സങ്കടം കൊണ്ട് പറയാ, ഇങ്ങനെ ഹോംവര്‍ക്ക് തരല്ലേ ടീച്ചറേ, എന്ന് പരാതി പറയുന്ന വിദ്യാര്‍ഥിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. പഠിക്കാൻ വല്യ ഇഷ്ടമാണെങ്കിലും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിനുശേഷം പഠനം വെറുത്തുപോയെന്നും കുട്ടി പറയുന്നു.
പഠിച്ച് പഠിച്ച് തല കേടാവുന്നുവെന്നും ഇങ്ങനെ ഹോംവർക്ക് തരല്ലേ എന്നും വിഷമത്തോടെയാണ് വിദ്യാർഥി പറയുന്നത്. വീഡിയോയുടെ അവസാനം മാപ്പും ചോദിക്കുന്നുണ്ട്.
കൊവിഡ് ആരംഭിച്ചതിന് ശേഷം ക്ലാസുകൾ എല്ലാം ഓൺലൈനാണ്. എന്നാൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾ എത്രത്തോളം ആസ്വദിക്കുന്നുവെന്ന കാര്യം അധ്യാപകരോ രക്ഷിതാക്കളോ അന്വേഷിക്കാറില്ല.
Also Read: റെക്കോഡ് തുകയ്‌ക്ക് മിന്നൽ മുരളി സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്
വിദ്യാർഥിയെ കുറിച്ചുള്ള വിവരങ്ങളോ വീഡിയോ എവിടെ നിന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന വിവരങ്ങളോ ലഭ്യമല്ല.