽ ഉണ്ടായിരുന്നു. വേൽമുരുകനെ അറസ്റ്റ് ചെയ്യുന്നതിന് സഹായിക്കുന്നവർക്ക് 2 ലക്ഷം രൂപ പാരിതോഷികവും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിൽ വയനാട് ജില്ലയിൽ ഇയാൾക്കെതിരെ 7 കേസുകളും, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ 2 വീതം കേസുകളും നിലവിലുണ്ട്. ഇവയിൽ മലപ്പുറം ജില്ലയിലെ എടക്കരെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് വേൽമുരുകനും മറ്റ് മാവോയിസ്റ്റ് പ്രവർത്തകരും ചേർന്ന് സ്റ്റേഷൻ പരിധിയിലെ ഉൾവനത്തിൽ വച്ച് ആയുധ പരിശീലനം നടത്തിയതുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഈ കേസുകളെല്ലാം യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണന്നും പൊലീസ് വിശദീകരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.