വയനാട്: ബത്തേരിക്കടുത്ത് വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു (Man killed in tiger attack). പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി കൂടല്ലൂര്‍ പ്രജീഷ് (36) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ പുല്ലരിയാന്‍ പോയ പ്രജീഷിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ശരീരം പകുതിയോളം ഭക്ഷിച്ച നിലയില്‍ മൃതദേഹം വയലില്‍ കണ്ടെത്തിയത്. സ്ഥലത്ത് ശരീര അവശിഷ്‌ടങ്ങൾ ചിതറിയ നിലയിലാണ്.
സ്ഥലത്ത് പ്രതിഷേധം: സംഭവം അറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥർ എത്തിയില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. കലക്ടറും ഡിഎഫ്‌ഒയും സ്ഥലത്ത് എത്തണം എന്ന് ആവശ്യം. രൂക്ഷമായ വന്യമൃഗ ആക്രമണം നേരിടുന്ന പ്രദേശം കൂടിയാണിത്. രണ്ട് വർഷം മുൻപ് ഇതേ സ്ഥലത്ത് ആദിവാസി യുവാവിനെ കാട്ടാന കൊലപ്പെടുത്തിയിരുന്നു.
നരഭോജി കടുവയെ വെടിവെച്ച് കൊല്ലണം: വാകേരി മുടകെല്ലി കുടല്ലർ മരോട്ടിതറപ്പിൽ പ്രജീഷ് എന്ന യുവകർഷകൻ സ്വന്തം കൃഷിയിടത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നരഭോജിയായ കടുവയെ എത്രയും പെട്ടന്ന് വെടി വച്ച് കൊല്ലണമെന്ന് സിപിഐ ജില്ല സെക്രട്ടരി ഇ.ജെ ബാബു ആവശ്യപ്പെട്ടു. പ്രദേശത്ത് മാസങ്ങളായി വന്യമൃഗങ്ങൾ ഭീതി പടർത്തുകയാണ്.
പ്രജീഷിൻ്റെ കുടുംബത്തിന് അർഹമായ നഷ്‌ടഷ പരിഹാരം നൽകണമെന്നും ജില്ലയിൽ ഈ വർഷം കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെടുന്ന രണ്ടാമത്തെ കർഷകനാണ് പ്രജീഷ്. കർഷകന് സ്വന്തം കൃഷിയിടത്തിൽ പോലും ജോലി ചെയ്യാൻ കഴിയത്ത സാഹചര്യമാണ് ജില്ലയിലുള്ളത്. വനം വകുപ്പിൻ്റ അടിയന്തരമായ ഇടപ്പെടൽ ഉണ്ടയില്ലങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും ഇ.ജെ ബാബു പറഞ്ഞു.