വയനാട്: വയനാട്ടിൽ കൗമാരക്കാരുടെ ആത്മഹത്യ കൂടുന്നതായി ചൈൽഡ് ലൈൻ റിപ്പോർട്ടുകൾ. ലോക്ക് ഡൗണിനു ശേഷം ഇതുവരെ കൗമാരപ്രായത്തിലുള്ള 10പേരാണ് ആത്മഹത്യചെയ്‌തത്. ഇതുവരെ ആത്മഹത്യ ചെയ്‌തവരിലധികവും പെൺകുട്ടികളാണ്.
2015ൽ കൗമാരക്കാരായ ഒൻപത് പേരാണ് വയനാട്ടിൽ ആത്മഹത്യ ചെയ്‌തത്. 2016ൽ എട്ട്, 2017ൽ രണ്ട്, 2019ൽ ആറ് എന്നിങ്ങനെയാണ് കണക്ക്. 2020 ലെ കണക്കനുസരിച്ച് ഇതുവരെ 14 കുട്ടികളാണ് സ്വയം ജീവനൊടുക്കിയതെന്ന് ചൈൽഡ് ലൈൻ അധികൃതർ പറയുന്നു. മൊബൈൽ ഫോണിൻ്റെയും ഇൻ്റർനെറ്റിൻ്റെയും ദുരുപയോഗത്തിന് പുറമെ കൊവിഡ് കാലത്തെ മാനസികപിരിമുറുക്കവും കുട്ടികളുടെ ആത്മഹത്യക്ക് കാരണമായതായി റിപ്പോർട്ട്. വിഷയത്തിൽ ആഴത്തിലുള്ള ഇടപെടലിന് ഒരുങ്ങുകയാണ് ചൈൽഡ് ലൈനും പൊലീസും.