വയനാട്: ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 32 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ്. പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,150 ആയി. അതേസമയം 1,667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്.
മേപ്പാടി പഞ്ചായത്തില്‍ 12 പേര്‍, കല്‍പ്പറ്റ നഗരസഭ 10 , മുട്ടില്‍, എടവക അഞ്ച് പേര്‍ വീതം, തിരുനെല്ലി, മീനങ്ങാടി നാല് പേര്‍ വീതം, പടിഞ്ഞാറത്തറ, നെന്മേനി മൂന്ന് പേര്‍ വീതം, പൂതാടി, തൊണ്ടര്‍നാട് രണ്ട് പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, വെള്ളമുണ്ട, മൂപ്പൈനാട്, വെങ്ങപ്പള്ളി, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ ഓരോരുത്തര്‍ക്ക് വീതവും സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി.