ETV Bharat / state

വടക്കനാട് കൊമ്പനെ പിടിക്കാന്‍ ശ്രമം തുടരുന്നു - വയനാട്

അതിരാവിലെ മയക്കുവെടി വയ്ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും കൊമ്പൻ നിൽക്കുന്നയിടം ചതുപ്പായതിനാൽ തീരുമാനം മാറ്റുകയായിരുന്നു.

വടക്കനാട് കൊമ്പന്‍
author img

By

Published : Mar 10, 2019, 2:07 PM IST

Updated : Mar 10, 2019, 11:15 PM IST

വയനാട്ടിലെ കുറിച്ച്യാട് റേഞ്ചിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടാനയായ വടക്കനാട് കൊമ്പനെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടങ്ങി. ആനയെ മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ മുത്തങ്ങ ആനപ്പന്തിയിലെത്തിക്കാനാണ് ശ്രമം.

ഇതിനായി മുത്തങ്ങയില്‍ നിന്ന് മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതിരാവിലെ മയക്കുവെടി വയ്ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും കൊമ്പൻ നിൽക്കുന്നയിടം ചതുപ്പായതിനാൽ പുറത്തെത്തിക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് തീരുമാനം മാറ്റുകയായിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെ കൊമ്പനെ സുരക്ഷിതവും, സൗകര്യപ്രദവുമായ മറ്റൊരിടത്തേക്ക് മാറ്റി മയക്കുവെടി വയ്ക്കാനുള്ള വനം വകുപ്പിന്‍റെ ശ്രമം തുടരുകയാണ്.

വടക്കനാട് കൊമ്പന്‍

വടക്കനാട് കൊമ്പനെ കാട്ടിൽ തുറന്ന് വിടണോ അതോ കുങ്കിയാനയാക്കണോ എന്ന കാര്യത്തിൽ സർക്കാർ പിന്നീട് തീരുമാനമെടുക്കും. രണ്ട് വര്‍ഷത്തോളമായി കൊമ്പന്‍റെ ശല്യം പ്രദേശത്ത് ഉണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. എല്ലാ വര്‍ഷവും അഞ്ഞൂറേക്കറിലധികം കൃഷി ആന നശിപ്പിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

Intro:Body:

വയനാട്ടിലെ കുറിച്ച്യാട് റേഞ്ചിൽ രണ്ടു പേരെ കൊലപ്പെടുത്തിയ കാട്ടാനയായ വടക്കനാട് കൊമ്പനെ പിടികൂടാൻ വനം വകുപ്പ് ശ്രമം തുടങ്ങി. ആനയെ മയക്കുവെടി വച്ച് കുങ്കി യാ ന ക ളു ടെ സഹായത്തോടെ മുത്തങ്ങ ആനപന്തിയിലെത്തിക്കാനാണ് ശ്രമം. മുത്തങ്ങയിലെ മൂന്ന് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. അതിരാവിലെ മയക്കുവെടി വെയ്ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നെങ്കിലും കൊമ്പൻ നിൽക്കുന്നയിടം ചതുപ്പായതിനാൽ പുറത്തെത്തിക്കാൻ ബുദ്ധിമുട്ടായതു കൊണ്ട് തീരുമാനം മാറ്റുകയായിരുന്നു. കുങ്കി യാ ന ക ളു ടെ സഹായത്തോടെ കൊമ്പനെ സുരക്ഷിതവും, സൗകര്യപ്രദവുമായി ടത്തേക്ക് മാറ്റി മയക്കുവെടി വെയ്ക്കാനാണ് വനം വകുപ്പിന്റെ ശ്രമം

Conclusion:
Last Updated : Mar 10, 2019, 11:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.