വയനാട്: മാനന്തവാടിക്കടുത്ത് പയ്യംമ്പള്ളി കുറുക്കൻമൂലയിൽ കടുവ ശല്യം രൂക്ഷമാകുന്നു. കടുവയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ മൈസൂർ റോഡ് ഉപരോധിച്ചു.
കടുവയുടെ ആക്രമണത്തിന് ഇരയായ ഒരു മാസം പ്രായമായ മൂരിക്കിടാവിനെയും കൊണ്ടാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. കഴിഞ്ഞ 11 ദിവസത്തിനിടെ 8 വളർത്തു മൃഗങ്ങളെയാണ് ഇവിടെ കടുവ ആക്രമിച്ചത്.
also read: പാലായിലെ മാലിന്യ കൂമ്പാരത്തില്‍ അസ്ഥിക്കൂടം; മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠനത്തില്‍ ഉപയോഗിച്ചത്
കഴിഞ്ഞ ചൊവ്വാഴ്‌ച 50 അംഗ വനം വകുപ്പ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയത്. കൂട് സ്ഥാപിക്കാൻ നടപടി തുടങ്ങിയതായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.