ETV Bharat / state

അമ്പലവയല്‍ മര്‍ദനം; വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തു - അമ്പലവയല്‍

തമിഴ്നാട് സ്വദേശികളായ ദമ്പതികളെ മര്‍ദ്ദിച്ച അമ്പലവയൽ സ്വദേശി സജീവനന്ദന് വേണ്ടി തെരച്ചില്‍ തുടരുകയാണ്

വനിതാകമ്മീഷന്‍
author img

By

Published : Jul 23, 2019, 5:16 PM IST

വയനാട്: അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് ക്രൂര മർദനമേറ്റ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഏത് സാഹചര്യത്തിലായാലും സ്ത്രീയെ മർദിച്ച സംഭവം ന്യായീകരിക്കാനാവില്ലെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു. ദമ്പതികളെ മര്‍ദിച്ച അമ്പലവയൽ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ സജീവാനന്ദന് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഇയാളോട് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മർദനമേറ്റവരെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇന്നലെ രാത്രി നടന്ന മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ പരാതിയില്ലെന്ന് ദമ്പതികള്‍ പറഞ്ഞതോടെ പൊലീസ് കേസെടുത്തിരുന്നില്ല. സംഭവം വിവാദമായതോടെ സിപിഐഎം അമ്പലവയല്‍ ബ്രാഞ്ച് സെക്രട്ടറി നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Intro:വയനാട്ടിൽ നടുറോഡിൽ സ്ത്രീക്കും ഭർത്താവിനും ക്രൂര മർദ്ദനം .അമ്പലവയലിലാണ് സംഭവം നടന്നത്Body:ഇന്നലെ രാത്രി അമ്പലവയൽ ടൗണിലെത്തിയ തമിഴ് സ്വദേശികളായ ദമ്പതികൾക്കാണ് മർദ്ദനമേറ്റത്.അമ്പലവയൽ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ ജീവാനന്ദിനോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പരന്നതിനെ തുടർന്നാണ് Police അന്വേഷണത്തിന് തയ്യാറായത്.Conclusion:പരാതി കിട്ടാത്തതു കൊണ്ടാണ് കേസെടുക്കാത്തത് എന്നാണ് Police വിശദീകരണം. മർദ്ദനമേറ്റ ദമ്പതികളെ അന്വേഷിക്കുന്നുണ്ടെന്നും Police പറഞ്ഞു.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.