വയനാട്: ജില്ലയിൽ എട്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കർണാടകയിൽ നിന്ന് ഓഗസ്റ്റ് 31ന് എത്തിയ കണിയാമ്പറ്റ സ്വദേശിക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ ആരോഗ്യപ്രവർത്തകനാണ്.
മീനങ്ങാടി സമ്പർക്കത്തിലുള്ള ലക്കിടി സ്വദേശി (44), കണ്ണൂർ സ്വദേശി (47), കാരച്ചാൽ സ്വദേശി (30), മീനങ്ങാടി സ്വദേശി (33), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള പടിഞ്ഞാറത്തറ സ്വദേശി (44), ഞേർലേരി സ്വദേശി (57), കോഴിക്കോട് സ്വകാര്യ ആശുപത്രി ജീവനക്കാരൻ പുൽപ്പള്ളി സ്വദേശി (33) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.