ETV Bharat / state

ടിപ്പറിന്‍റെ കാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു - latest accident news in kerala

വയനാട്ടില്‍ ടിപ്പർ ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു. അപകടം ടിപ്പറിന്‍റെ കാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി.

Tipper driver died of electrocution in wayanad  Tipper driver died  wayanad latest news  ടിപ്പർ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു  തൊണ്ടര്‍നാട് ടിപ്പർ ഡ്രൈവര്‍ മരിച്ചു  Thondernad tipper driver died  latest accident news in kerala  കേരളത്തിലെ ഏറ്റവും പുതിയ അപകടമരണ വാർത്തകൾ
ടിപ്പറിന്‍റെ ക്യാരിയര്‍ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി; ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു
author img

By

Published : Aug 4, 2022, 3:19 PM IST

വയനാട്: തൊണ്ടര്‍നാട് വാളാംതോട് ക്രഷറില്‍ ടിപ്പർ ഡ്രൈവര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. ഇന്ന് (4-08-2022) രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ടിപ്പറിന്‍റെ കാരിയറിലെ വെള്ളം കളയുന്നതിനായി കാരിയർ പൊക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടം. ടിപ്പറില്‍ നിന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ജബ്ബാറിന് വൈദ്യുതാഘാതമേറ്റു. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു.

തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.