ETV Bharat / state

വയനാട്ടില്‍ വീട്ടില്‍ കയറി കാട്ടാന ; വയോധികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു - wayanad

ആനയെ കണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ വയോധികനെ ആന കുത്തിപ്പരിക്കേല്‍പ്പിച്ചു

വയനാട്  കാട്ടാന  വൈത്തിരി  കാട്ടാന ശല്യം  wayanad  Elephant attack at wayanad
വയനാട്ടില്‍ വീടിനുള്ളില്‍ കയറി, വയോധികനെ കുത്തി പരിക്കേല്‍പ്പിച്ചു: വൈത്തിരി ജനവാസ മേഖലയിലും കാട്ടാന ശല്യം രൂക്ഷം
author img

By

Published : Jul 12, 2022, 7:31 PM IST

വയനാട് : വൈത്തിരിയിൽ വീട്ടില്‍ കയറി കാട്ടാന വയോധികനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തൈലക്കുന്ന് സ്വദേശി പടിഞ്ഞാറേ പുത്തൻപുരയില്‍ കുഞ്ഞിരാമനാണ്(82) പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് (12-07-2022) പുലര്‍ച്ചയോടെയാണ് വയോധികനെ ആന ആക്രമിച്ചത്. പുലര്‍ച്ചെ ശുചിമുറിയിലേക്ക് പോയ വയോധികന്‍ ആനയെ കണ്ട് ഓടി വീട്ടിലേക്ക് കയറി. പിന്നാലെയെത്തിയ ആന കുഞ്ഞിരാമനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

വയനാട്ടില്‍ വീട്ടില്‍ കയറി കാട്ടാന വയോധികനെ ആക്രമിച്ചു

വീട്ടിലെ മേശ ഉൾപ്പടെ കാട്ടാന തകർത്തിട്ടുണ്ട്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്നാണ് കാട്ടാന പിൻവാങ്ങിയത്. ആനയുടെ ആക്രമണത്തില്‍ വാരിയെല്ലിനും കാലുകൾക്കുമാണ് കുഞ്ഞിരാമന് പരിക്കേറ്റത്. കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.