വയനാട്: വൈത്തിരി തളിപ്പുഴക് സമീപം പുഴയോരത്ത് ഓടകൂട്ടത്തിനിടയിൽ ഒരു മാസത്തിൽ അധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ ബാഗിൽ നിന്നും ഇയാളുടെ തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. ബാഗിൽ നിന്ന് കിട്ടിയ രേഖയിൽ നിന്ന് മൃതദേഹം ലോട്ടറി കച്ചവടക്കാരനായ കൂളിവയൽ സ്വദേശി ബാലൻ (56)എന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാസം 21ന് ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വൈത്തിരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഒരു മാസത്തിൽ അധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തി - body was found
ലോട്ടറി കച്ചവടക്കാരനായ ബാലന്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം