വയനാട് : തരുവണ കരിങ്ങാരിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി (Elderly Man Found Dead Throat Slit By Wood cutting Machine). പീച്ചങ്കോട് കണ്ടോത്ത് അമ്പലത്തിനടുത്ത് താമസിക്കുന്ന കാട്ടൂര്‍മാക്കില്‍ അനിരുദ്ധന്‍ (കുഞ്ഞേട്ടന്‍ 70) ആണ് മരിച്ചത്. മരംമുറിക്കുന്ന മെഷീന്‍ കൊണ്ട് കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹമുള്ളത്.
മരംവെട്ട് തൊഴിലാളിയായ അനിരുദ്ധന്‍ ഇന്നലെ മെഷീനുമായി വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ട പൊലീസ് കേസെടുത്ത് തുടര്‍ നടപടികള്‍ ആരംഭിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
സ്വകാര്യ ഭാഗം മുറിച്ച് മരിച്ച നിലയില്‍ മെഡിക്കല്‍ വിദ്യാര്‍ഥി : മെഡിക്കല്‍ വിദ്യാര്‍ഥിയെ സ്വകാര്യ ഭാഗം മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 9നായിരുന്നു സംഭവം. വീട്ടിലെ കിടപ്പു മുറിയ്‌ക്കുള്ളിലാണ് രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്ന ദീക്ഷിത് റെഡ്ഡി (21) യെ മരിച്ച നിലയില്‍ കണ്ടത്.
മുറിയില്‍ ചോരയില്‍ കുളിച്ച നിലയില്‍ ദീക്ഷിതിന്‍റെ മൃതദേഹം മാതാപിതാക്കള്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടന്‍ ആംബുലന്‍സ് വിളിച്ചു വരുത്തുകയും ആംബുലന്‍സ് ഡ്രൈവര്‍ മുറിയില്‍ പരിശോധന നടത്തുകയും ചെയ്‌തു. പരിശോധനയില്‍ ആംബുലന്‍സ് ഡ്രൈവറാണ് സ്വകാര്യ ഭാഗം മുറിച്ച നിലയില്‍ കണ്ടെത്തിയത്.
വാറങ്കലില്‍ നിന്നുള്ള സോമി റെഡ്ഡി, കരുണ ദമ്പതികളുടെ മകനാണ് ദീക്ഷിത്. സെക്കന്തരാബാദ് ഗാന്ധി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിയായിരുന്നു. ദീക്ഷിതിനെ ചില മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായും അതിനായി ചികിത്സ തേടിയിരുന്നതായും മാതാപിതാക്കള്‍ അറിയിച്ചു.
Also Read : Telengana | സ്വകാര്യ ഭാഗം മുറിച്ചു, മെഡിക്കല്‍ വിദ്യാർഥി വീട്ടില്‍ മരിച്ച നിലയില്‍
മരിച്ച നിലയില്‍ കണ്ടെത്തിയ സൈനികനും പൊലീസ് ഉദ്യോഗസ്ഥനും : ഓഗസ്റ്റ് 12ന് തെക്കന്‍ കശ്‌മീരില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് കുമാറാണ് മരിച്ചത്. പരിസരത്ത് നിന്ന് വെടിയൊച്ച കേട്ടിരുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അന്നേ ദിവസം പ്രഭാത സവാരിക്ക് പോയ ഡിഐജി ഉടന്‍ തന്നെ മടങ്ങിയെത്തിയിരുന്നു എന്നും റൂമിന് പുറത്തുണ്ടായിരുന്ന സുരക്ഷ ജീവനക്കാരനില്‍ നിന്ന് തോക്ക് വാങ്ങി അദ്ദേഹം മുറിയ്‌ക്ക് അകത്തേക്ക് പോകുകയും ചെയ്യുകയായിരുന്നു എന്നാണ് വിവരം. വിജയ കുമാര്‍ മുറിക്ക് അകത്തേക്ക് പോയി അല്‍പ സമയത്തിന് ശേഷം വെടിയൊച്ച കേള്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ഗണ്‍മാന്‍ മുറിക്കുള്ളില്‍ എത്തി പരിശോധിച്ചപ്പോള്‍ ഡിഐജി രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്ഥാനത്ത് കോളിളക്കം സൃഷ്‌ടിച്ച പല കേസുകളിലും അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു വിജയ കുമാര്‍. അദ്ദേഹത്തിന്‍റെ മരണം തമിഴ്‌നാട്ടില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.
ഓഗസ്റ്റ് 12ന് തെക്കന്‍ കശ്‌മീരില്‍ സിആര്‍പിഎഫ് ജവാനെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിയായ അജയ് കുമാറാണ് മരിച്ചത്. പരിസരത്ത് നിന്ന് വെടിയൊച്ച കേട്ടിരുന്നതായതി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു. പിന്നാലെ നടത്തിയ പരിശോധനയില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.