വയനാട്: ജില്ലയെ ആശങ്കയിലാഴ്ത്തി 28 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത ദിവസമാണിന്ന്. എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. തൊണ്ടർനാട് പഞ്ചായത്തിൽ ആറ് പേർക്കും കോട്ടത്തറയിലും കൽപ്പറ്റയിലും ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ഉണ്ടായത്. തൊണ്ടർനാട് രോഗം കൂടുതൽ പേരിലേക്ക് പകർന്നത് കർണാടകത്തിൽ നിന്നെത്തിയ യുവാവിൽ നിന്നാണ്.
കോട്ടത്തറയിൽ കോഴിക്കോട് ജില്ലയിൽ നിന്നെത്തിയവരിൽ നിന്നാണ് കൊവിഡ് 19 മറ്റുള്ളവർക്കും ബാധിച്ചത്. കൽപ്പറ്റ റാട്ടക്കൊല്ലിയിൽ തുണി വ്യാപാരവുമായി എത്തിയ തമിഴ്‌നാട് സ്വദേശിയിൽ നിന്നാണ് രോഗം പടർന്നത്. ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 242 ആയി. അതേസമയം 4പേർ രോഗമുക്തി നേടി ആശുപത്രിവിട്ടു. 3532 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്