വയനാട്: മൈസൂരില്‍ നിന്നും വരികയായിരുന്ന വയനാട് വെങ്ങപ്പിള്ളി സ്വദേശികളെ ആക്രമിച്ച് പണം കവര്‍ന്ന സംഘത്തെ പൊലീസ് പിടികൂടി. മീനങ്ങാടിയിൽ വച്ചായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘം 17 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. സ്വര്‍ണ്ണം വിറ്റ പണമാണ് കാറിലുണ്ടായിരുന്നത്.
സംഭവത്തില്‍ തൃശൂർ സ്വദേശികളായ 15 പേരെയാണ് പൊലീസ് പിടികൂടിയത്. തൃശൂരിലും സമാനമായ കേസുകളിൽ പ്രതികളാണ് ഇവർ. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.