ETV Bharat / state

പാല്‍ സംഭരണം തുടങ്ങിയില്ല; ക്ഷീര കര്‍ഷകര്‍ ദുരിതത്തില്‍ - കാലിത്തീറ്റ ക്ഷാമം

കടുത്ത പ്രതിസന്ധിയിലേക്കാണ് ലോക്ക്‌ഡൗണ്‍ ക്ഷീരകര്‍ഷകരെ നയിച്ചിരിക്കുന്നത്

wayanad dairy farmers  dairy farmers crisis  ക്ഷീരകർഷകർ  മിൽമ പാൽ  കാലിത്തീറ്റ ക്ഷാമം  ക്ഷീരമേഖല
ക്ഷീരകർഷകർ ഇപ്പോഴും ദുരിതത്തിൽ
author img

By

Published : Apr 2, 2020, 4:58 PM IST

വയനാട്: ജില്ലയിലെ ക്ഷീരകർഷകർ ഇപ്പോഴും ദുരിതത്തിൽ. ഉല്‍പാദിപ്പിക്കുന്ന പാൽ മുഴുവൻ മിൽമ സംഭരിച്ചു തുടങ്ങിയിട്ടില്ല. കാലിത്തീറ്റ ക്ഷാമവും കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രണ്ട് പ്രളയത്തിലും തകരാത്ത വയനാട്ടിലെ ക്ഷീരമേഖലയെ ലോക്ക് ഡൗൺ കടുത്ത പ്രതിസന്ധിയിലേക്കാണ് നയിച്ചത്.

ക്ഷീരകർഷകർ ഇപ്പോഴും ദുരിതത്തിൽ

പാൽ മുഴുവൻ സംഭരിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ഉല്‍പാദിപ്പിക്കുന്നതിന്‍റെ പകുതി മാത്രമേ മിൽമ സംഭരിച്ചു തുടങ്ങിയിട്ടുള്ളൂ. കാലിത്തീറ്റ ക്ഷാമമാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രശ്‌നം. കന്നുകാലികൾക്കുള്ള പുല്ലും ചോളവും കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമായിരുന്നു വയനാട്ടിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോൾ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. പാൽ സംഭരിക്കുന്നതിനൊപ്പം കാലിത്തീറ്റ എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്നാണ് കർഷകരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.