ETV Bharat / state

വയനാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചു - നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചു

1200 കണ്‍ട്രോള്‍ യൂണിറ്റുകളും 1200 ബാലറ്റ് യൂണിറ്റുകളും 1300 വിവിപാറ്റുകളുമാണ് ജില്ലയില്‍ എത്തിയത്.

Assembly elections  Voting machines for Assembly elections reached  wayanad  wayanad latest news  നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചു  വയനാട്
വയനാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകള്‍ എത്തിച്ചു
author img

By

Published : Dec 24, 2020, 7:40 PM IST

വയനാട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകള്‍ ജില്ലയില്‍ എത്തിച്ചു. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് 1200 കണ്‍ട്രോള്‍ യൂണിറ്റുകളും 1200 ബാലറ്റ് യൂണിറ്റുകളും 1300 വിവിപാറ്റുകളും എത്തിയത്. സുരക്ഷാ സംവിധാനങ്ങളോടെ ഇവ സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലെ ഇലക്ഷന്‍ കമ്മീഷന്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കും.

വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന ഡിസംബര്‍ 26 മുതല്‍ ആരംഭിക്കും. കണ്ണൂര്‍, കാസര്‍ഗോഡ് വയനാട് ഇലക്‌ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ ചുമതലയുള്ള കെ ഗോപാലകൃഷ്‌ണ ഭട്ട് ഈ മാസം 28, 29 തീയതികളില്‍ നിരീക്ഷണത്തിനായി ജില്ലയിലെത്തും. ജില്ലാ റോള്‍ ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസറായി ഹരിത കേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബിനെ നിയമിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.