വയനാട്: വയനാട്ടിലെ കൊവിഡ് വ്യാപനത്തിന് കാരണം ജില്ല ഭരണകൂടത്തിന്‍റെ അശ്രദ്ധയാണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. എല്‍ഡിഎഫ് കൺവീനർ കെ.വി മോഹനനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജില്ല ഭരണകൂടത്തിനും പൊലീസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ജില്ല ഭരണകൂടം വാർത്താസമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രത ആകുമെന്ന് കരുതുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. രോഗം സ്ഥിരീകരിച്ച ഒരാളുടെ റൂട്ട്മാപ്പ് ഇതുവരെ കൃത്യമായി നൽകിയിട്ടില്ല. ഇയാൾക്ക് മയക്കു മരുന്ന് വിപണിയുമായി ബന്ധമുണ്ട്. മാനന്തവാടിയിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇയാളുമായി ബന്ധമുള്ളത് കൊണ്ടാണ് റൂട്ട്മാപ്പ് കൃത്യമായി നൽകാത്തത് എന്നും കെ.വി മോഹനന്‍ ആരോപിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
കൊവിഡ് പ്രത്യേക ആശുപത്രിയായ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം കൊടുക്കേണ്ട ചുമതല ജില്ലാപഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനുമാണ്. എന്നാൽ ഇവിടെ ചില സന്നധ സംഘടനകൾക്ക് ഭക്ഷണം നൽകാൻ സൗകര്യമൊരുക്കി കൊടുത്തതിന് പിന്നിൽ നിക്ഷിപ്‌ത താൽപര്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ എല്‍ഡിഎഫ് കൺവീനർ ആരോപിക്കുന്നു.