വയനാട്: സുൽത്താൻബത്തേരിയിൽ ഗുഡ്‌സ് വാഹനം മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. മുട്ടിൽ പാറക്കൽ സ്വദേശി മുസ്്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്.
കൊളഗപ്പാറയിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് പരിക്കേറ്റ ഇവരെ സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ഇരുവരും മരിച്ചു. മുസ്തഫയുടെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും ഷമീറിന്‍റെ മൃതദേഹം അസംപ്‌ഷൻ ആശുപത്രിയിലുമാണുള്ളത്. ഗുഡ്‌സ് വാഹനത്തിൽ കപ്പ കയറ്റി കച്ചവടം ചെയ്യുന്നവരായിരുന്നു രണ്ടുപേരും.