ETV Bharat / state

ക്രിമിനലുകള്‍ക്ക് എതിരെ നടപടി എടുക്കുന്നില്ല; കേരള പൊലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ - പ്രതിപക്ഷ നേതാവ്

കോളജ് പ്രിൻസിപ്പാളിന്‍റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്‌എഫ്‌ഐ നേതാവ് ഭീഷണിപ്പെടുത്തിയപ്പോള്‍ പൊലീസ് കേട്ടു നില്‍ക്കുകയായിരുന്നു. സര്‍വകലാശാല സെക്യൂരിറ്റി ജീവനക്കാരന്‍റെ കൈ ഒടിച്ച എസ്എഫ്ഐ നേതാവിനെ ജാമ്യത്തില്‍ വിട്ടു എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി

VD Satheesan  Opposition party leader VD Satheesan  VD Satheesan criticism on Kerala Police  Kerala Police  കേരള പൊലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  വി ഡി സതീശന്‍  എസ്‌എഫ്‌ഐ  SFI  CPM  പ്രതിപക്ഷ നേതാവ്  ആഭ്യന്തര വകുപ്പ്
ക്രിമിനലുകള്‍ക്ക് എതിരെ നടപടി എടുക്കുന്നില്ല; കേരള പൊലീസിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
author img

By

Published : Nov 4, 2022, 4:33 PM IST

വയനാട്: കേരള പൊലീസിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോളജ് പ്രിൻസിപ്പാളിന്‍റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് ഒരുത്തൻ ആവർത്തിച്ചു പറയുമ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ കേട്ടു കൊണ്ട് നിൽക്കുകയാണെന്നും പൊലീസിന് പേടിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കളമശ്ശേരിയിൽ സര്‍വകലാശാല സെക്യൂരിറ്റി ജീവനക്കാരന്‍റെ കൈ ഒടിച്ച എസ്എഫ്ഐ ജില്ല സെക്രട്ടറിയെ ജാമ്യത്തിൽ വിട്ടു.

വി ഡി സതീശന്‍ പ്രതികരിക്കുന്നു

പിറ്റേന്ന് അവൻ പോയി മഹാരാജാസ് പിള്ളേരുടെ കൈയും കാലും ഒടിച്ചുവെന്നും വി ഡി സതീശന്‍ വിമർശിച്ചു. ക്രിമിനലുകൾക്ക് എതിരെ നടപടിയെടുക്കുന്നില്ലെന്നും പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാന്‍ ആകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തലശ്ശേരിയിൽ കാറിൽ ചാരിനിന്ന കുട്ടിയെ തൊഴിച്ചയാൾക്കെതിരെ പൊലീസ് ആദ്യം എന്ത് ചെയ്‌തുവെന്നും ആഭ്യന്തര വകുപ്പ് ഉറങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.